- Home
- News
- Kerala News
- കര്‍ഷകര്‍ക്ക് ആപത്ത് മനസിലായിട്ടില്ല; രാജ്യം കോര്‍പ്പറേറ്റുകളുടെ കൈയില്‍ : രാഹുല്‍ ഗാന്ധി
കര്‍ഷകര്‍ക്ക് ആപത്ത് മനസിലായിട്ടില്ല; രാജ്യം കോര്‍പ്പറേറ്റുകളുടെ കൈയില്‍ : രാഹുല്‍ ഗാന്ധി
രാജ്യത്തെ കര്‍ഷകര്‍ക്ക് ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങളുടെ ആപത്ത് മനസിലായിട്ടില്ലെന്ന് വയനാട് എം പിയും കോണ്‍ഗ്രസിന്‍റെ ദേശീയ നേതാവുമായ രാഹുല്‍ ഗാന്ധി. കാര്‍ഷിക നിയമങ്ങളുടെ ആപത്ത് മനസിലാക്കിയാല്‍ രാജ്യത്തെ എല്ലാ കര്‍ഷകരും തെരുവിലിറങ്ങുമെന്നും വയനാട് നടന്ന പരിപാടിക്കിടെ രാഹുല്‍ ഗാന്ധി പറഞ്ഞു. രാജ്യം ഒന്നോ രണ്ടോ കോര്‍പ്പറേറ്റുകളുടെ കൈപ്പിടിയിലാണെന്നും അദ്ദേഹം പറഞ്ഞു. രണ്ടോ മൂന്നോ കോർപറേറ്റുകൾക്ക് വേണ്ടി പ്രധാനമന്ത്രി മോദി കർഷകരെ കൊള്ളയടിക്കാൻ കോര്‍പ്പറേറ്റുകള്‍ക്ക് സഹായം ചെയ്യുകയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.

രാജ്യത്തെ കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ കാര്‍ഷിക നിയമങ്ങളുടെ ആപത്തും ജനദ്രോഹവും കൃത്യമായി മനസിലായിട്ടില്ല. അത് തിരിച്ചറിഞ്ഞാല്‍ രാജ്യത്തെ മുഴുവന്‍ കര്‍ഷകരും തെരുവിലിറങ്ങുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു

കല്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ കല്പറ്റ നിയോജകമണ്ഡലം യു.ഡി.എഫ് കണ്വെന്ഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉച്ചക്ക് 12 ന് ബത്തേരി നിയോജക മണ്ഡലം യു.ഡി.എഫ് കണ്വെന്ഷൻ രാഹുൽ ഉദ്ഘാടനം ചെയ്യ്തു. ( കൂടുതല്‍ ചിത്രങ്ങള്‍ക്ക് Read More ല്‍ ക്ലിക്ക് ചെയ്തു. )

രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി ഇന്നലെയാണ് രാഹുല്‍ ഗാന്ധി കേരളത്തിലെത്തിയത്.

ഇന്നലെ വണ്ടൂരിൽ വിവിധ നിർമാണ പ്രവൃത്തികളുടെ ഉദ്ഘടനത്തിനായി എത്തിയ രാഹുൽ ഗാന്ധിയുടെ പ്രസംഗം തര്‍ജ്ജിമ ചെയ്ത് വണ്ടൂർ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിനിയായ മുഫീദ അഫ്ര ഏറെ പ്രശംസ പിടിച്ച് പറ്റി.

രണ്ടു ദിവസത്തെ പരിപാടികൾക്കായി നിലമ്പൂർ മണ്ഡലത്തിലെത്തിയ രാഹുൽ ഗാന്ധി എം.പിയുമായി കോൺഗ്രസ്, മുസ്ലിം ലീഗ് നേതാക്കൾ കൂടിക്കാഴ്ച നടത്തിയിരുന്നു. കരിപ്പൂർ വിമാനത്താവളത്തിനുള്ളിൽ വെച്ച് കോൺഗ്രസ്, യു.ഡി.എഫ് നേതാക്കളുമായി അദ്ദേഹം ഇന്നലെ കൂടിക്കാഴ്ച നടത്തി.

കൂടിക്കാഴ്ചയിൽ നിയമസഭ തെരഞ്ഞെടുപ്പ് സംബന്ധിച്ച പ്രാഥമിക ചർച്ചകൾ നടന്നതായാണ് വാര്‍ത്തകള്‍ വന്നിരുന്നു. രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്തെന്ന് പിന്നീട് മുല്ലപ്പള്ളി രാമചന്ദ്രൻ മാധ്യമങ്ങളെ അറിയിച്ചു.

എന്നാല്‍ സീറ്റ് വിഭജനം ചർച്ചയായില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. കോൺഗ്രസ് നേതാക്കളായ ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.സി. വേണുഗോപാൽ, എം.എം. ഹസൻ, മുസ് ലിം ലീഗ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ, പി.വി. അബ്ദുൽ വഹാബ് അടക്കമുള്ളവർ രാഹുൽ ഗാന്ധിയെ സ്വീകരിക്കാനായെത്തിയിരുന്നു.

ഇന്ന് ഉച്ചക്കുശേഷം രണ്ടിന് അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നടക്കുന്ന ചടങ്ങില്‍ പട്ടികജാതി കര്‍ഷകര്‍ക്കുള്ള സുഗന്ധവ്യഞ്ജന കിറ്റ് വിതരണ ചടങ്ങ് ഉദ്ഘാടനം നിർവഹിക്കും. 2.45ന് മീനങ്ങാടി സെൻറ് പീറ്റേഴ്സ് ആൻഡ് സെൻറ് പോള്‍സ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന 'കാറ്റലിസ്റ്റ് 2021' വിദ്യാഭ്യാസ കണ്വെന്ഷന് ഉദ്ഘാടനവും രാഹുൽ നിർവഹിക്കും.

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam