- Home
- News
- Kerala News
- പിണറായി ഏതോ സ്വപ്ന ലോകത്ത്, ആരോപണം തെളിയിച്ചാൽ എല്ലാ പണിയും നിർത്തും: കെ സുധാകരന്‍
പിണറായി ഏതോ സ്വപ്ന ലോകത്ത്, ആരോപണം തെളിയിച്ചാൽ എല്ലാ പണിയും നിർത്തും: കെ സുധാകരന്‍
കേരളത്തില്‍ അടുത്തകാലത്തായി ഉയര്‍ന്ന് വന്ന എല്ലാ വിവാദങ്ങള്‍ക്കും മുകളിലാണ് ഇന്ന് കെ സുധാകന്‍ - പിണറായി വാക്പയറ്റ്. കെപിസിസി പ്രസിഡന്‍റായി അധികാരമേറ്റതിന് പുറകെ കെ സുധാകരന്‍റെതായി വന്ന അഭിമുഖത്തില്‍, അദ്ദേഹം തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ പഠിച്ചകാലത്തെ ഒരു രാഷ്ട്രീയ സംഘര്‍ഷത്തിന്‍റെ അനുഭവം പങ്കുവച്ചിരുന്നു. അതില്‍ കോളേജില്‍ നടന്ന സംഘര്‍ഷത്തിനിടെ പിണറായി വിജയനെ ചവിട്ടിവീഴ്ത്തിയതായി പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് വൈകീട്ടത്തെ പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ , കെ സുധാകരന്‍ ഏതോ സ്വപ്നലോകത്താണെന്നായിരുന്നു പ്രതികരിച്ചത്. അതോടൊപ്പം തന്‍റെ മക്കളേ തട്ടിക്കൊണ്ട് പോകാന്‍ കെ സുധാകരന്‍ പദ്ധതിയിട്ടിരുന്നതായും അദ്ദേഹം ആരോപിച്ചു. ഇതോടെ ഇരുവരും തമ്മില്‍ വാക് പോര് കനത്തു. പിണറായിക്ക് മറുപടിയുമായി ഇന്ന് രാവിലെ പത്രസമ്മേളനം നടത്തുമെന്ന് ഇന്നലെ തന്നെ കെ സുധാകരന്‍ അറിയിച്ചിരുന്നു. ഇതനുസരിച്ച് രാവിലെ എറണാകുളത്ത് കെ സുധാകരന്‍ പത്രസമ്മേളനം വിളിച്ചുചേര്‍ത്തു. പതിവ് കെപിസിസി പ്രസിഡന്‍റുമാരുടെ പത്രസമ്മേളനത്തില്‍ നിന്ന് വ്യത്യസ്തമായി, മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കി, പുതിയ തലമുറയിലെ വളര്‍ന്നു വരുന്ന നേതാക്കാളുമായാണ് കെ സുധാകരന്‍ പത്രസമ്മേളനത്തിനെത്തിയത്. പ്രസക്ത ഭാഗങ്ങളിലേക്ക്. ചിത്രങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ രാജേഷ് തകഴി.

പത്രസമ്മേളനത്തിനിടെ കെ സുധാകരന്‍ തന്‍റെ അഭിമുഖമെടുത്ത് പ്രസിദ്ധീകരിച്ച ലേഖകന്‍റെ ചതിയാണെന്നാരോപിച്ചു. പിണറായി വിജയനെ ബ്രണ്ണൻ കോളേജ് പഠന കാലത്ത് മർദ്ദിച്ചെന്ന കാര്യം അഭിമുഖത്തിൽ ഉൾപ്പെടുത്തില്ലെന്ന ഉറപ്പിലാണ് തന്‍ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി ഉന്നയിച്ച ആരോപണങ്ങളോട് അതേപോലെ മറുപടി പറയാൻ കഴിയില്ല. അഭിമുഖത്തിൽ വന്നതെല്ലാം ഞാൻ പറഞ്ഞ കാര്യമല്ല. മുഖ്യമന്ത്രിയെ ചവിട്ടിയിട്ടുവെന്ന് ഞാൻ പറഞ്ഞിട്ടില്ല.

തന്‍റെ അഭിമുഖത്തെ തുടര്‍ന്ന് പിആർ ഏജൻസിയുടെ കൂട്ടിൽ നിന്ന് പുറത്തുവന്ന യഥാർത്ഥ പിണറായി വിജയനെയാണ് ഇന്നലത്തെ പത്രസമ്മേളനത്തില്‍ കണ്ടത്. അദ്ദേഹത്തിന്‍റെ ഭാഷ പൊളിറ്റിക്കൽ ക്രിമിനലിന്‍റെതാണെന്നും സുധാകരൻ ആരോപിച്ചു.

ബ്രണ്ണൻ കോളേജിൽ വെച്ച് താൻ പിണറായി വിജയനെ ചവിട്ടിയിട്ടു എന്നത് പറയാത്ത കാര്യമാണ്. മമ്പറം ദിവാകരൻ അടക്കം പാർട്ടി നേതാക്കൾ ഉന്നയിച്ചത് പിണറായി അന്വേഷിക്കട്ടെയെന്നും കെ സുധാകരന്‍ പറഞ്ഞു. പാർട്ടിക്ക് അകത്ത് പാർട്ടി വിരുദ്ധർ ഉണ്ടാകും. പ്രകാശ് ബാബു എന്നെ ആക്രമിക്കാൻ അവസരം ഉണ്ടാക്കിക്കൊടുത്ത ആളാണ്. അന്ന് മുതൽ പാർട്ടിക്ക് പുറത്താണ് പ്രകാശ് ബാബുവെന്നും കെ സുധാകരന്‍ പറഞ്ഞു.

മമ്പറം ദിവാകരൻ പാർട്ടിക്ക് അകത്തും പുറത്തുമല്ലാതെ നിൽക്കുന്ന ആളാണ്. തന്റെ ഭാഗത്ത് പിഴവുണ്ടായെങ്കിൽ തിരുത്തുമെന്നും സുധാകരൻ പറഞ്ഞു. മമ്പറം ദിവാകരനും എകെ ബാലനും ബ്രണ്ണൻ കോളേജിൽ വന്നത് 1971 ലാണ്.

ഈ സംഭവം നടക്കുമ്പോൾ അവർ കോളേജിൽ ഇല്ല. പേരാമ്പ്ര സ്വദേശിയായ ഫ്രാൻസിസും പിണറായിയും തമ്മിൽ സംഘർഷം നടന്നിട്ടുണ്ട്. പിണറായി ഒരു പൊതുയോഗത്തിൽ പങ്കെടുക്കാൻ വന്നതായിരുന്നുവെന്നും ഫ്രാൻസിസിനെ കുറിച്ച് മോശമായി സംസാരിച്ചപ്പോൾ അദ്ദേഹം തിരിച്ചടിച്ചുവെന്നും കെ സുധാകരന്‍ പറഞ്ഞു.

പിണറായി വിജയന്‍റെ മക്കളെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടെന്നതടക്കമുള്ള ആരോപണങ്ങൾ സുധാകരൻ നിഷേധിച്ചു. കുട്ടികളെ തട്ടികൊണ്ടുപോകാൻ ഞാൻ പദ്ധതിയിട്ടെന്ന് മുഖ്യമന്ത്രിയെ അറിയിച്ച വ്യക്തിയുടെ പേര് എന്തുകൊണ്ടാണ് വെളിപ്പെടുത്താത്തത്? എന്തുകൊണ്ട് മുഖ്യമന്ത്രി അന്ന് പരാതി നൽകിയില്ല? ആരോടും പറഞ്ഞില്ലെന്നാണ് പിണറായി പറഞ്ഞത്. സ്വന്തം ഭാര്യയോട് പോലും പറഞ്ഞിട്ടില്ല പോലും. സ്വന്തം മക്കളുടെ കാര്യം ഭാര്യയോട് പറയില്ലേ? ആരോപണം വിശ്വാസയോഗ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

വിദേശ കറൻസി ഇടപാട് എനിക്കല്ല പിണറായി വിജയനാണെന്ന് കെ സുധാകരന്‍ ആരോപിച്ചു. ഇവിടെ കള്ളക്കടത്ത് നടത്തിയത് മുഖ്യമന്ത്രിയുടെ ഓഫീസാണ്. സ്വപ്ന സുരേഷിനെ നാല് വർഷം കൊണ്ട് നടന്നത് പിണറായി വിജയനാണ്. എന്നിട്ട്, ചോദിക്കുമ്പോൾ 'ആരാ സ്വപ്ന' എന്ന് തിരിച്ച് ചോദിക്കുന്നു.

എനിക്ക് മണൽ മാഫിയ ബന്ധം ഉണ്ടെങ്കിൽ അന്വേഷിക്കട്ടെ. അന്വേഷിക്കാൻ മുഖ്യമന്ത്രിയുടെ കൈയ്യിൽ ഭരണമുണ്ടല്ലോ. ആരാണ് മാഫിയയെന്ന് ജസ്റ്റിസ് സുകുമാരന്‍റെ റിപ്പോർട്ടിലുണ്ടെന്നും കെ സുധാകരന്‍ പറഞ്ഞു. ട്ടെല്ലുണ്ടെങ്കിൽ പിണറായി വിജയൻ എനിക്കെതിരായ ആരോപണങ്ങൾ അന്വേഷിക്കണം. തോക്ക് കൊണ്ട് നടക്കുന്ന പിണറായി ആണോ ഇതുവരെ തോക്ക് ഇല്ലാത്ത ഞാൻ ആണോ മാഫിയ എന്ന് ജനം പറയട്ടെയെന്നും കെ സുധാകരന്‍ പറഞ്ഞു.

ശുദ്ധമായ മനസ്സിന്‍റെ ഉടമസ്ഥനാകണം മുഖ്യമന്ത്രി. അതാണ് കേരളം ആഗ്രഹിക്കുന്നതെന്നും കെ സുധാകരന്‍ മുഖ്യമന്ത്രിയെ ഓര്‍മ്മപ്പെടുത്തി. തനിക്കെതിരായ ആരോപണം തെളിയിച്ചാൽ എല്ലാ പണിയും നിർത്താമെന്നും കെ സുധാകരന്‍ വെല്ലുവിളിച്ചു.

ബ്രണ്ണൻ കോളേജിൽ എന്നെ നഗ്നനാക്കി നടത്തിയെന്ന ആരോപണം തെറ്റാണ്. ജീവിച്ചിരിക്കുന്ന ആരോടെങ്കിലും അന്വേഷിച്ചാൽ അത് മനസിലാകുമെന്നും പിണറായി ഏതോ സ്വപ്ന ലോകത്താണെന്നും കെ സുധാകരന്‍ തിരിച്ചടിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam