വിജയ് നായരുടെ അശ്ലീല പരാമര്‍ശം, ലോഡ്ജില്‍ കയറി തല്ലിയ സ്ത്രീകള്‍; സോഷ്യല്‍ മീഡിയ പ്രതികരിക്കുന്നതെങ്ങനെ

First Published 26, Sep 2020, 9:18 PM

ഏറെ വിവാദമായതും ചര്‍ച്ചയായതുമായ വിഷയമാണ് സ്ത്രീവിരുദ്ധ പരാമര്‍ശവും അശ്ലീലതയും പ്രചരിപ്പിച്ച വിജയ് പി നായര്‍ എന്ന ഡോക്ടറെ ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തിലുള്ള സംഘം മര്‍ദ്ദിച്ചതും കരി ഓയില്‍ ഒഴിച്ചതും. ഈ വിഷയത്തില്‍ ഒരു വിഭാഗം ഇവരുടെ പ്രവൃത്തിയെ അനുകൂലിച്ചും മറ്റൊരു വിഭാഗം എതിര്‍ത്തും സോഷ്യല്‍മീഡിയയില്‍ രംഗത്തെത്തി.

യൂട്യൂബ് ചാനല്‍ വഴി സ്ത്രീകളെ അപമാനിക്കുകയും അശ്ലീല പരാമര്‍ശം നടത്തുകയും ചെയ്തയാളെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന തുടങ്ങിയവര്‍ കൈയേറ്റം ചെയ്തതില്‍ പ്രതികരണവുമായി സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ രംഗത്ത്.

ഇവര്‍ ചെയ്തത് നല്ല കാര്യമാണെന്നും സ്ത്രീകളെ ഇത്തരത്തില്‍ അപമാനിക്കുന്നൊരാള്‍ക്ക് അടിയില്‍ കുറഞ്ഞ മറുപടിയില്ലെന്നുമാണ് ഒരുകൂട്ടര്‍ വാദിക്കുന്നത്. ഒരു കൂട്ടര്‍ ഇവര്‍ ചെയ്തത് തെറ്റാണെന്നും നിയമപരമല്ലെന്നും വിമര്‍ശിച്ചു.

ഐടി നിയമത്തിന് വേണ്ടത്ര ബലമില്ലാത്തതിനാലാണ് സ്ത്രീകള്‍ക്ക് ഇയാളെ മര്‍ദ്ദിക്കേണ്ടി വന്നതെന്നും വാദമുണ്ടായി. പൊലീസും നിയമ സംവിധാനവുമുണ്ടായിരിക്കെ ഇവര്‍ നിയമം കൈയിലെടുത്തത് ശരിയല്ലെന്നും വാദമുയര്‍ന്നു. ഐടി ആക്ട് കര്‍ശനമാക്കി സോഷ്യല്‍മീഡിയയിലെ ഇത്തരം വീഡിയോകള്‍ ഒഴിവാക്കണമെന്നും ഉത്തരവാദികള്‍ക്ക് കര്‍ശന ശിക്ഷ നല്‍കണമെന്നും വാദമുയര്‍ന്നു.

യൂട്യൂബ് ചാനലില്‍ സ്ത്രീവിരുദ്ധമായ പരാമര്‍ശങ്ങളുമായി വീഡിയോ പോസ്റ്റ് ചെയ്ത ഡോ. വിജയ് പി. നായര്‍ക്ക് എന്നയാളെയാണ് ഭാഗ്യലക്ഷ്മിയും സനയുമടക്കം കരി ഓയില്‍ ഒഴിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തത്. ഇനി ഒരു സ്ത്രീകള്‍ക്കു നേരേയും ഇത്തരം കാര്യങ്ങള്‍ പറയരുതെന്ന് പറഞ്ഞായിരുന്നു ഇവരെത്തിയത്.

ഇയാള്‍ പതിവായി സ്ത്രീകളെ അസംഭ്യം പറഞ്ഞും അശ്ലീലം പറഞ്ഞും യൂ ട്യൂബില്‍ വീഡിയോ പങ്കുവച്ചിരുന്നു. പലരുടെയും പേര് പരാമര്‍ശിക്കാതെ അവര്‍ അലങ്കരിച്ച സ്ഥാനങ്ങളും മറ്റും ചൂണ്ടിക്കാട്ടിയായിരുന്നു മോശം പരാമര്‍ശങ്ങള്‍ നടത്തിയത്. കേരളത്തിലെ ഫെമിനിസ്റ്റുകളെയും ലൈംഗിക ചുവയോടെ അധിക്ഷേപിക്കുന്നതായിരുന്നു വീഡിയോയിലെ പരാമര്‍ശങ്ങള്‍.

പൊലീസില്‍ നിന്ന് നീതി കിട്ടിയില്ലെന്നും അതുകൊണ്ടാണ് അപമാനിച്ചയാളെ കയ്യേറ്റം ചെയ്തതെന്നും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി പ്രതികരിച്ചു. നിയമം കയ്യില്‍ എടുക്കരുത് എന്ന് തന്നെയാണ് ആഗ്രഹം. ഇത്രയും തെറിവിളിച്ചപ്പോള്‍ സംരക്ഷിക്കാന്‍ ആരുമുണ്ടായിട്ടില്ല. അറസ്റ്റ് ചെയ്യട്ടെ, ഇതിന്റെ പേരില്‍ ജയിലില്‍ പോകാന്‍ മടിയില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

സ്ത്രീകളുടെ കൈയേറ്റത്തില്‍ തനിക്ക് പരാതിയില്ലെന്ന് ഡോ. വിജയ് പി നായര്‍. എന്നെ ആക്രമിച്ചത് അവരുടെ വൈകാരിക പ്രകടനമാണെന്നും ഞാന്‍ സ്ത്രീകളോട് മാപ്പ് പറഞ്ഞുവെന്നും വിജയ് പി നായര്‍ പ്രതികരിച്ചു.

തനിക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വീഡിയോ തയ്യാറാക്കിയത്. വീഡിയോ ഇത്ര വൈറലാകുമെന്ന് താന്‍ കരുതിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്റെ ലാപ്‌ടോപ്പും മൊബൈലും ആക്രമിച്ചവര്‍ കൊണ്ടുപോയെന്നും വിജയ് പറഞ്ഞു.

ആക്ടിവിസ്റ്റ് ദിയ സനയും ഡബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുമടക്കമുള്ളവര്‍ ചേര്‍ന്നാണ് വിജയ് പി നായരെ ആക്രമിച്ചത്. യൂട്യൂബ് ചാനലില്‍ സ്ത്രീവിരുദ്ധമായ പരാമര്‍ശങ്ങളുമായി വീഡിയോ പോസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചായിരുന്നു ആക്രമണം.

ഇയാളെ കരി ഓയില്‍ പ്രയോഗം നടത്തിയ ശേഷം പലവട്ടം മുഖത്തടിക്കുകയും ചെയ്തു. ഇനി ഒരു സ്ത്രീകള്‍ക്ക്നേരെയും ഇത്തരം കാര്യങ്ങള്‍ പറയരുതെന്ന് പറഞ്ഞായിരുന്നു പ്രതിഷേധക്കാരെത്തിയത്.

ഏറെ വിവാദമായതും ചര്‍ച്ചയായതുമായ വിഷയമാണ് സ്ത്രീവിരുദ്ധ പരാമര്‍ശവും അശ്ലീലതയും പ്രചരിപ്പിച്ച വിജയ് പി നായര്‍ എന്ന ഡോക്ടറെ ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തിലുള്ള സംഘം മര്‍ദ്ദിച്ചതും കരി ഓയില്‍ ഒഴിച്ചതും.

ഈ വിഷയത്തില്‍ ഒരു വിഭാഗം ഇവരുടെ പ്രവൃത്തിയെ അനുകൂലിച്ചും മറ്റൊരു വിഭാഗം എതിര്‍ത്തും സോഷ്യല്‍മീഡിയയില്‍ രംഗത്തെത്തി. എന്നാല്‍, പൊലീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

പരാതി നല്‍കില്ലെന്നാണ് വിജയന്‍ പി നായര്‍ പ്രതികരിച്ചത്. പരാതി നല്‍കിയാലും നേരിടുമെന്ന് ഭാഗ്യലക്ഷ്മിയും പ്രതികരിച്ചു.

loader