- Home
- News
- Kerala News
- കൊവിഡ് 19 ; ഇന്ത്യയില്‍ രോഗികള്‍ 18 ലക്ഷം കടന്നു; കേരളത്തില്‍ മരണപ്പട്ടികയ്ക്ക് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശം
കൊവിഡ് 19 ; ഇന്ത്യയില്‍ രോഗികള്‍ 18 ലക്ഷം കടന്നു; കേരളത്തില്‍ മരണപ്പട്ടികയ്ക്ക് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശം
ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം 1,82,36,624 കടന്നു. മരണം ഇന്നത്തോടെ ഏഴ് ലക്ഷം കടക്കുമെന്ന് കണക്കുകള്‍. ഇതുവരെയായി 6,92,822 പേരാണ് ഇതുവരെയായി ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. 1,14.46,955 പേര്‍ ഇതുവരെയായി രോഗവിമുക്തി നേടിയെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇതോടൊപ്പം ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം 18 ലക്ഷം കടന്നു. ഇതുവരെയായി രാജ്യത്ത് രോഗം സ്ഥിരീകരിച്ചത് 18,05,838 പേര്‍ക്കാണ്. രാജ്യത്ത് ഇതുവരെയായി 38,176 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 11,88,389 പേര്‍ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് രോഗവ്യാപനം അതിതീവ്രമാകുന്നുവെന്ന സൂചനകളും വന്നു തുടങ്ങി. കഴിഞ്ഞ 24 മണിക്കൂറിനിടെ 52,972 പേർക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ഒരാഴ്ചയോളമായി രാജ്യത്ത് ഓരോ ദിവസവും 50,000 ത്തിന് മേലെ ആളുകള്‍ക്ക് രോഗം സ്ഥിരീകരിക്കുന്നു. കണക്കുകള്‍ ഇങ്ങനെ പോവുകയാണെങ്കില്‍ ഇന്ത്യ രോഗികളുടെ എണ്ണത്തില്‍ താമസിക്കാതെ ബ്രസീലിനെ മറികടക്കും. എന്നാല്‍ ഇതിനിടെ സംസ്ഥാനത്ത് കൊവിഡ് രോഗം ബാധിച്ച് മരിച്ചവരുടെ കണക്കുകള്‍ കൃത്യമായി രേഖപ്പെടുത്തുന്നില്ലെന്ന ആക്ഷേപവും ഉയര്‍ന്നു. നേരത്തെ സമൂഹവ്യാപനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് സ്ഥലങ്ങളില്‍ ടെസ്റ്റുകളുടെ എണ്ണം കുറച്ചെന്ന ആക്ഷേപങ്ങള്‍ ഉയര്‍ന്നതിന് പുറകേയാണ് മരണനിരക്ക് കുറക്കാനുള്ള ഈ സര്‍ക്കാര്‍ നടപടിയെന്നും ആരോപണമുയരുന്നു. എന്നാല്‍, കൊവിഡ് മരണങ്ങളുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പരിഷ്കരിച്ചെന്നും അതിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ കണക്കുകള്‍ ശേഖരിക്കുന്നതെന്നും സര്‍ക്കാറും പറയുന്നു.

യുഎസില്‍ ഇതുവരെയായി 48,13,647 പേര്‍ക്കാണ് രോഗം ബാധിച്ചത്. 1,58,365 പേര്‍ക്ക് ജീവന്‍ നഷ്ടമായി. അതോടൊപ്പം 23,80,217 പേര്‍ രോഗമുക്തി നേടി. ബ്രസീലിലാകട്ടെ ഇതുവരെയായി 27,33,677 പേര്‍ക്കാണ് രോഗബാധയുണ്ടായത്. 94,130 പേര്‍ക്ക് ജീവന്‍ നഷ്ടമായപ്പോള്‍ 18,84,051 പേര്‍ക്ക് രോഗമുക്തിയുണ്ടായി.

നിലവിൽ ഇന്ത്യയില്‍ 5,79,273 പേരാണ് ചികിത്സയിലുള്ളത്. മഹാരാഷ്ട്രയിൽ ഒമ്പതിനായിരത്തിനും ആന്ധ്രപ്രദേശിൽ എണ്ണായിരത്തിനും മുകളിൽ കേസുകളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്.

