'ഓണക്കിറ്റെന്ന മായക്കിറ്റ്' ; സപ്ലൈക്കോ വിതരണം ചെയ്ത പപ്പടവുമായി ട്രോളന്മാര്‍
കേരള സർക്കാർ ഓണക്കിറ്റില്‍ വിതരണം ചെയ്ത പപ്പടത്തിന്‍റെ ഗുണനിലവാരം സംബന്ധിച്ച വിവാദങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലായി സാമൂഹ്യമാധ്യമങ്ങളിലെ പ്രധാന ചർച്ചാ വിഷയം. മഹാമാരിക്കാലത്തെ ഓണത്തിന് സര്‍ക്കാര്‍ 11 വിഭവങ്ങളടങ്ങിയ കിറ്റാണ് വിതരണം ചെയ്തത്. കിറ്റ് വിതരണം തുടങ്ങിയത് മുതല്‍ വിവാദങ്ങളും ഒപ്പം കൂടി. ആദ്യം 1500 രൂപയുടെ കിറ്റില്‍ 700-800 രൂപയുടെ സാധനങ്ങളേ ഉള്ളൂവെന്നായിരുന്നു പരാതി. പിന്നീട് പല സാധനങ്ങളുടെയും തൂക്കക്കുറവായി പ്രശ്നം. അതിന് ശേഷമാണ് തവളക്കാലും പല്ലിയും കുപ്പിച്ചില്ലുകളും ഓണക്കിറ്റില്‍ നിന്ന് പുറത്ത് ചാടിയത്. ഓണക്കിറ്റിനായി സ്വകാര്യ കമ്പനികള്‍ എത്തിച്ച 71 ലോഡ് ശര്‍ക്കര ഭക്ഷ്യയോഗ്യമല്ലെന്ന് തെളിഞ്ഞിട്ടും നടപടിയെടുക്കാന്‍ സപ്ലൈക്കോ തയ്യാറായിട്ടില്ല. അതിനിടെയാണ് ദേ ഇപ്പോള്‍ ഓണവും കഴിഞ്ഞ് ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍, ഓണക്കിറ്റിലുണ്ടായിരുന്ന പപ്പടം ഭക്ഷ്യയോഗ്യമല്ലെന്ന് തിരിച്ചറിഞ്ഞതിനാല്‍ കൊടുത്ത പപ്പടം തിരിച്ച് വിളിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയയാണ് സപ്ലൈക്കോ എന്നാണ് വാര്‍ത്തകള്‍. അതിനിടെ സപ്ലൈക്കോയിലെ ഓണക്കിറ്റ് തട്ടിപ്പ് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും അതിന്‍റെ മേലെ വിജിലന്‍സ് അന്വേഷണം ആവശ്യമില്ലെന്നുമാണ് മന്ത്രി പി തിലോത്തമന്‍റെ വിശദീകരണം. പക്ഷേ തങ്ങള്‍ കഴിച്ചത് സര്‍ക്കാര്‍ തന്ന ഓണക്കിറ്റിലെ വിഷാംശമുള്ള പപ്പടമാണെന്ന തിരിച്ചറിവില്‍ ഇനി എന്താണ് ചെയ്യേണ്ടതെന്ന് അറിയാതെ മിഴിച്ചിരിക്കുകയാണ് ജനം. പക്ഷേ വെറുതേ വിടാന്‍ ട്രോളന്മാര്‍ തയ്യാറല്ല. കാണാം ഓണക്കിറ്റിലെ പപ്പട ട്രോളുകള്‍.

ക്രെഡിറ്റ്സ്: Abhilash KM, ഔട്ട്സ്പോക്കൺ

ക്രെഡിറ്റ്സ്: Abhilash KM, ഔട്ട്സ്പോക്കൺ

ക്രെഡിറ്റ്സ്: Adarsh Agn, ഐസിയു

ക്രെഡിറ്റ്സ്: Adarsh Agn, ഐസിയു

ക്രെഡിറ്റ്സ്: Akshay Rajendran, ഔട്ട്സ്പോക്കൺ

ക്രെഡിറ്റ്സ്: Akshay Rajendran, ഔട്ട്സ്പോക്കൺ

ക്രെഡിറ്റ്സ്: Amal Raj M R, ഔട്ട്സ്പോക്കൺ

ക്രെഡിറ്റ്സ്: Amal Raj M R, ഔട്ട്സ്പോക്കൺ

ക്രെഡിറ്റ്സ്: Aneesh Kg, ഔട്ട്സ്പോക്കൺ

ക്രെഡിറ്റ്സ്: Aneesh Kg, ഔട്ട്സ്പോക്കൺ

ക്രെഡിറ്റ്സ്: Anil Kumar Amaravathy, ഔട്ട്സ്പോക്കൺ

ക്രെഡിറ്റ്സ്: Anil Kumar Amaravathy, ഔട്ട്സ്പോക്കൺ

ക്രെഡിറ്റ്സ്: Anil Kumar Amaravathy, ഔട്ട്സ്പോക്കൺ

ക്രെഡിറ്റ്സ്: Anil Kumar Amaravathy, ഔട്ട്സ്പോക്കൺ

ക്രെഡിറ്റ്സ്: Anish Gopinath, ഔട്ട്സ്പോക്കൺ

ക്രെഡിറ്റ്സ്: Anish Gopinath, ഔട്ട്സ്പോക്കൺ

ക്രെഡിറ്റ്സ്: Anoop Gangadharan, ഔട്ട്സ്പോക്കൺ

ക്രെഡിറ്റ്സ്: Anoop Gangadharan, ഔട്ട്സ്പോക്കൺ

ക്രെഡിറ്റ്സ്: Arjun R Nair, ഔട്ട്സ്പോക്കൺ

ക്രെഡിറ്റ്സ്: Arjun R Nair, ഔട്ട്സ്പോക്കൺ

ക്രെഡിറ്റ്സ്: Arjun R Nair, ഔട്ട്സ്പോക്കൺ

ക്രെഡിറ്റ്സ്: Arjun R Nair, ഔട്ട്സ്പോക്കൺ

ക്രെഡിറ്റ്സ്: Deepthi Joseph, ഐസിയു

ക്രെഡിറ്റ്സ്: Deepthi Joseph, ഐസിയു

ക്രെഡിറ്റ്സ്: Deepthi Joseph, ഐസിയു

ക്രെഡിറ്റ്സ്: Deepthi Joseph, ഐസിയു

ക്രെഡിറ്റ്സ്: Deepu Moothan, ഔട്ട്സ്പോക്കൺ

ക്രെഡിറ്റ്സ്: Deepu Moothan, ഔട്ട്സ്പോക്കൺ

ക്രെഡിറ്റ്സ്: Don Bosco, ഔട്ട്സ്പോക്കൺ

ക്രെഡിറ്റ്സ്: Don Bosco, ഔട്ട്സ്പോക്കൺ

ക്രെഡിറ്റ്സ്: Gowri Varma, ഐസിയു

ക്രെഡിറ്റ്സ്: Gowri Varma, ഐസിയു

ക്രെഡിറ്റ്സ്: Gowri Varma,ഔട്ട്സ്പോക്കൺ

ക്രെഡിറ്റ്സ്: Gowri Varma,ഔട്ട്സ്പോക്കൺ

ക്രെഡിറ്റ്സ്: Gowri Varma, ഔട്ട്സ്പോക്കൺ

ക്രെഡിറ്റ്സ്: Gowri Varma, ഔട്ട്സ്പോക്കൺ

ക്രെഡിറ്റ്സ്: Hari Krishnan U K, ഐസിയു

ക്രെഡിറ്റ്സ്: Hari Krishnan U K, ഐസിയു

ക്രെഡിറ്റ്സ്: Hari Mani, ഔട്ട്സ്പോക്കൺ

ക്രെഡിറ്റ്സ്: Hari Mani, ഔട്ട്സ്പോക്കൺ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam