- Home
- News
- Kerala News
- അണ്‍ലോക്ക് 5.0: കേന്ദ്ര ഇളവുകളിൽ തീരുമാനമെന്ത്? കേരളത്തിലെ സ്കൂളുകള്‍ എപ്പോൾ തുറക്കും? മുഖ്യമന്ത്രിയുടെ മറുപടി
അണ്‍ലോക്ക് 5.0: കേന്ദ്ര ഇളവുകളിൽ തീരുമാനമെന്ത്? കേരളത്തിലെ സ്കൂളുകള്‍ എപ്പോൾ തുറക്കും? മുഖ്യമന്ത്രിയുടെ മറുപടി
കൊവിഡ് വിവരങ്ങള്‍ പങ്കുവയ്ക്കാനായി ഇന്ന് നടന്ന വാര്‍ത്താസമ്മേളനത്തിൽ രാജ്യത്തെ അണ്‍ലോക്ക് 5.0 യുമായി ബന്ധപ്പെട്ടുള്ള ഇളവുകളിലും മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കി. അണ്‍ലോക്ക് 5.0 നിര്‍ദ്ദേശത്തിലുള്ള ഇളവുകൾ നടപ്പിലാക്കണം എന്നത് തന്നെയാണ് സംസ്ഥാന സർക്കാരിന്‍റെ ആഗ്രഹം. പൂർണതോതിലുള്ള അടച്ചിടൽ സര്‍ക്കാർ ആഗ്രഹിക്കുന്നില്ല. കുറേക്കൂടി പ്രവര്‍ത്തനങ്ങള്‍ തുറന്ന് വരണമെന്ന് തന്നെയാണ് ആഗ്രഹം. പക്ഷേ ആവശ്യമായ ജാഗ്രത പാലിച്ച് പോകണമെന്നത് ഏറ്റവും പ്രധാനമാണ്. അതുകൊണ്ട് തന്നെ അണ്‍ലോക്ക് 5.0 ലെ ഇളവുകള്‍ നിലവിലെ സാഹചര്യത്തിൽ പൂര്‍ണതോതിൽ അനുവദിക്കാനാകില്ല. സ്കൂളുകള്‍ തുറക്കണമെന്ന ആഗ്രഹം തന്നെയാണ് എല്ലാവര്‍ക്കുമുള്ളത്. പക്ഷേ നിലവിലെ സാഹചര്യത്തിൽ അത് പ്രായോഗികമല്ല. സ്കൂളുകള്‍ തുറക്കാനുള്ള സമയം ഇപ്പോ ആയോ എന്ന കാര്യത്തിൽ സംശയമുണ്ട്. കൊവിഡ് വ്യാപനം കൂടി നില്‍ക്കുന്ന സാഹചര്യത്തിൽ സ്കൂളുകള്‍ തുറക്കാനാകില്ല. വ്യാപനം കുറയുമ്പോൾ ആലോചിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇന്നത്തെ വാര്‍ത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞ പ്രധാനകാര്യങ്ങള്‍ ചുവടെ
116

216
316
416
516
616
716
816
916
1016
1116
1216
1316
1416
1516
1616
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos