MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • T20 World Cup 2026
  • Automobile
  • Home
  • News
  • Kerala News
  • കേരളം ആര് ഭരിക്കണമെന്ന് തീരുമാനിക്കുക ഈ മണ്ഡലങ്ങൾ

കേരളം ആര് ഭരിക്കണമെന്ന് തീരുമാനിക്കുക ഈ മണ്ഡലങ്ങൾ

നിയമസഭ തിരഞ്ഞെടുപ്പിന് നാടൊരുങ്ങിക്കഴിഞ്ഞു. മൂന്ന് മുന്നണികളിലും പ്രചരണ ചൂടിലേക്ക് കടക്കുകയാണ്. കേരളത്തിൽ 140 നിയോജക മണ്ഡലങ്ങളിലാണ് മത്സരം നടക്കുന്നത്. അതില്‍ കേരളം ആര് ഭരിക്കണം എന്ന് തീരുമാനിക്കുന്ന ചില നിര്‍ണായക മണ്ഡലങ്ങളുണ്ട്.

3 Min read
Author : Anooja Nazarudheen
| Updated : Mar 22 2026, 10:38 AM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
19
 കേരളം ആര് ഭരിക്കണമെന്ന് തീരുമാനിക്കുക ഈ മണ്ഡലങ്ങൾ
Image Credit : our own

കേരളം ആര് ഭരിക്കണമെന്ന് തീരുമാനിക്കുക ഈ മണ്ഡലങ്ങൾ

നിയമസഭ തിരഞ്ഞെടുപ്പിന് നാടൊരുങ്ങിക്കഴിഞ്ഞു. മൂന്ന് മുന്നണികളിലും പ്രചരണ ചൂടിലേക്ക് കടക്കുകയാണ്. കേരളത്തിൽ 140 നിയോജക മണ്ഡലങ്ങളിലാണ് മത്സരം നടക്കുന്നത്. അതില്‍ കേരളം ആര് ഭരിക്കണം എന്ന് തീരുമാനിക്കുന്ന ചില നിര്‍ണായക മണ്ഡലങ്ങളുണ്ട്.

29
നേമം
Image Credit : Asianet News

നേമം

നേമം മണ്ഡലത്തില്‍ വാശിയേറിയ പോരാട്ടമാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. മുതിര്‍ന്ന സിപിഎം നേതാവും മന്ത്രിയുമായ വി ശിവന്‍കുട്ടിയാണ് നേമത്ത് എല്‍ഡിഎഫ്‌ സ്ഥാനാര്‍ഥി. കോണ്‍ഗ്രസ് നേതാവ് കെ എസ് ശബരിനാഥനാണ് യുഡിഎഫിനായി മത്സരരംഗത്തിറങ്ങുന്നത്. ശബരിനാഥന്‍ നിലവില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലറാണ്. എന്‍ഡിഎ സ്ഥാനാര്‍ഥി ബിജെപി സംസ്ഥാന അധ്യക്ഷനായ രാജീവ് ചന്ദ്രശേഖര്‍. ബിജെപി ആദ്യമായി കേരള നിയമസഭയില്‍ അക്കൗണ്ട് തുറന്നത് നേമം മണ്ഡലത്തിലൂടെ ഒ രാജഗോപാല്‍ ആയിരുന്നു. നേമം മണ്ഡലത്തിൽ ഇക്കുറി ബിജെപി അക്കൗണ്ട് തുറക്കുമോ എന്നാണ് കേരളം നോക്കി കാണുന്നത്.

39
പേരാവൂർ
Image Credit : Asianet News

പേരാവൂർ

പേരാവൂരിൽ ഇത്തവണ പോരാട്ടം കടുക്കും. മലയോര രാഷ്ട്രീയവും കുടിയേറ്റ കർഷകരുടെ നിലപാടുകളും വിധി നിശ്ചയിക്കുന്ന കണ്ണൂരിലെ കരുത്തുറ്റ മണ്ഡലമാണ് പേരാവൂര്‍. 2006-ൽ കെകെ ശൈലജ ടീച്ചർ പിടിച്ചെടുത്ത മണ്ഡലം 2011 മുതൽ സണ്ണി ജോസഫിലൂടെ യുഡിഎഫ് നിലനിർത്തുകയാണ്. 2021-ൽ 3,172 വോട്ടായിരുന്നു സണ്ണി ജോസഫിന്റെ ഭൂരിപക്ഷം. തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് 11,233 വോട്ടിന്റെ ലീഡുണ്ട്. എന്നാൽ 2020-ൽ വലിയ ലീഡ് ഉണ്ടായിട്ടും നിയമസഭയിൽ തോറ്റ ചരിത്രം എൽഡിഎഫിന് ഉള്ളതിനാൽ ഇരുമുന്നണികൾക്കും ഇവിടെ പ്രതീക്ഷയുണ്ട്. 15 വർഷങ്ങൾക്ക് ശേഷം ഇരുവരും വീണ്ടും മത്സരത്തിനെത്തുമ്പോൾ സണ്ണി ജോസഫ് നിലവിൽ കെപിസിസി പ്രസിഡന്‍റും കെ.കെ. ശൈലജ ഒന്നാം പിണറായി സർക്കാരിലെ മികച്ച മന്ത്രിയും, വലിയ ജനസമ്മിതിയുള്ള സിപിഐഎമ്മിന്‍റെ കരുത്തുറ്റ മുഖങ്ങളിലൊരാളുമാണ്.

49
പാലക്കാട്
Image Credit : Asianet News

പാലക്കാട്

നിയമസഭ തെര‍ഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനില്‍ക്കേ കേരള രാഷ്ട്രീയം ഉറ്റുനോക്കുന്ന മണ്ഡലമായി മാറുകയാണ് പാലക്കാട്. രാഹുൽ മാങ്കൂട്ടത്തിൽ വിഷയവും ബിജെപിയുടെ വളര്‍ച്ചയും രമേഷ് പിഷാരടിയുടെ വരവുമെല്ലാം പാലക്കാട്ടെ രാഷ്ട്രീയ ചൂട് കൂട്ടുകയാണ്. ഇത്തവണ പാലക്കാട് പിടിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് എൻഡിഎ ക്യാമ്പ്. എന്നാൽ, പാലക്കാട് വിട്ടുകൊടുക്കില്ലെന്ന വാശിയിലാണ് യുഡിഎഫ്. ഹോട്ടല്‍ വ്യവസായി എൻഎംആർ റസാഖ് എല്‍ഡിഎഫിന്‍റെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നു.

59
വട്ടിയൂര്‍ക്കാവ്
Image Credit : Asianet News

വട്ടിയൂര്‍ക്കാവ്

വട്ടിയൂര്‍ക്കാവിൽ തീപാറും പോരാട്ടമാകും ഇത്തവണ നടക്കുക. കോൺഗ്രസിൽ നിന്ന് കെ മുരളീധരനും എൽഡിഎഫിൽ നിന്ന് സിറ്റിംഗ് എംഎൽഎ വി കെ പ്രശാന്തും എന്‍ഡിഎയില്‍ നിന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും ശാസ്തമംഗലം കൗണ്‍സിലറും മുന്‍ ഐപിഎസ് ഉദ്യോഗസ്ഥയുമായ ആര്‍. ശ്രീലേഖയുമാണ് പോരാട്ടത്തിന് ഇറങ്ങുന്നത്.

69
മഞ്ചേശ്വരം
Image Credit : our own

മഞ്ചേശ്വരം

കാസർ​കോടിന്റെ കവാടമെന്ന് വിശേഷിപ്പിക്കാവുന്ന മഞ്ചേശ്വരത്ത് ഇത്തവണയും വീറും വാശിയും നിറഞ്ഞ പോരാട്ടമാകും നടക്കുകയെന്ന് ഉറപ്പായിക്കഴിഞ്ഞു. കാസർകോട് ജില്ലയിൽ ഭൂരിപക്ഷത്തിന്റെ കാര്യത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന മണ്ഡലങ്ങളിലൊന്നാണ് മഞ്ചേശ്വരം. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി യുഡിഎഫും ബിജെപിയും തമ്മിലുള്ള തീപാറുന്ന പോരാട്ടത്തിനാണ് ഈ മണ്ഡലം സാക്ഷ്യം വഹിക്കുന്നത്. എൻഡിഎയ്ക്ക് വേണ്ടി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ഒരിക്കൽക്കൂടി പോരിനിറങ്ങുമ്പോൾ കോട്ട കാക്കുകയെന്ന ലക്ഷ്യം ഏറ്റെടുത്ത് നിലവിലെ എംഎൽഎയായ എകെഎം അഷ്റഫ് തന്നെയാണ് യുഡിഎഫിന് വേണ്ടി മത്സര രം​ഗത്തുള്ളത്. കെ ആര്‍ ജയാനന്ദയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. വെറും 87 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എകെഎം അഷ്റഫ് ജയിച്ചുകയറിയത്. സുരേന്ദ്രന്റെ അപരനായി മത്സരിച്ച കെ സുന്ദര 467 വോട്ടുകൾ നേടിയതാണ് എൻഡിഎയുടെ സ്വപ്നങ്ങൾ തല്ലിക്കെടുത്തിയത്.

79
ചാത്തന്നൂര്‍
Image Credit : FB

ചാത്തന്നൂര്‍

ബിജെപി വലിയ പ്രതീക്ഷയര്‍പ്പിക്കുന്ന ഒരു മണ്ഡലമാണ് ചാത്തന്നൂര്‍. സിപിഐയിലെ ജി എസ് ജയലാല്‍ ആണ് ചാത്തന്നൂരിലെ സിറ്റിംഗ് എംഎല്‍എ. കഴിഞ്ഞ രണ്ട് വട്ടവും ബിജെപി രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലമാണ് ചാത്തന്നൂര്‍. 2026-ല്‍ സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആര്‍ രാജേന്ദ്രനാണ് ചാത്തന്നൂര്‍ നിയമസഭ മണ്ഡലത്തില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥി. അതേസമയം, എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ മാറ്റമില്ല, തുടര്‍ച്ചയായ മൂന്നാംവട്ടവും ബി ബി ഗോപകുമാറാണ് ബിജെപി സ്ഥാനാര്‍ഥി. കെപിസിസി സെക്രട്ടറിയായ സൂരജ് രവിയാണ് യുഡിഎഫിനായി മത്സരിക്കുന്നത്.

89
തൃശൂര്‍
Image Credit : Asianet News

തൃശൂര്‍

നിയമസഭ തെരഞ്ഞെടുപ്പിൽ ജില്ലയിൽ കോൺഗ്രസിനെ എട്ട് തവണ തുണച്ച മണ്ഡലമാണ് തൃശൂർ. 2016ൽ വി.എസ്. സുനിൽ കുമാർ മണ്ഡലം ഇടതുപക്ഷത്തേക്ക് അടുപ്പിച്ചു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പോടെ ബിജെപിക്ക് വലിയ പ്രതീക്ഷയുണ്ടായ നിമയമസഭാ മണ്ഡലം കൂടിയാണ് തൃശൂര്‍. ഇത്തവണ കനത്ത പോരാട്ടാണ് തൃശൂരിൽ നടക്കുക.

99
ആലപ്പുഴ
Image Credit : Asianet News

ആലപ്പുഴ

നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷ മനസാണ് ആലപ്പുഴ ജില്ലയ്ക്ക്. തോമസ് ആലപ്പുഴ മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാർഥിയാണ്. പി.പി. ചിത്തരഞ്ജനാണ് എല്‍ഡിഎഫ് സ്ഥാനാർഥി. എം ജെ ജോബാണ് ബിജെപി സ്ഥാനാര്‍ത്ഥി.

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

About the Author

AN
Anooja Nazarudheen
2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയർ സബ് എഡിറ്റർ. കേരള സർവകലാശാലയിൽ നിന്ന് ജേണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം നേടി. കേരള, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്‍റര്‍ടെയ്‌ന്‍മെന്‍റ് , ആരോഗ്യം, ലൈഫ്സ്റ്റൈല്‍, ഫാഷന്‍ തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 9 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവിൽ ന്യൂസ് സ്റ്റോറികള്‍, അഭിമുഖങ്ങൾ, വീഡിയോകൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്‍റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇമെയില്‍: anooja.zn@asianetnews.in
കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2026
Latest Videos
Recommended Stories
Recommended image1
ഇടഞ്ഞയഞ്ഞ കെ സുധാകരന്‍; കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും ഇഞ്ചോടി‌ഞ്ച് പോര് നടന്ന കണ്ണൂരില്‍ എന്ത് സംഭവിക്കും?
Recommended image2
ഗുരുവായൂര്‍ ക്ഷേത്ര നഗരത്തിന്‍റെ വികസനത്തിൽ ഒരു പങ്കും ബിജെപിക്കില്ല, ബി ഗോപാലകൃഷ്ണന്‍റേത് ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള നീക്കം; സിപിഎം
Recommended image3
തൃശൂരിൽ കോൺഗ്രസ് വിമതൻ പത്രിക നൽകി; രാജൻ പല്ലനെതിരെ മത്സരിക്കാൻ മുൻ കൗൺസിലർ, സ്ഥാനമാനങ്ങൾ ഒരു വിഭാഗത്തിനു മാത്രമെന്ന് പരാതി
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved