- Home
- Sports
- IPL
- 4 ഓവറില്‍ 64 റണ്‍സ് വഴങ്ങി സിദ്ധാര്‍ത്ഥ് കൗള്‍, പക്ഷെ മോശം ബൗളിംഗിന്‍റെ റെക്കോര്‍ഡ് ഇപ്പോഴും മലയാളി താരത്തിന്
4 ഓവറില്‍ 64 റണ്‍സ് വഴങ്ങി സിദ്ധാര്‍ത്ഥ് കൗള്‍, പക്ഷെ മോശം ബൗളിംഗിന്‍റെ റെക്കോര്‍ഡ് ഇപ്പോഴും മലയാളി താരത്തിന്
ഷാര്‍ജ: ബൗളര്‍മാരുടെ ശവപ്പറമ്പാണ് ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയം. ബാറ്റെടുക്കുന്നവരെല്ലാം സിക്സര്‍ പൂരമൊരുക്കുന്ന ഷാര്‍ജയിലെ ചെറിയ സ്റ്റേഡിയത്തില്‍ ഇന്ന് ഹൈദരാബാദ് ബൗളര്‍മാരാണ് അടികൊണ്ട് തളര്‍ന്നത്. അതില്‍തന്നെ ഏറ്റവും കൂടുതല്‍ പ്രഹരമേറ്റുവാങ്ങിതയതാകട്ടെ സീസണില്‍ ആദ്യ മത്സരം കളിച്ച സിദ്ധാര്‍ത്ഥ് കൗളും. കൗളിന്‍റെ അവസാന ഓവറിലെ നാലു പന്തില്‍ രണ്ട് സിക്സു രണ്ടു ഫോറും പറത്തി 20 റണ്‍സടിച്ചാണ് ക്രുനാല്‍ പാണ്ഡ്യ മുംബൈ സ്കോര്‍ 200 കടത്തിയത്.ഭുവനേശ്വര്‍ കുമാറിന് പരിക്കേറ്റതിനാല്‍ പകരമെത്തിയ സിദ്ധാര്‍ത്ഥ് കൗള്‍ മുംബൈക്കെതിരെ നാലോവറില്‍ 64 റണ്‍സ് വഴങ്ങിയാണ് രണ്ട് വിക്കറ്റ് വീഴ്ത്തിയത്. എന്നാല്‍ ഐപിഎല്ലിലെ ഏറ്റവും മോശം ബൗളിംഗൊന്നുമല്ല ഇത്. ഐപിഎല്ലിലെ ഏറ്റവും മോശം ബൗളിംഗ് പ്രകടനങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.

മുംബൈക്കെതിരായ സിദ്ധാര്‍ത്ഥ് കൗളിന്‍റെ ബൗളിംഗ് പ്രകടം ഐപിഎല്ലിലെ ആറാമത്തെ മോശം ബൗളിംഗ് പ്രകടനമാണ്.

2014 ഐപിഎല്ലില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബ് താരമായിരുന്ന സന്ദീപ് ശര്‍മ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ നാലോവറില്‍ 65 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തതാണ് കൗളിന് തൊട്ടുമുകളില്‍ അഞ്ചാം സ്ഥാനത്ത്.

2013ല്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരമായിരുന്ന ഉമേഷ് യാദവും നാലോവറില്‍ 65 റണ്‍സ് വഴങ്ങിയിരുന്നെങ്കിലും വിക്കറ്റൊന്നും വീഴ്ത്തിയില്ല. ഇതാണ് ഐപിഎല്ലിലെ ഒരു ബൗളറുടെ നാലാമത്തെ മോശം ബൗളിംഗ് പ്രകടനം.

2013ല്‍ സണ്‍റൈസേഴ്സ് താരമായിരുന്ന ഇഷാന്ത് ശര്‍മ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ നാലോവറില്‍ 66 റണ്‍സ് വഴങ്ങിയതാണ് ഐപിഎല്ലിലെ മൂന്നാമത്തെ മോശം ബൗളിംഗ്.

കഴിഞ്ഞ സീസണില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബ് താരമായിരുന്ന മുജീബ് ഉര്‍ റഹ്മാന്‍ നാലോവറില്‍ 66 റണ്‍സ് വഴങ്ങിയതാണ് ഐപിഎല്ലിലെ രണ്ടാമത്തെ മോശം ബൗളിംഗ് പ്രകടനം.

ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മോശം ബൗളിംഗ് പ്രകടനം പക്ഷെ ഇപ്പോഴും ഒരു മലയാളി ബൗളറുടെ പേരിലാണ്. സണ്‍റൈസേഴ്സ് ഹൈദരാബാദ് താരമായ മലയാളി താരം ബേസില്‍ തമ്പി 2018 സീസണില്‍ ബാംഗ്ലൂരിനെതിരെ നാലോവറില്‍ 70 റണ്‍സ് വഴങ്ങിയതാണ് ഐപിഎല്ലിലെ ഏറ്റവും മോശം ബൗളിംഗ് പ്രകടനം. ഈ ഐപിഎല്‍ സീസണില്‍ ഇതുവരെ ബേസില്‍ തമ്പി സണ്‍റൈസേഴ്സിനായി പന്തെറിഞ്ഞിട്ടില്ല.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!