തദ്ദേശഭരണ തെരഞ്ഞെടുപ്പ്; മാസ്കിട്ട്, സാനിറ്റൈസര്‍ തേച്ച്, അകലം പാലിക്കാതെ കൊറോണക്കാലത്തൊരു തെരഞ്ഞെടുപ്പ്
First Published Dec 8, 2020, 10:38 PM IST
അങ്ങനയൊരു കൊറോണക്കാലത്ത് കേരളത്തില്‍ ആദ്യഘട്ട തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് നടന്നു. മൂന്ന് ഘട്ടങ്ങളായി തിരിച്ച് നടത്തുന്ന തെരഞ്ഞെടുപ്പിലെ ആദ്യഘട്ടത്തില്‍ തെക്കന്‍ ജില്ലകളായ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിലാണ് ഇന്ന് തെരഞ്ഞെടുപ്പ് നടന്നത്. രാവിലെ 7 മുതല്‍ 6 ആറ് വരെയായിരുന്നു സമ്മതിദാനം ഉപയോഗിക്കാന്‍ അവസരമുണ്ടായത്. എന്നാല്‍ അവസാന മണിക്കൂറുകള്‍ അതത് വാര്‍ഡുകളില്‍ ഇന്നലെ കൊവിഡ് രോഗാണു സ്ഥിരീകരിച്ചവര്‍ക്ക് മാത്രമായി മാറ്റിവച്ചിരുന്നു. അങ്ങനെ തെരഞ്ഞെടുപ്പ് ചരിത്രത്തിലും കൊറോണ സാന്നിധ്യം അറിയിച്ചു. രോഗാണു സ്ഥിരീകരിച്ചിട്ടും തെരഞ്ഞെടുപ്പിന്‍റെ അവസാന മണിക്കൂറില്‍ തന്‍റെ സമ്മതിദാനം ഉപയോഗിക്കാന്‍ എത്തിചേര്‍ന്നവരുടെ ചിത്രങ്ങള്‍ എടുത്തത് ഏഷ്യാനെറ്റ് ക്യാമറാമാന്‍ അരുണ്‍ എസ് നായര്‍.

ഈക്കൊറോണക്കാലത്തും തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ആദ്യഘട്ട തെരഞ്ഞെടുപ്പ് നല്ല രീതിയിൽ നടന്നെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വി ഭാസ്കരൻ മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു.

വോട്ടർമാർ നല്ല രീതിയിൽ വോട്ട് രേഖപ്പെടുത്തി. പോളിംഗ് 75 ശതമാനത്തിന് മുകളിലാണ്. ജനാധിപത്യത്തിൽ ജനങ്ങൾക്കുള്ള വിശ്വാസം തെളിയിക്കുന്നതാണ് ആദ്യഘട്ട തെരഞ്ഞെടുപ്പെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Today's Poll
എത്ര ആളുകളോടൊപ്പം കളിക്കാന്‍ നിങ്ങള്‍ താല്പര്യപ്പെടുന്നു?
Post your Comments