സ്ഫോടനത്തിലും പൊളിയാത്ത നാഗമ്പടം പാലം ഇന്ന് പൊളിക്കുന്നു
അത്യാധുനിക സജ്ജീകരണങ്ങളോടെ ബോംബ് വച്ച് തകര്‍ക്കാന്‍ ശ്രമിച്ചിച്ചും വീഴാതെ നിന്ന കോട്ടയത്തെ നാഗമ്പടം പാലം പൊളിച്ചു മാറ്റുന്ന ജോലികള്‍ തുടരുകയാണ്. ഇന്നലെ രാത്രി 12 മണിക്ക് ആരംഭിച്ച പൊളിച്ചു മാറ്റല്‍ ജോലികള്‍ ഇന്ന് രാത്രി 12 വരെ നീളും. ഈ 24 മണിക്കൂര്‍ നേരം കോട്ടയം വഴിയുള്ള തീവണ്ടികള്‍ ആലപ്പുഴ വഴിയാവും സര്‍വീസ് നടത്തുക. എന്നാല്‍ പൊളിച്ചു മാറ്റല്‍ ജോലികള്‍ തുടങ്ങാന്‍ താമസം നേരിട്ടതോടെ കൃത്യസമയത്ത് തന്നെ കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം പുനസ്ഥാപിക്കാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്.
112

കോട്ടയം നാഗമ്പടത്തെ പാലം സ്ഫോടനത്തിലൂടെ തകര്‍ക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ ഘട്ടം ഘട്ടമായി മുറിച്ചു മാറ്റാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.

212
പാലം പൊളിക്കുന്നതിനായി 300 ടണ്‍ ശേഷിയുള്ള രണ്ട് ക്രെയിനുകള്‍ നാഗമ്പടത്ത് എത്തിച്ചിട്ടുണ്ട്. 24 മണിക്കൂറിനുള്ളില്‍ പാലം പൂര്‍ണമായി പൊളിച്ചു മാറ്റാം എന്ന പ്രതീക്ഷയിലാണ് റെയില്‍വേ ഉദ്യോഗസ്ഥര്‍.

312
ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് പൊളിച്ചു നില്‍ക്കുന്ന പാലത്തിന്‍റെ ഭാഗങ്ങള്‍ ക്രെയിന്‍ ഉപയോഗിച്ച് നീക്കം ചെയ്യും. പാലം പൊളിക്കലിന്‍റെ ഭാഗമായി പാലത്തിന് മുകളിലെ ഇലക്ട്രിക്ക് ലൈന്‍ നീക്കം ചെയ്തു.

412
വെള്ളിയാഴ്ച രാത്രി പെയ്ത കനത്ത മഴയെ തുടര്‍ന്ന് നിശ്ചയിച്ചതിലും വൈകിയാണ് പ്രവൃത്തി ആരംഭിച്ചത്. ഇതോടെ കൃത്യസമയത്ത് പാലം പൊളിക്കല്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമോ എന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.

512
പാലം പൊളിക്കുന്നത് കണക്കിലെടുത്ത് കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം പൂര്‍ണമായി നിലച്ചിട്ടുണ്ട്. 21 പാസഞ്ചര്‍ ട്രെയിനുകളും അഞ്ച് എക്സ്പ്രസ് ട്രെയിനുകളും റദ്ദാക്കി. മറ്റു ദീര്‍ഘദൂര തീവണ്ടികള്‍ ആലപ്പുഴ വഴി തിരിച്ചു വിട്ടു. യാത്രാക്ലേശം പരിഹരിക്കാന്‍ കെഎസ്ആര്‍ടിസി കോട്ടയം വഴി കൂടുതല്‍ സര്‍വ്വീസ് നടത്തുന്നുണ്ട്.

612
സ്ഫോടനത്തിലും തകരാതെ നിന്നതോടെ നവമാധ്യമങ്ങളിലെ താരമായി നാഗമ്പടം പാലം മാറിയിരുന്നു.

712
മെട്രോമാന്‍ ഇ.ശ്രീധരനടക്കമുള്ളവര്‍ പാലം നിര്‍മ്മാണത്തില്‍ പങ്കുവഹിച്ചിട്ടുണ്ട്.

812
നാഗമ്പടം പാലത്തിന്‍റെ പൊളിച്ചു മാറ്റലിനായി ചെന്നൈയില്‍ നിന്നും കൊച്ചിയില്‍ നിന്നും കൂറ്റന്‍ ക്രെയിനുകള്‍ കോട്ടയത്ത് എത്തിച്ചിട്ടുണ്ട്.

912
പാത ഇരട്ടിപ്പിക്കലിന്‍റെ ഭാഗമായി പുതിയ മേല്‍പ്പാലം പണിത്തതോടെയാണ് കോട്ടയം നാഗമ്പടം പാലം പൊളിച്ചു മാറ്റാന്‍ റെയില്‍വേ തീരുമാനിച്ചത്

1012
പാലം പൊളിച്ചു മാറ്റുന്നതിനായി ചെന്നൈയിലെ ഒരു സ്വകാര്യസ്ഥാപനത്തെ ഏല്‍പിച്ചു. സ്ഫോടനത്തിലൂടെ പാലം തകര്‍ക്കാനായിരുന്നു പദ്ധതി.

1112
ചെറുസ്ഫോടനങ്ങളിലൂടെ പാലം തകര്‍ക്കാനുള്ള നീക്കം പക്ഷേ നടന്നില്ല. വിചാരിച്ച പോലെ സ്ഫോടനം നടന്നില്ല. അടുത്ത ശ്രമത്തില്‍ സ്ഫോടനം നടന്നെങ്കിലും പാലം തകര്‍ക്കാനുള്ള തീവ്രത ഉണ്ടായിരുന്നില്ല

1212
കോട്ടയം നാഗമ്പടത്തെ റെയില്‍ മേല്‍പ്പാലം പൊളിച്ചുമാറ്റുന്ന ജോലികള്‍ പുരോഗമിക്കുന്നു.

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos