ആറ് ജില്ലകളില്‍ 40 ലേറെ പുതിയ രോഗികള്‍, 12 ജില്ലകളില്‍ 10 ലേറെ; രോഗലക്ഷണമുള്ള 633 പേരെ ആശുപത്രിയിലേക്ക് മാറ്റി

First Published 12, Jul 2020, 7:21 PM

സംസ്ഥാനത്ത് ഇന്ന് 435 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 3743 ആയി. സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധയും ആശങ്കാജനകമായി കൂടുകയാണ്. ഇന്ന് മാത്രം 206 പേര്‍ക്കാണ് ഇത്തരത്തില്‍ രോഗം പിടിപെട്ടത്. ഇന്ന് 6 ജില്ലകളില്‍ 40 ലേറെ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 10 ലേറെ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 12 ജില്ലകളിലാണ്. പാലക്കാട് - 59, ആലപ്പുഴ - 57 , കാസര്‍കോട് - 56, എറണാകുളം - 50, മലപ്പുറം - 42, തിരുവനന്തപുരം - 40, പത്തനംതിട്ട - 39 എന്നീ ജില്ലകളിലാണ് ഇന്ന് രോഗബാധ ഏറ്റവും കൂടുതല്‍. തൃശൂര്‍, വയനാട് ജില്ലകളില്‍ നിന്നുള്ള 19 പേര്‍ക്കുവീതവും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും , കോട്ടയം ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. തിരുവനന്തപുരം മലപ്പുറം ജില്ലകളിൽ ചികിത്സയിലുള്ളവരുടെ എണ്ണം 500 കടന്നു. 

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 132 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. 4097 പേരാണ് ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടിയത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,81,784 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. രോഗലക്ഷണമുള്ള 633 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

 

ഇന്നത്തെ പ്രധാനസംഭവങ്ങള്‍ ചുവടെ

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

loader