MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • T20 World Cup 2026
  • Automobile
  • Home
  • News
  • Kerala News
  • ഓര്‍മ്മകളില്‍ വിഎസ്, ഗൗരിയമ്മ; അവര്‍ പകർന്നുനൽകിയ വീര്യവുമായി കേരളം വീണ്ടും പോർക്കളത്തിലേക്ക്!

ഓര്‍മ്മകളില്‍ വിഎസ്, ഗൗരിയമ്മ; അവര്‍ പകർന്നുനൽകിയ വീര്യവുമായി കേരളം വീണ്ടും പോർക്കളത്തിലേക്ക്!

ഐക്യ കേരളത്തിന്റെ രൂപീകരണത്തിന് ശേഷം നടന്ന എല്ലാ നിയമസഭാ തെരഞ്ഞെടുപ്പുകളിലും സജീവമായിരുന്ന രണ്ട് സാന്നിധ്യങ്ങളായിരുന്നു വി.എസ്. അച്യുതാനന്ദനും കെ.ആർ. ഗൗരിയമ്മയും. ഇവർ ഓർമ്മയായ ശേഷം കേരളം നേരിടുന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണിത്.

2 Min read
Author : Sreekutty Chandran
Published : Mar 21 2026, 12:48 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
16
വി.എസ്: ആ രണ്ടക്ഷരമില്ലാത്ത ആദ്യ തെരഞ്ഞെടുപ്പ്
Image Credit : Instagram

വി.എസ്: ആ രണ്ടക്ഷരമില്ലാത്ത ആദ്യ തെരഞ്ഞെടുപ്പ്

വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്ന വി.എസ്, കേരള രാഷ്ട്രീയത്തിലെ വിപ്ലവനക്ഷത്രമായിരുന്നു. 2011, 2016 തെരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫിന്റെ അമരക്കാരനായിരുന്ന അദ്ദേഹം, പ്രായവും അനാരോഗ്യവും കാരണം 2021-ൽ തെരഞ്ഞെടുപ്പ് രംഗത്ത് നിന്ന് മാറിനിന്നു. 2025 ജൂലൈ 21-ന് 101-ാം വയസ്സിൽ അദ്ദേഹം അന്തരിച്ചു. വി.എസ് ഇല്ലാതെ കേരളത്തിന്റെ തെരഞ്ഞെടുപ്പ് ഗോദയിൽ ആദ്യമായി പോരാട്ടം നടക്കുന്നു.

26
'കണ്ണേ കരളേ വിഎസ്സേ': ജനവികാരം തിരുത്തിച്ച ചരിത്രം
Image Credit : Asianet News

'കണ്ണേ കരളേ വിഎസ്സേ': ജനവികാരം തിരുത്തിച്ച ചരിത്രം

പുന്നപ്ര-വയലാർ സമരത്തിന്റെ തീച്ചൂളയിൽ നിന്ന് വളർന്ന വി.എസ്, ജനങ്ങൾക്കിടയിൽ ഏറ്റവും കൂടുതൽ സ്വാധീനമുള്ള നേതാവായിരുന്നു. 2006-ൽ പാർട്ടി സീറ്റ് നിഷേധിച്ചപ്പോൾ തെരുവിലിറങ്ങിയ ജനവികാരം സി.പി.എമ്മിനെ കൊണ്ട് തീരുമാനം തിരുത്തിച്ചു. തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ 82-ാം വയസ്സിൽ അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രിയായി. ഏഴ് തവണ എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം, പ്രതിപക്ഷ നേതാവായും തിളങ്ങിയിട്ടുണ്ട്.

Related Articles

Related image1
വോട്ടുണ്ടോ എന്ന് ചോദിക്കരുത്, ചോദിച്ചാൽ 'ബിഗ് ബോസ്' ടാസ്കാകും! സെലിബ്രിറ്റി തന്ത്രം പാളി ട്വന്റി 20; കളം നിറഞ്ഞ് ട്രോളന്മാർ
Related image2
ത്രികോണ പോരിന്‍റെ ചൂടും ചൂരുമുള്ള വട്ടിയൂർക്കാവ്; എംഎൽഎ ബ്രോയെ നേരിടാൻ കോൺഗ്രസിന്‍റെ വജ്രായുധം, ബിജെപിയുടെ ഹൈപ്രൊഫൈൽ സ്ഥാനാർഥിയും
36
പരാജയങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ട വിപ്ലവകാരി
Image Credit : Asianetnews&Facebook

പരാജയങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ട വിപ്ലവകാരി

1965-ലെ ആദ്യ തിരഞ്ഞെടുപ്പിലും 1996-ലെ മാരാരിക്കുളം തിരഞ്ഞെടുപ്പിലും ഉണ്ടായ പരാജയങ്ങൾ വി.എസിന്റെ രാഷ്ട്രീയ ജീവിതത്തെ തളർത്തിയില്ല. പകരം, ജനകീയ വിഷയങ്ങളിൽ ഇടപെട്ടുകൊണ്ട് അദ്ദേഹം കരുത്തോടെ തിരിച്ചുവന്നു. മാരാരിക്കുളത്തെ തോൽവി ഇന്നും കേരള രാഷ്ട്രീയത്തിലെ വലിയ ചർച്ചാവിഷയമാണ്. ആ ശബ്ദവും ആ പ്രസംഗങ്ങളും ഇല്ലാത്ത ഒരു പ്രചാരണക്കാലം കേരളത്തിന് ഇന്നും ഒരു വിങ്ങലാണ്.

46
ഗൗരിയമ്മ: പ്രഥമ മന്ത്രിസഭ മുതൽ റെക്കോർഡുകളുടെ തമ്പുരാട്ടി വരെ
Image Credit : Instagram

ഗൗരിയമ്മ: പ്രഥമ മന്ത്രിസഭ മുതൽ റെക്കോർഡുകളുടെ തമ്പുരാട്ടി വരെ

1957-ൽ ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ അധികാരത്തിൽ വന്ന ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ ഏക വനിതാ അംഗമായിരുന്നു ഗൗരിയമ്മ. റവന്യൂ, എക്സൈസ് വകുപ്പുകളുടെ ചുമതല വഹിച്ചുകൊണ്ട് അവർ ചരിത്രം കുറിച്ചു. ചേർത്തല മണ്ഡലത്തിൽ നിന്നായിരുന്നു ആദ്യ വിജയം. ആകെ 16,874 ദിവസം നിയമസഭാംഗമായിരുന്ന അവർ, കേരളത്തിൽ ഏറ്റവും കൂടുതൽ കാലം എംഎൽഎ ആയിരുന്ന വനിതാ എന്ന റെക്കോർഡ് സ്വന്തമാക്കി.

56
മന്ത്രിപദവിയിലെ തിളക്കം: 5824 ദിവസത്തെ ഭരണമികവ്
Image Credit : Instagram

മന്ത്രിപദവിയിലെ തിളക്കം: 5824 ദിവസത്തെ ഭരണമികവ്

അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട പാർലമെന്ററി ജീവിതത്തിൽ ആറ് തവണയാണ് ഗൗരിയമ്മ മന്ത്രിയായത്. 1957, 1967, 1980, 1987, 2001, 2004 എന്നീ വർഷങ്ങളിൽ അവർ കേരളത്തിന്റെ ഭരണചക്രം തിരിക്കാൻ മുന്നിലുണ്ടായിരുന്നു. 5824 ദിവസം കാബിനറ്റ് മന്ത്രിയായിരുന്ന അവർ, ഭരണരംഗത്തെ തന്റെ ഉരുക്കുമുഷ്ടിയും കാര്യക്ഷമതയും തെളിയിച്ചു.

66
'ഗൗരി ഗരിമ': സിപിഎമ്മിൽ നിന്നുള്ള പുറത്താക്കലും ജെഎസ്എസ് രൂപീകരണവും
Image Credit : Instagram

'ഗൗരി ഗരിമ': സിപിഎമ്മിൽ നിന്നുള്ള പുറത്താക്കലും ജെഎസ്എസ് രൂപീകരണവും

1994-ൽ സിപിഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ടത് ഗൗരിയമ്മയുടെ രാഷ്ട്രീയ ജീവിതത്തിലെ വലിയൊരു വഴിത്തിരിവായി. തുടർന്ന് അവർ 'ജനാധിപത്യ സംരക്ഷണ സമിതി' (ജെ.എസ്.എസ്) രൂപീകരിക്കുകയും യുഡിഎഫിന്റെ ഭാഗമാവുകയും ചെയ്തു. ഇതോടെ ഇടത്-വലത് മുന്നണികളിൽ മന്ത്രിസ്ഥാനം വഹിച്ച അപൂർവ്വ നേതാക്കളിൽ ഒരാളായി അവർ മാറി. 2021 മെയ് 11-ന് 102-ാം വയസിലായിരുന്നു ആ വിപ്ലവനായികയുടെ വിടവാങ്ങൽ.

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

About the Author

SC
Sreekutty Chandran
2025 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ്. ന്യൂസ്,എൻർടൈൻമെൻ്റ തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. നിരവധി റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. വിഷ്വല്‍,ഡിജിറ്റല്‍ മീഡിയകളില്‍ അനുഭവസമ്പത്ത്. ഇ മെയില്‍: sreekutty.chandran@asianetnews.in
കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2026
Latest Videos
Recommended Stories
Recommended image1
പാലക്കാട്ടെ ക്ലൈമാക്സ് പ്രവചനാതീതം! ത്രികോണപ്പോരിന് കളമൊരുങ്ങി, സമീപകാല ചരിത്രം പറയുന്നതെന്ത്?
Recommended image2
കാസർകോട് ബിഎൽഒ പുഴയിൽ ചാടി ജീവനൊടുക്കി; തൊഴിൽ പീഡനമാരോപിച്ച് വൻ പ്രതിഷേധം
Recommended image3
തിരുവനന്തപുരത്ത് ചിത്രം തെളിഞ്ഞു; സുധീര്‍ കരമന എൽഡിഎഫ് സ്വതന്ത്രനായി മത്സരിക്കും
Related Stories
Recommended image1
വോട്ടുണ്ടോ എന്ന് ചോദിക്കരുത്, ചോദിച്ചാൽ 'ബിഗ് ബോസ്' ടാസ്കാകും! സെലിബ്രിറ്റി തന്ത്രം പാളി ട്വന്റി 20; കളം നിറഞ്ഞ് ട്രോളന്മാർ
Recommended image2
ത്രികോണ പോരിന്‍റെ ചൂടും ചൂരുമുള്ള വട്ടിയൂർക്കാവ്; എംഎൽഎ ബ്രോയെ നേരിടാൻ കോൺഗ്രസിന്‍റെ വജ്രായുധം, ബിജെപിയുടെ ഹൈപ്രൊഫൈൽ സ്ഥാനാർഥിയും
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved