മലയാളിയുടെ മറ്റൊരു ക്രൂരത; രക്ഷകനായത് ഫ്രഞ്ച് സഞ്ചാരി, ഒടുവില്‍ ബൊനവും ഫ്രാന്‍സിലേക്ക്...

First Published Dec 19, 2020, 12:51 PM IST

നാല് വര്‍ഷം മുമ്പ് ഫ്രാന്‍സില്‍ നിന്ന് ലോകം ചുറ്റാന്‍ ഇറങ്ങിയ രണ്ട് സുഹൃത്തുക്കളായിരുന്നു ഡൊമനിക്കും നതാലിയയും. അവരങ്ങനെ... യൂറോപ്, ലാറ്റിന്‍ അമേരിക്കയൊക്കെ തങ്ങുടെ ചെറിയ പായ് വഞ്ചില്‍ ചുറ്റി കറങ്ങി ഒടുവില്‍ ഈ വര്‍ഷം ഫെബ്രുവരിയോടെ കൊച്ചിയിലെത്തി. ഇന്ത്യ എന്നും സഞ്ചാരികളുടെ പ്രീയപ്പെട്ട ഇടമായിരുന്നല്ലോ... കൊച്ചി വഴി ദില്ലിയിലേക്കായിരുന്നു യാത്രാ മാര്‍ഗ്ഗമെങ്കിലും കൊവിഡ് വ്യാപനം എല്ലാം തകിടം മറിച്ചു. അങ്ങനെ കൊച്ചി മെറനയില്‍ താമസം തുടങ്ങി. അതിനിടെ ഒരു ദിവസം ബോള്‍ഗാട്ടി പാലസിലേക്ക് നടക്കുമ്പോഴാണ് വഴിയരികില്‍ ഒരു പട്ടിയുടെ ദയനീയ കരച്ചില്‍ ഡൊമനിക്ക് കേട്ടത്. എത്രയെത്ര പട്ടികള്‍ നമ്മുടെയൊക്കെ യാത്രയ്ക്കിടയില്‍ വഴിയരുകിലിരുന്ന് മോങ്ങിയിട്ടുണ്ട് ? ആരേലും തിരിഞ്ഞ് നോക്കിയിട്ടുണ്ടോ ? ഇല്ല. പക്ഷേ, ഡൊമനിക്ക് വെറുമൊരു സഞ്ചാരിയായിരുന്നില്ല.... അറിയാം സഞ്ചാരികളുടെ ബൊനത്തെ. അഥവാ ബൊനത്തിന്‍റെ സഞ്ചാരത്തിലേക്കുളള കഥ... ചിത്രങ്ങള്‍ ഏഷ്യാനെറ്റ് ക്യാമറാമാന്‍ ഷഫീഖ് മുഹമ്മദ് , വിവരണം ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ ആന്‍സി. സി.

ബൊനം പേരുകളില്ലാത്ത ഒരു സാധാരണ തെരുവ് പട്ടിയായിരുന്നു. ഡൊമനിക്കിനെ പാതി മുറിഞ്ഞ കണ്ണാല്‍ കാണും വരെ. പക്ഷേ, ഇന്ന് അവന്‍ വെറുമൊരു തെരുവ് പട്ടിയല്ല. നാളെ ഫ്രാന്‍സില്‍ ജീവിക്കേണ്ടവന്‍. അതും കടലേഴും കടന്ന്  ഫ്രാന്‍സിലേക്ക് പോകാനായി പായ്ക്കപ്പല് കയറാന്‍ കാത്തിരിക്കുകയാണവന്‍.

ലോകം ചുറ്റാനിറങ്ങിയതായിരുന്നു ഡൊമനിക്കും സുഹൃത്ത് നതാലിയയും. ഇരുവരും യൂറോപ്പും ലാറ്റിനമേരിക്കയും കറങ്ങി. അതും നാല് വര്‍ഷം കൊണ്ട്. സ്വന്തം പായക്കപ്പലില്‍...

ലാറ്റിനമേരിക്കയില്‍ നിന്ന് നേരെ ആഫ്രിക്കന്‍ മുനമ്പ് വഴി ഇന്ത്യയിലേക്ക്. പതിവുപോലെ നൂറ്റാണ്ടുകളായി കടല്‍ സഞ്ചാരികളെല്ലാം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്ക് വന്ന് കയറിയ അതേ വഴിയിലൂടെ, അറബിക്കടലിന്‍റെ റാണിയായ കൊച്ചിയിലേക്കാണ് ഡൊമനിക്കിന്‍റെ പായ് വഞ്ചിയും കാറ്റ് പിടിച്ച് കയറി വന്നത്.

ആ വരവിന് പിന്നിലൊരു ഉദ്ദേശമുണ്ടായിരുന്നു. നാളെ മടങ്ങുമ്പോള്‍ ഇരുവര്‍ക്കുമൊപ്പം കൊച്ചിയുടെ ഒരു തെരുവ് സന്തതി കൂടിയുണ്ടാകും. "ബൊനം" അഥവാ "നല്ലവന്‍".

അനാഥനായിരുന്നു ആ നായകുട്ടി. തെരുവില്‍ അലഞ്ഞ്, ഉപേക്ഷിക്കപ്പെട്ട ഭക്ഷണങ്ങള്‍ കഴിച്ച്. വഴിയേ പോകുന്ന മനുഷ്യന്‍റെ ആട്ടും തുപ്പും പിന്നെ കല്ലേറും കൊണ്ടാണ് അവനും വളര്‍ന്നത്. അതിനിടെയിലെപ്പോഴോ ആണ് വഴിയേ പോയ ആരോ അവന്‍റെ കണ്ണില്‍ കമ്പെറിഞ്ഞ് കൊള്ളിച്ചത്. അല്ലെങ്കില്‍ ഊക്കോടെ വലിച്ചെറിഞ്ഞൊരു കല്ല്.

കുത്തിയതാരെന്നും എന്തിനെന്നും അവനറിയില്ല. പക്ഷേ, അതൊരു മലയാളിയായിരിക്കണം. നമ്മുക്ക് മാത്രമാണല്ലോ ഓടുന്ന കാറിന്‍റെ പുറക്കില്‍ പട്ടിയെ കെട്ടിവലിക്കാന്‍ തോന്നുന്നത്. അല്ലെങ്കില്‍ ചാക്കില്‍ കെട്ടി വഴിയരികിലേക്കെറിയാന്‍ തോന്നുന്നത്.

ജീവിതത്തില്‍ ഏറ്റവും നിസഹായനായി, പരാജിതനായി, കണ്ണ് കാണാതെ റോഡരികിലേ കുറ്റിക്കാട്ടിലേക്ക് പതുങ്ങുമ്പോള്‍ ഒരു പക്ഷേ തന്‍റെ മങ്ങുന്ന കാഴ്ച പോലെ ജീവനും പതുക്കെ... പതുക്കെ... മിഴിയടയ്ക്കുകയാണെന്ന് അവന് തോന്നിയിട്ടുണ്ടാകണം.

ആ തോന്നലില്‍ നിന്ന് ഏറ്റവും ഒടുവിലത്തെ കരച്ചിലായി ഒരു തേങ്ങല്‍ പുറത്തെത്തിയപ്പോഴാകാം ഫ്രഞ്ചുകാരനായ ഡൊമനിക്ക് ലോക്ഡൌണ്‍ കാരണം കൊച്ചിയില്‍ 'ലോക്കാ'യി പോയ വിഷമം തീര്‍ക്കാന്‍ ബോള്‍ഗാട്ടി പാലസ് ലക്ഷ്യമാക്കി നടക്കാന്‍ ഇറങ്ങിയത്.

ആ നിമിഷത്തെ കുറച്ചാകും ഇനിയെന്നും ബൊനം ഓര്‍ക്കുക. കാരണം ആ നിമിഷത്തില്‍ നിന്നാണ് ബൊനം പതുക്കെ ജീവിതത്തിലേക്കും മനുഷ്യനെന്നാല്‍ എന്താണ് ? അല്ലെങ്കില്‍ എന്താകരുതെന്ന തിരിച്ചറിവിലേക്കുമെത്തിയത്.

അതെ, അവന്‍റെ ജീവന് വേണ്ടിയുള്ള നിലവിളി കേട്ട് ഡൊമനിക്ക് നോക്കുമ്പോള്‍, കണ്ണില്‍ കുത്തിക്കയറിയ കമ്പില്‍ നിന്ന് ചൊരയൊലിപ്പിച്ച് മരണത്തെ മുഖാമുഖം കണ്ട് ഒരു തെരുവ് നായ. ഒരു സഞ്ചാരിക്ക് ഒരിക്കലും വഴിയില്‍ ഉപേക്ഷിച്ചിട്ട് പോകാന്‍ പറ്റുന്നൊരു കാഴ്ചയായിരുന്നില്ല അത്.

ഡൊമനിക്ക് അപ്പോള്‍ തന്നെ അവനെയും കൊണ്ട് വെറ്ററിനറി ഡോക്ടറെ പോയി കണ്ടു. നീണ്ട മണിക്കുറുകളുടെ പ്രയത്നത്തില്‍ നിന്ന് മുറിവ് വച്ച് കെട്ടി. പിന്നെ പതുക്കെ പതുക്കെ ആ മുറിവുണങ്ങി. ആ ആറ് മാസക്കാലവും ഡൊമനിക്കിന്‍റെ പായ്‍വഞ്ചിയിലായിരുന്നു അവന്‍റെ ജീവിതം.

ഒടുവില്‍ ഒറ്റക്കണ്ണിന്‍റെ ബലത്തില്‍ അവന്‍ വീണ്ടും കൊച്ചിയിലെ തെരുവിലേക്കിറങ്ങി. പക്ഷേ, അപ്പോള്‍ അവന്‍ ഒറ്റയ്ക്കായിരുന്നില്ല. പേരില്ലാത്ത വെറുമൊരു അനാഥനുമായിരുന്നില്ല. കൂട്ടിന് ഡൊമനിക്കും നതാലിയും ഉണ്ടായിരുന്നു. മാത്രമല്ല, നല്ലവന്‍ എന്നര്‍ത്ഥം വരുന്ന 'ബൊനം' എന്ന് അവന്‍ അപ്പോഴേക്കും വിളികേട്ട് തുടങ്ങിയിരുന്നു .

നാളെ (20.12.2002) ബൊനം കൊച്ചി വിടുകയാണ്. ഇന്ത്യ ചുറ്റിക്കാണണമെന്ന, സഞ്ചാരിയായ ഡൊമനിക്കിന്‍റെ പദ്ധതി ഉപേക്ഷിക്കപ്പെട്ടു. ഒറ്റക്കണ്ണനായ ബൊനത്തെയും കൂട്ടി അത്തരമൊരു യാത്ര ഏറെ ദുഷ്ക്കരമെന്ന തിരിച്ചറിവ് തന്നെ.

അവനെ വീണ്ടും ഇവിടെ ഉപേക്ഷിക്കാനും അയാള്‍ തയ്യാറായില്ല. ഇന്നലെ കണ്ണ് കുത്തിപ്പൊട്ടിച്ചവന്‍ നാളെ കൊല്ലില്ലെന്ന് എന്താണ് ഉറപ്പ്. ?

ഒടുവില്‍ ഒരു മാസത്തെ എഴുത്ത് കുത്തുകള്‍ക്ക് ശേഷം ഫ്രഞ്ച് ഗവണ്‍മെന്‍റ് ബൊനത്തെ ഫ്രാന്‍സിലേക്ക് കൊണ്ടു ചെല്ലാന്‍ ഡൊമനിക്കിനെ അനുവദിച്ചു. അങ്ങനെ ലോകം ചുറ്റാനിറങ്ങിയ ഡൊമനിക്കും നതാലിയയും ഒറ്റക്കണ്ണനായ ബൊനത്തെയും കൂട്ടി നാളെ ഫ്രാന്‍സിലേക്ക് തിരിക്കും.

Today's Poll

എത്ര ആളുകളോടൊപ്പം കളിക്കാന്‍ നിങ്ങള്‍ താല്‍പര്യപ്പെടുന്നു?