മദ്യം ഓണ്‍ലൈന്‍ ബുക്കിംഗിലൂടെ മാത്രം, മൊബൈല്‍ ആപ്പ് നാളെ ; 'ജവാന്' വില പൊള്ളും, ബക്കാര്‍ഡിക്ക് 130 രൂപ കൂടി

First Published May 13, 2020, 8:11 PM IST

കേരളത്തില്‍ മദ്യശാലകള്‍ തുറക്കാന്‍ ധാരണയായി. അടുത്ത ആഴ്ച തുറക്കാനാണ് തീരുമാനം. 18, 19  തിയതികളിലൊന്നില്‍ മദ്യശാലകള്‍ തുറക്കുമെന്നാണ് വ്യക്തമാകുന്നത്. ഓൺലൈൻ ബുക്കിം​ഗിനുള്ള മൊബൈൽ ആപ്പ് നാളെ തയ്യാറാകുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ബെവ്കോയിലേതു പോലെ ബാറുകളിലെയും വിൽപന ഓൺലൈൻ ബുക്കിം​ഗിലൂടെയായിരിക്കും. പാഴ്സലായി മാത്രമേ മദ്യം നൽകൂ. അതേസമയം കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ ഉടലെടുത്ത കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് ആശ്വാസത്തിനായി മദ്യവില വര്‍ധിപ്പിക്കാന്‍ സംസ്ഥാനസ‍ർക്കാർ തീരുമാനം. ബിയറിനും വൈനിനും പത്ത് ശതമാനം വില കൂടുമ്പോള്‍ മറ്റെല്ലാ മദ്യത്തിനും 35 ശതമാനത്തിന്‍റെ വർദ്ധനയുണ്ടാകും.