ഐപിഎല്ലിലെ മികച്ച വിദേശ ഇലവന്‍; ടീമില്‍ സര്‍പ്രൈസ് താരങ്ങള്‍, വമ്പന്‍മാരില്ല

First Published 10, Nov 2020, 2:21 PM

ദുബായ്: ഐപിഎല്ലില്‍ എല്ലാക്കാലത്തും വിദേശ താരങ്ങളുടെ മികവ് ശ്രദ്ധേയമായിരുന്നു. ആദ്യ സീസണില്‍ ഷെയ്‌ന്‍ വാട്‌സണ്‍ മുതലിങ്ങോട്ട് വലിയ പട്ടിക തന്നെയുണ്ട്. ഈ സീസണിലും വിദേശ താരങ്ങളില്‍ മിക്കവരും പ്രതീക്ഷ കാത്തു. ആന്ദ്രേ റസലും ഗ്ലെന്‍ മാക്‌സ്‌വെല്ലും ഉള്‍പ്പടെ ചിലര്‍ നനഞ്ഞ പടക്കവുമായി. കോടിക്കിലുക്കവുമായി യുഎഇയില്‍ എത്തിയ വിദേശ താരങ്ങളില്‍  ആരൊക്കെയാണ് ഏറ്റവും മികവുണ്ടാക്കിയത്. ഐപിഎല്‍ പതിമൂന്നാം സീസണ്‍ പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ മികച്ച വിദേശ ഇലവനെ തെരഞ്ഞെടുത്താല്‍ ആരൊക്കെ ഇടംപിടിക്കും?  അതേസമയം എ ബി ഡിവില്ലിയേഴ്‌സ്, ഫാഫ് ഡുപ്ലസിസ്, ട്രെന്‍ഡ് ബോള്‍ട്ട് എന്നീ പ്രമുഖര്‍ ഇലവനില്‍ ഇടംപിടിച്ചില്ല.

1. ക്വിന്‍റണ്‍ ഡികോക്ക്

സീസണില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ ഏറ്റവും മികച്ച ബാറ്റ്സ്‌മാന്‍മാരില്‍ ഒരാള്‍ വിക്കറ്റ് കീപ്പര്‍ കൂടിയായ ക്വിന്‍റണ്‍ ഡികോക്കാണ്. 15 മത്സരങ്ങളില്‍ 139.59 സ്‌ട്രൈക്ക് റേറ്റിലും37 ശരാശരിയിലും 483 റണ്‍സ് ഡികോക്ക് അടിച്ചുകൂട്ടി.

2. ഡേവിഡ് വാര്‍ണര്‍

പ്ലേ ഓഫില്‍ പുറത്തായെങ്കിലും ഈ സീസണും സണ്‍റൈസേഴ്‌‌സ് ഹൈദരാബാദ് നായകന്‍ മോശമാക്കിയില്ല. 16 മത്സരങ്ങളില്‍ 548 റണ്‍സ് സ്വന്തമാക്കിയപ്പോള്‍ നാല് അര്‍ധ സെ‌ഞ്ചുറികള്‍ പേരില്‍. റണ്‍വേട്ടയില്‍ നിലവില്‍ മൂന്നാമത്.

3. ക്രിസ് ഗെയ്‌ല്‍

സീസണിന്‍റെ രണ്ടാംപകുതിയില്‍ പ്ലേയിംഗ് ഇലവനില്‍ എത്തി കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ വമ്പന്‍ നാണക്കേടില്‍ നിന്ന് രക്ഷിച്ച താരം. ഏഴ് മത്സരങ്ങള്‍ മാത്രം കളിച്ചപ്പോള്‍ 23 സിക്‌സറുകള്‍ ഗാലറിയിലെത്തി എന്നത് ശ്രദ്ധേയം. ഉയര്‍ന്ന സ്‌കോറായ 99 അടക്കം ആകെ 288 റണ്‍സ് പേരില്‍.

4. നിക്കോളാസ് പുരാന്‍

സീസണില്‍ കിംഗ്‌സ് ഇലവന്‍ മധ്യനിരയുടെ കരുത്ത് നിക്കോളാസ് പുരാനായിരുന്നു. 14 മത്സരങ്ങളില്‍ ജേഴ്‌സിയണിഞ്ഞപ്പോള്‍ 35.30 ശരാശരിയില്‍ 353 റണ്‍സ് സ്വന്തമാക്കി. 25 സിക്‌സറുകള്‍ പാറിപ്പറന്നത് കരുത്തായി.

5. ഓയിന്‍ മോര്‍ഗന്‍

ക്യാപ്റ്റന്‍സി പ്രശ്‌നത്തില്‍ കിതച്ച കൊല്‍ക്കത്തയെ പ്ലേ ഓഫിന് തൊട്ടരികെയെത്തിച്ചത് ഓയിന്‍ മോര്‍ഗന്‍റെ മികവ്. ഈ സീസണില്‍ 14 മത്സരങ്ങളില്‍ 41.80 ശരാശരിയില്‍ 418 റണ്‍സ് നേടി. മോര്‍ഗന്‍ നായകനായ ശേഷം കൊല്‍ക്കത്ത കരകയറുന്നതും കണ്ടു.

6. ജാസന്‍ ഹോള്‍ഡര്‍

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പ്ലേ ഓഫിലെത്തിയതിന് കടപ്പെട്ടിരിക്കുന്നത് ഈ വിന്‍ഡീസ് നായകനോടാണ്. മിച്ചല്‍ മാര്‍ഷിന് പരിക്കേറ്റതോടെ യുഎഇയിലെത്തി. ഏഴ് മത്സരങ്ങളില്‍

നിന്ന് 14 വിക്കറ്റും 66 റണ്‍സും അക്കൗണ്ടിലാക്കിയാണ് ഓള്‍റൗണ്ടര്‍ മടങ്ങിയത്.

7. സാം കറന്‍

വയസന്‍പട എന്ന് വിമര്‍ശനം കേട്ട ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നിരയിലെ ചുറുചുറുക്കന്‍ ഓള്‍റൗണ്ടര്‍. 14 മത്സരങ്ങളില്‍ 186 റണ്‍സും 13 വിക്കറ്റുമായി തിളങ്ങി. വമ്പന്‍മാര്‍ നിറംമങ്ങിയപ്പോഴെല്ലാം അധിക സമ്മര്‍ദം നേരിടേണ്ടിവന്നതും സാം കറനായിരുന്നു.

8. റാഷിദ് ഖാന്‍

ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാള്‍. ഇത്തവണ സണ്‍റൈസേഴ്‌സിനായി 16 മത്സരങ്ങളില്‍ 20 വിക്കറ്റ്. ഇക്കോണമി വെറും 5.30 എന്നത് അത്ഭുതം. ഏഴ് റണ്‍സ് മാത്രം

വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് നേടിയത് മറ്റൊരു വിസ്‌മയം.

9. ജോഫ്ര ആര്‍ച്ചര്‍

ഭീതിപ്പെടുത്തുന്ന പേസും ബൗണ്‍സുമായാണ് രാജസ്ഥാന്‍ റോയല്‍സിനായി ജോഫ്ര നിറഞ്ഞാടിയത്. 14 മത്സരങ്ങളില്‍ 6.55 ഇക്കോണമിയില്‍ 20 വിക്കറ്റുമായി മടങ്ങി. 19 റണ്‍സിന് മൂന്ന് വിക്കറ്റ് മികച്ച പ്രകടനം.

10. കാഗിസോ റബാഡ

സീസണിലെ വിക്കറ്റ് വേട്ടക്കാരില്‍ മുന്നില്‍ നില്‍ക്കുന്ന താരം. 16 മത്സരങ്ങളില്‍ 29 വിക്കറ്റ് നേടിയപ്പോള്‍ 4/24 മികച്ച പ്രകടനം. മുംബെക്കെതിരെ ഫൈനലില്‍ ബുമ്രയെ ബഹുദൂരം പിന്നിലാക്കുമോയെന്നത് ആകാംക്ഷ സൃഷ്‌ടിക്കുന്നു.

11. ആന്‍‌റിച്ച് നോര്‍ജെ

ടീമിലെ പതിനൊന്നാമനും ഡല്‍ഹി കാപിറ്റല്‍സ് നിരയില്‍ നിന്നുതന്നെ. സീസണില്‍ 15 മത്സരങ്ങളില്‍ 20 വിക്കറ്റ് നേടിയപ്പോള്‍ 8.34 ആണ് ഇക്കോണമി. ഈ ഐപിഎല്ലിലെ ഏറ്റവും വേഗമേറിയ പന്ത്(156.22) നോര്‍ജെയുടെ പേരിലാണ്.