കൊല്‍ക്കത്തക്ക് വീണ്ടും തിരിച്ചടി, അമേരിക്കന്‍ പേസര്‍ക്ക് പരിക്ക്, പകരമെത്താനിടയുള്ള മൂന്ന് താരങ്ങള്‍

First Published 7, Oct 2020, 7:17 PM

ദുബായ്: ഐപിഎല്ലില്‍ രണ്ട് ജയങ്ങളും രണ്ട് തോല്‍വികളുമായി പോയന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്തു നില്‍ക്കുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ പോരാട്ടത്തിനറങ്ങുകയാണ്. അതിനിടെ കൊല്‍ക്കത്തക്ക് തിരിച്ചടിയാവുകയാണ് അമേരിക്കന്‍ പേസര്‍ അലി ഖാന്‍റെ പരിക്ക്. തോളിന് പരിക്കേറ്റ അലി ഖാന് ടൂര്‍ണമെന്‍റില്‍ കളിക്കാനാവില്ല. പേസ് കരുത്ത് വേണ്ടുവോളമുണ്ടെങ്കിലും അലി ഖാന് പകരം താരത്തെ കൊല്‍ക്കത്ത ടീമിലെടുക്കാനുള്ള സാധ്യതകളും നിലനില്‍ക്കുന്നു.

ഒട്ടേറെ പ്രത്യേകതകള്‍ കൊണ്ടാണ് അലി ഖാന്‍ ഐപിഎല്‍ അരങ്ങേറ്റ താരങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചത്. ഇന്ത്യന്‍ പ്രീമിയര്‍ കളിക്കാനെത്തുന്ന ആദ്യ അമേരിക്കന്‍ താരമെന്നത് തന്നെയായിരുന്നു അതില്‍ ഏറ്റവും വലിയ കൗതുകം. ഇംഗ്ലീഷ് പേസര്‍ ഹാരി ഗര്‍ണിക്ക്  പരിക്കറ്റതോടെയാണ് പകരക്കാരനായി അലി ഖാന്‍ കൊല്‍ക്കത്ത ടീമിലെത്തിയത്. ഇപ്പോഴിതാ ഒറ്റ മത്സരം പോലും കളിക്കുന്നതിന് മുമ്പ് അലി ഖാനും പരിക്കേറ്റ് പുറത്തായിരിക്കുന്നു.

ടിം സൗത്തി: അലി ഖാന് പകരം ബൗളറെ കൊല്‍ക്കത്ത ടീമിലെടുക്കാന്‍ തീരുമാനിച്ചാല്‍ സാധ്യത കൂടുതലുള്ളത് കിവീസ് പേസറായ ടിം സൗത്തിക്കാണ്. 70 ടി20 മത്സരങ്ങളും ഐപിഎല്ലില്‍ 40 മത്സരങ്ങളും കളിച്ച അനുഭവസമ്പത്താണ് 31കാരനായ സൗത്തിയുടെ കരുത്ത്. സൗത്തിയെ ടീമിലെടുത്താല്‍ ഡെത്ത് ഓവറുകളില്‍ റണ്‍ വഴങ്ങുന്ന പ്രശ്നത്തിനും കൊല്‍ക്കത്തക്ക് പരിഹാരം കാണാനാകും.

ലിയാം പ്ലങ്കറ്റ്: ഇംഗ്ലണ്ടിനായി മികച്ച പ്രകടനങ്ങള്‍ നടത്തുന്ന ലിയാം പ്ലങ്കറ്റാണ് കൊല്‍ക്കത്തക്ക് മുന്നിലുള്ള മറ്റൊരു സാധ്യത. 2018ല്‍ ഡല്‍ഹി ക്യാപിറ്റല്‍സില്‍ കളിച്ചെങ്കിലും പ്രതീക്ഷക്കൊത്ത പ്രകടനം പുറത്തെടുക്കാന്‍ പ്ലങ്കറ്റിനായിരുന്നില്ല. മധ്യ ഓവറുകളിലും വിക്കറ്റ് വീഴ്ത്താനാവുമെന്നതാണ് പ്ലങ്കറ്റിന്‍റെ സവിശേഷത.

മുസ്തഫിസുര്‍ റഹ്മാന്‍: അലി ഖാനെ ടീമിലെടുക്കുന്നതിന് മുമ്പെ മുസ്തഫിസുറിനെ ടീമിലേക്ക് കൊല്‍ക്കത്ത പരിഗണിച്ചിരുന്നതാണ്. എന്നാല്‍ ശ്രീലങ്കന്‍ പര്യടനം ചൂണ്ടിക്കാട്ടി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അനുമതി നല്‍കാത്തതിനാല്‍ ടീമിലെടുക്കാനായില്ല. ബംഗ്ലാദേശിന്‍റെ ശ്രീലങ്കന്‍ പര്യടനം മാറ്റിവെച്ചതിനാല്‍ മുസത്ഫിസുര്‍ ടീമിലെത്താനുള്ള സാധ്യതകളും നിലനില്‍ക്കുന്നുണ്ട്.

നിലവില്‍ പാറ്റ് കമിന്‍സ് ആണ് കൊല്‍ക്കത്തയുടെ സ്ട്രൈക്ക് ബൗളര്‍. ആദ്യ മത്സരത്തില്‍ റണ്‍സ് വഴങ്ങിയെങ്കിലും അടുത്ത രണ്ട് മത്സരങ്ങളില്‍ കമിന്‍സ് ശക്തമായി തിരിച്ചുവന്നു. എന്നാല്‍ ഷാര്‍ജയില്‍ നടന്ന അവസാന മത്സരത്തില്‍ കമിന്‍സ് വീണ്ടും റണ്‍സ് വിട്ടുകൊടുത്തു.

കമലേഷ് ഗാഗര്‍കോട്ടിയും സിവം മാവിയും മികവ് കാട്ടുന്ന കൊല്‍ക്കത്തയുടെ പേസ് പട കരുത്തുറ്റതാണ്.

ഇവര്‍ക്ക് പുറമെ മലയാളി പേസര്‍ സന്ദീപ് വാര്യരും കൊല്‍ക്കത്ത ടീമിലുണ്ട്.

ആന്ദ്രെ റസലിനെയും കൊല്‍ക്കത്ത പാര്‍ട്ട് ടൈം ബൗളറായി ഉപയോഗിക്കുന്നുണ്ട്.

loader