കർണ്ണാടകത്തിലും തമിഴ്നാട്ടിലും അയ്യാരിത്തിലേറെ ആളുകൾക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. പശ്ചിമ ബംഗാളിൽ ആകെ രോഗബാധിതർ എഴുപത്തിയയ്യായിരം കടന്നു.

ഉത്തർപ്രദേശിലും സ്ഥിതി ഗുരുതരമാണ്. ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ആരോഗ്യനില തൃപ്തികരമാണ്. മന്ത്രിയുമായി സമ്പർക്കത്തിൽ വന്ന പരിസ്ഥിതി സഹമന്ത്രി ബാബുൽ സുപ്രിയോ സ്വയം നിരീക്ഷണത്തിൽ പോയിട്ടുണ്ട്.

കൊവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കണമെന്ന് രാജ്സ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ആവശ്യപ്പെട്ടു.

കേരളത്തില്‍ ഇതുവരെയായി 25,911 രോഗികളുണ്ടെന്നാണ് സംസ്ഥാന സര്‍ക്കാറിന്‍റെ കണക്ക്. 14,463 പേര്‍ക്ക് രോഗമുക്തിയുണ്ടായി. 82 പേര്‍ക്ക് ഇതുവരെയായി സംസ്ഥാനത്ത് ജീവന്‍ നഷ്ടമായി. അതേ സമയം 11,345 സജീവരോഗികളുണ്ട്.

തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ രോഗികളും ഏറ്റവും കൂടുതല്‍ മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. തിരുവനന്തപുരത്ത് മാത്രം ഇതുവരെയായി 5,129 രോഗികളാണ് സ്ഥിരീകരിച്ചത്.

1668 പേര്‍ക്ക് രോഗമുക്തിയുണ്ടായി. 14 പേര്‍ക്ക് ജില്ലയില്‍ ജീവന്‍ നഷ്ടമായെന്നും കണക്കുകള്‍ പറയുന്നു. അതേ സമയം 3443 സജീവ രോഗികളുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.

മലപ്പുറമാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ള രണ്ടാമത്തെ ജില്ല. 2326 പേര്‍ക്ക് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചു. 1396 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 8 മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 919 സജീവ രോഗികളാണ് ജില്ലയില്‍ ഉള്ളത്.

രോഗബാധ വ്യാപനമുള്ള മൂന്നാമത്തെ ജില്ലയാണ് എറണാകുളം. 2050 പേര്‍ക്കാണ് എറണാകുളത്ത് രോഗബാധ സ്ഥിരീകരിച്ചത്. 1119 പേര്‍ക്ക് രോഗമുക്തിയുണ്ടായി. 13 മരണവും 914 സജീവ രോഗികളും ജില്ലയിലുണ്ട്.

കാസര്‍കോട് 1908 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 1047 പേര്‍ക്ക് രോഗമുക്തിയുണ്ടായി. ഇതുവരെയായി 6 മരണം ജില്ലയില്‍ സ്ഥിരീകരിച്ചപ്പോള്‍ 853 സജീവ രോഗികളുണ്ടെന്നും സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

ആലപ്പുഴയില്‍ 1829 പേര്‍ക്ക് രോഗബാധയുണ്ടായപ്പോള്‍ 1097 പേര്‍ക്ക് രോഗമുക്തിയുണ്ടായി. ജില്ലയില്‍ 5 മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ 724 സജീവ രോഗികളാണ് ജില്ലയില്‍ ഉള്ളത്.

കോഴിക്കോട് 1609 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 890 പേര്‍ രോഗമുക്തിനേടി. 8 മരണവും 710 സജീവ രോഗികളും ഉണ്ടെന്ന് കണക്കുകള്‍. കൊല്ലം ജില്ലയില്‍ 1849 പേര്‍ക്ക് രോഗബാധയുണ്ടായപ്പോള്‍ 1256 പേര്‍ക്ക് രോഗമുക്തിയുണ്ടായി 6 മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ജില്ലയില്‍ ഇപ്പോഴും 586 സജീവ രോഗികളുണ്ട്.

ഏറ്റവും കുറവ് മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ജില്ലകളില്‍ ഒന്നായ കോട്ടയത്ത് 1314 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 741 പേര്‍ക്ക് രോഗമുക്തിയുണ്ടായി. ഒരു മരണമാണ് ഇതുവരെയായി ജില്ലയില്‍ സ്ഥിരീകരിച്ചത്. 527 സജീവ രോഗികളാണ് ജില്ലിയില്‍ ഉള്ളത്.

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam