'അത് നവ്യയുടെ പെറ്റമ്മയല്ല'; മലയാളിയായ അമ്മയ്ക്ക് വേണ്ടി ഇറ്റാലിയൻ പൗരയുടെ അന്വേഷണ കഥ

First Published 23, Sep 2020, 11:34 AM

രണ്ടാം വയസ്സിൽ ഇറ്റലിയിലേക്ക് പോയ നവ്യ ഡൊറിഗാറ്റി 36-ാം വയസ്സിലും സ്വന്തം മാതാവായ സോഫിയയെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ്. പെറ്റമ്മയുടെ ചൂരും ചൂടു മറിയാതെ, പ്രസവിച്ചയുടൻ കോഴിക്കോട്ടെ അനാഥാലയത്തിൽ എത്തിയാതിയിരുന്നു നവ്യ. പിന്നീട് വയനാട്ടിലെ അനാഥാലയത്തിലേക്ക് മാറിയ നവ്യയെ രണ്ടാം വയസ്സിൽ അവിടെയെത്തിയ ഇറ്റലിക്കാരായ ദമ്പതികൾ ദത്തെടുക്കുകയായിരുന്നു. ഇറ്റലിയിലെത്തി തിരിച്ചറിവിൻ്റെ കാലം മുതൽ നവ്യ സ്വന്തം മാതാവിനെ കണ്ടെത്താനുള്ള പരിശ്രമത്തിലായിരുന്നു.

കഴിഞ്ഞ വർഷം നവ്യയുടെ അന്വേഷണം മാധ്യമങ്ങൾ വാർത്തയാക്കിയതോടെ അവരുടെ പെറ്റമ്മയെ കണ്ടെത്താനായി പലരും അന്വേഷിച്ചിറങ്ങി. കോഴിക്കോട് ചേവായൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ റിജേഷിൻ്റെ സഹായത്തിൽ ഒരു സ്ത്രീയെ കണ്ടെത്താനുമായി. ഇത് തൻ്റെ മകൾ തന്നെയാണെന്ന് ആ സ്ത്രീയും സമ്മതിച്ചു. തൻ്റെ പെറ്റമ്മയെ കണ്ടെത്തുക എന്ന ജീവിത സാഫല്യം യഥാർത്ഥ്യമായതിൻ്റെ സന്തോഷത്തിലായിരുന്നു പിന്നീട് നവ്യ.

ആ 'അമ്മ'യുമായി നവ്യ ഫോൺ വഴി സംസാരിച്ച് ബന്ധം തുടർന്നു. നവ്യയുടെ ഭർത്താവും മക്കളുമായും അവർ സംസാരിച്ച് സൗഹൃദത്തിലായി. തൻ്റെ മക്കളെ കണ്ടപ്പോൾ ആ സ്ത്രീ സന്തോഷം പ്രകടിപ്പിച്ചതും നവ്യ ഓർക്കുന്നു. എന്നാൽ നവ്യയുടെ പിതാവാരാണെന്ന് അവർ വെളിപ്പെടുത്താൻ തയ്യാറായിരുന്നില്ല.

എന്നാൽ, അത് തൻ്റെ പെറ്റമ്മയല്ലെന്നാണ് കഴിഞ്ഞ ദിവസം നവ്യ വെളിപ്പെടുത്തിയത്. നിരാശയിലായെങ്കിലും പെറ്റമ്മയ്ക്കായുള്ള അന്വേഷണത്തിൽ നിന്നും പിൻമാറാൻ തയ്യാറല്ലെന്നും നവ്യ പറയുന്നു. തന്റെ പെറ്റമ്മയെന്ന് പറഞ്ഞ ആ സ്ത്രീയുടെ മകളെയും ഇറ്റലിയിലേക്ക് ദത്തെടുത്തിരുന്നു. അഞ്ചാം മാസത്തിലായിരുന്നു ആ കുട്ടിയെ ദത്തെടുത്തത്. നവ്യയുടെ ദത്തെടുക്കൽ രണ്ടാം വയസിലായിരുന്നു.

1984 മാർച്ച് 31നാണ് നവ്യ ജനിച്ചത്. പെറ്റമ്മയെന്ന് പറഞ്ഞ സ്ത്രീയുടെ മകളുടെ ജനന തീയിൽ മാറ്റം കണ്ടെത്തിയതോടെയാണ് അത് തൻ്റെ അമ്മയല്ലെന്ന് നവ്യയ്ക്ക് വ്യക്തമാകുന്നത്. ചേവായൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ റിജേഷിൻ്റ സഹായമില്ലായിരുന്നെങ്കിൽ പെറ്റമ്മയെന്ന് കരുതി ആ സ്ത്രീയുമായി ബന്ധം തുടരേണ്ടി വരുമായിരുന്നെന്നും നവ്യ പറയുന്നു.

വടക്കൻ ഇറ്റലിയിലെ ട്രെൻ്റോയിലാണ് 36കാരിയായ നവ്യ ഇപ്പോൾ താമസിക്കുന്നത്. ഭർത്താവ് ഏയ്ഞ്ചലോ സൂപ്പർ മാർക്കറ്റിലെ മാനേജരാണ്. ഭർത്താവും മക്കളും പെറ്റമ്മയെ തേടാൻ തനിയ്ക്ക് പൂർണ പിന്തുണയുമായി കൂടെയുണ്ടെന്നതാണ് നവ്യയുടെ കരുത്ത്.

1986ൽ സിൽവാനോ ഡൊറിഗാട്ടിയും ഭാര്യ തിസിയാനയുമാണ് നവ്യയെ വയനാട്ടിൽ നിന്നും ദത്തെടുക്കുന്നത്. ഇറ്റലിയിലെ തൻ്റെ മാതാപിതാക്കളെ പോലെ നിറമില്ലാത്തതെന്താണെന്ന ചോദ്യമാണ് നവ്യയെ കേരളത്തിലെ പെറ്റമ്മയെ കണ്ടെത്തുക എന്ന ദൗത്യത്തിലെത്തിക്കുന്നത്. അമ്മയെ കണ്ടെത്താനായി 11 വർഷം മുമ്പ് നവ്യ നേരിട്ട് കോഴിക്കോട്ടെത്തിയിരുന്നു. കഴിഞ്ഞ വർഷം കണ്ടെത്തിയത് പെറ്റമ്മയല്ലെന്ന് അറിഞ്ഞതോടെ കുറച്ച് നിരാശയിലായിരുന്നു. എന്നാൽ പെറ്റമ്മയെ കണ്ടെത്തുക എന്ന ദൗത്യത്തിൽ നിന്നും പിൻമാറാൻ ഒരുക്കമായിരുന്നില്ല.

കഴിഞ്ഞ മാർച്ചിൽ അന്വേഷണം പുനരാരംഭിച്ചെങ്കിലും ലോക്ഡൗണും കൊവിഡും തടസമാക്കിയിരിക്കുകയാണ്. സോഫിയ എന്ന തൻ്റെ പെറ്റമ്മ കേരളത്തിൽ എവിടെയോ ജീവിച്ചിരുപ്പുണ്ടെന്നാണ് നവ്യയുടെ ഉറച്ച വിശ്വാസം. എന്നെങ്കിലും അമ്മയെ കണ്ടെത്താനുകുമെന്നാണ് നവ്യ ഇറ്റലിയിൽ നിന്നും ഇപ്പോഴും സ്വപ്നം കാണുന്നത്.

loader