കേരളത്തില്‍ കൊവിഡ് ലക്ഷണങ്ങളോടെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് 153 പേരെ; തലസ്ഥാനത്ത് 9 രോഗികള്‍

First Published May 21, 2020, 8:54 PM IST

കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും കുടുമ്പോള്‍ ആശങ്കയും വര്‍ധിക്കുകയാണ്. ഇന്ന് 24 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 177 ആയി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 153 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൊത്തം 80138 പേര്‍ നിരീക്ഷണത്തിലാണെന്നും ആരോഗ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.