പാലാ കാക്കാന്‍ ഇനി മാണി സി കാപ്പന്‍

First Published 27, Sep 2019, 3:54 PM IST

2006-ല്‍ കെ എം മാണിക്കെതിരെ മത്സരിച്ച് പാലായെ സ്വന്തമാക്കാന്‍ മാണി സി കാപ്പന്‍ ആരംഭിച്ച പോരാട്ടത്തിന് ഒടുവില്‍ 2019 വരെ കാത്തിരിക്കേണ്ടി വന്നു. പക്ഷേ, അതിനിടെയില്‍ തന്‍റെ എക്കാലത്തെയും എതിരാളിയായിരുന്ന കെ എം മാണിയെ മാണി സി കാപ്പന് നഷ്ടപ്പെട്ടിരുന്നു. മാണിയുടെ മരണത്തോടെ അനാഥമായ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിനെ 2943 വോട്ടുകള്‍ക്ക് തോല്‍പിച്ചാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥിയും എന്‍സിപി നേതാവുമായ മാണി സി കാപ്പന്‍ പാലാ മണ്ഡലത്തെ സ്വന്തമാക്കിയത്. കാണാം ആഹ്ളാദ പ്രകടനങ്ങള്‍. 
 
അഭിനയത്തിലും രാഷ്ട്രീയത്തിലും ഒരുപോലെ കൈവച്ചൊരാളാണ് മാണി സി കാപ്പന്‍. 1995 ല്‍ കസ്തീരികാറ്റ് എന്ന സിനിമയിലൂടെയായിരുന്നു മാണി സി കാപ്പന്‍ സിനിമയില്‍ രംഗപ്രവേശനം ചെയ്തത്. 2012 ല്‍ ബോറോലാര്‍ ഗോര്‍ എന്ന അസം - ബംഗാളി ദ്വിഭാഷാ ചിത്രത്തിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.

ഇതുവരെയായി 25 -ാളം ചിത്രങ്ങളില്‍ മാണി സി കാപ്പന്‍ അഭിനയിച്ചിട്ടുണ്ട്. ഏഴ് ചിത്രങ്ങള്‍ നിര്‍മ്മിച്ചതും മാണി സി കാപ്പനാണ്. ബോറോലാര്‍ ഗോര്‍ എന്ന അസം - ബംഗാളി ദ്വിഭാഷാ ചിത്രം സംവിധാനം ചെയ്തതും മാണി സി കാപ്പനാണ്. ഒരു ടെലിവിഷന്‍ സീരിയലിലും മാണി സി കാപ്പന്‍ അഭിനയിച്ചിട്ടുണ്ട്.

മുന്‍ എംപിയായിരുന്ന ചെറിയാന്‍ ജെ കാപ്പന്‍റെ മകനാണ് മാണി സി കാപ്പന്‍. '80 കളില്‍ ഇന്ത്യയേ പ്രതിനിധീകരിച്ച അന്താരാഷ്ട്രാ വോളിബോള്‍ കളിക്കാരന്‍ കൂടിയാണ് ഇദ്ദേഹം. ജിമ്മി ജോര്‍ജ്ജിനൊപ്പം ഇന്ത്യന്‍ ജേഴ്സി അണിഞ്ഞിട്ടുണ്ട്.

വോട്ടെണ്ണല്‍ ആരംഭിച്ച ശേഷം ഒരു ഘട്ടത്തിലും എതിരാളിക്ക് ലീഡ് വിട്ട് കൊടുക്കാതെയാണ് മാണി സി കാപ്പന്‍ പാലായില്‍ ജയിച്ചു കയറിയത്. യുഡിഎഫ് ശക്തികേന്ദ്രമായ രാമപുരത്തടക്കം ലീഡ് പിടിച്ചെടുത്ത മാണി സി കാപ്പന് യുഡിഎഫിലെ ആഭ്യന്തരപ്രശ്നങ്ങള്‍ മൂലമുണ്ടായ വോട്ടു ചോര്‍ച്ച നേട്ടമായെന്ന് വിലയിരുത്തപ്പെടുന്നു.

42.31 ശതമാനം വോട്ട് വിഹിതം നേടിയ മാണി സി കാപ്പന് ആകെ 54,137 വോട്ടുകളാണ് ലഭിച്ചത്. എതിര്‍സ്ഥാനാര്‍ഥിയായ ജോസ് ടോമിന് 51,194 വോട്ടുകള്‍ ലഭിച്ചു. 18,044 വോട്ടുകള്‍ നേടി എന്‍ഡിഎ സ്ഥാനാര്‍ഥി എന്‍.ഹരി മൂന്നാം സ്ഥാനത്തെത്തി. അഞ്ച് പതിറ്റാണ്ട് കൈവശം വച്ച് സീറ്റാണ് കേരളാ കോണ്‍ഗ്രസിന് നഷ്ടമായത്.

പാലാ മണ്ഡലത്തിലെ എല്‍ഡിഎഫ് വിജയത്തെ തുടര്‍ന്ന് കാസര്‍കോട് ജില്ലയിലെ കുമ്പളയില്‍ നടന്ന ആഹ്ളാദ പ്രകടനം. 2006,2011,2016 വര്‍ഷങ്ങളില്‍ പാലാ നിയമസഭയിലേക്ക് മത്സരിച്ച മാണി സി കാപ്പന്‍ ശക്തമായ മത്സരമാണ് കെഎം മാണിക്ക് സമ്മാനിച്ചത്. ബാര്‍കോഴ വിവാദത്തില്‍ കുടുങ്ങിയ മാണി 5000 വോട്ടുകള്‍ക്ക് കഷ്ടിച്ചാണ് 2016-ല്‍ പാലായില്‍ നിന്നും ജയിച്ചു കയറിയത്. കഴിഞ്ഞ തവണ കൈയെത്തും ദൂരത്ത് നഷ്ടമായ വിജയമാണ് മൂന്ന് വര്‍ഷത്തിനിപ്പുറം കാപ്പന്‍ തിരികെ പിടിക്കുന്നത്.

loader