- Home
- News
- Kerala News
- പ്രതിഷേധമിരമ്പി, ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിലെ എസ്എഫ്‌ഐ അതിക്രമത്തിനെതിരെ മാധ്യമ കേരളം
പ്രതിഷേധമിരമ്പി, ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിലെ എസ്എഫ്‌ഐ അതിക്രമത്തിനെതിരെ മാധ്യമ കേരളം
ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ഓഫീസിന് നേരെ എസ്എഫ്‌ഐ നടത്തിയ അതിക്രമത്തിനെതിരെ മാധ്യമകേരളത്തിന്റെ പ്രതിഷേധം. കേരള പത്രപ്രവര്‍ത്തക യൂണിയന്റെ ആഭിമുഖ്യത്തില്‍ ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ മാര്‍ച്ച് നടന്നു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കൊല്ലം, കണ്ണൂര്‍, തൃശൂര്‍, പത്തനം തിട്ട, ഇടുക്കി ജില്ലകളില്‍ മാധ്യമപ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി പ്രതിഷേധ മാര്‍ച്ച് നടത്തി. ഇന്നലെ രാത്രി എഴരയോടെയാണ് എഷ്യാനെറ്റ് ന്യൂസ് കൊച്ചി ഓഫീസിന് നേരെ എസ് എഫ് ഐ എറണാകുളം ജില്ലാ നേതാക്കളുടെ നേതൃത്വത്തില്‍ ആക്രമണം നടത്തിയത്. മുപ്പതോളം വരുന്ന എസ്എഫ്‌ഐ സംഘം സുരക്ഷാ ജീവനക്കാരെ തള്ളിമാറ്റി ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചി റീജിയണല്‍ ഓഫീസിലെത്തി പ്രവര്‍ത്തനം തടസ്സപ്പെടുത്തി. അതിക്രമവാര്‍ത്ത പുറത്തെത്തിയതോടെ സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. ജനാധിപത്യത്തില്‍ ഇത്തരം അതിക്രമങ്ങള്‍ക്ക് സ്ഥാനമില്ലെന്നും സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണത്തിന് തയ്യാറാകണമെന്നും പ്രസ് ക്ലബ് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു.തിരുവനന്തപുരത്ത് കെയുഡബ്ല്യുജെ ജില്ലാ കമ്മിറ്റി നടത്തിയ മാര്‍ച്ച് യു ഡി എഫ് കണ്‍വീനര്‍ എം എം ഹസന്‍ ഉദ്ഘാടനം ചെയ്തു. കാമ്പസില്‍ അക്രമങ്ങളുടെ പേരില്‍ ദുഷ്പേര് ഉണ്ടാക്കിയവര്‍ ഇപ്പോള്‍ മാധ്യമങ്ങള്‍ക്കെതിരെ അക്രമം കാണിക്കുകയാണെന്ന് എം എം ഹസന്‍ വിമര്‍ശിച്ചു. സാമൂഹ്യ വിരുദ്ധന്മാര്‍ക്ക് അഭയം നല്‍കുന്ന സംഘടനയായി എസ്എഫ്‌ഐ മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എസ്എഫ്‌ഐ അക്രമം കരുതി കൂട്ടിയുള്ളതാണ്. ഏഷ്യാനെറ്റ് ന്യൂസ് അസോസിയേറ്റ് എഡിറ്റര്‍ വിനു വി ജോണിനെതിരെ കേസെടുത്ത സംഭവവുമായി ഇതു കൂട്ടി വായിക്കണം. അക്രമം നടത്തിയവര്‍ക്കെതിരെ എസ്എഫ്‌ഐ നേതൃത്വം നടപടി എടുക്കാന്‍ തയ്യാറാവണമെന്നും എം എം ഹസന്‍ ആവശ്യപ്പെട്ടു. എസ്എഫ്‌ഐ നടത്തിയത് പ്രതിഷേധമല്ല ഗുണ്ടായിസമാണെന്നും കുറ്റക്കാരെ അറസ്റ്റ് ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും കെയുഡബ്ല്യുജെ സംസ്ഥാന സെക്രട്ടറി കിരണ്‍ ബാബു പറഞ്ഞു. യൂണിയന്‍ മുന്‍ പ്രസിഡന്റ് കെ പി റജി, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജേക്കബ് ജോര്‍ജ്, സതീഷ് വെളിനല്ലൂര്‍ എന്നിവര്‍ സംസാരിച്ചു. പത്രപ്രവര്‍ത്തക യൂണിയന്‍ (കെ.യു.ഡബ്ല്യു.ജെ) ജില്ലാ കമ്മിറ്റി കോഴിക്കോട് നടത്തിയ പ്രതിഷേധസംഗമം സംസ്ഥാന കമ്മിറ്റി അംഗം ഇ.പി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഏഷ്യാനെറ്റ് ന്യൂസ് ഓഫീസില്‍ അതിക്രമിച്ച് കയറുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തതില്‍ ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സംഗമം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് എം. ഫിറോസ്ഖാന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ.ടി ഋതികേഷ്, ജില്ലാ സെക്രട്ടറി പി.എസ്. രാകേഷ്, ട്രഷറര്‍ പി.വി. നജീബ്, ജോ. സെക്രട്ടറി ടി. മുംതാസ്, ഏഷ്യാനെറ്റ് ന്യൂസ് റീജിയനല്‍ ഹെഡ് ഷാജഹാന്‍, ദീപക് ധര്‍മ്മടം, എം. ബാലകൃഷ്ണന്‍ സംസാരിച്ചു. ടി. ഷിനോദ് കുമാര്‍, എ.വി. ഫര്‍ദീസ്, എ. ബിജുനാഥ്, അമര്‍ജിത്ത് കല്‍പറ്റ, രേഷ്മ സുരേന്ദ്രന്‍, പി.വി. അരവിന്ദ്, സി.ആര്‍. രാജേഷ് എന്നിവര്‍ നേതൃത്വം നല്‍കി.

ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ഓഫീസിന് നേരെ എസ്എഫ്‌ഐ നടത്തിയ അതിക്രമത്തിനെതിരെ കേരളമെങ്ങും മാധ്യമപ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പരിപാടികളുടെ ദൃശ്യങ്ങള്‍.

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam