ഒരു വര്‍ഷം മുമ്പ് പുറപ്പെട്ട കൂറ്റന്‍ യന്ത്രഭാഗം ഇന്ന് 'ഇസ്രോ'യിലെത്തും
തിരുവനന്തപുരം ഐഎസ്ആര്‍ഓ (ഇസ്രോ) ഇനേര്‍ഷല്‍ സിസ്റ്റം യൂണിറ്റ് (ഐഐഎസ്‍യു) കേന്ദ്രത്തിലേക്കുള്ള യാന്ത്രഭാഗം ഇന്ന് തിരുവനന്തുപുരം നഗരത്തിലെത്തി. 70 ടണ്‍ ഭരമുള്ള ഈ യന്ത്രം ഒരു വര്‍ഷം മുമ്പാണ് മുംബൈയില്‍ നിന്നും പുറപ്പെട്ടത്. ഒരു ദിവസം ഏറ്റവും കൂടിയത് 8 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാണ് ഇന്ന് പകല്‍ തിരുവനന്തപുരം നഗരത്തിലൂടെ യന്ത്രഭാഗം കയറ്റിയ ലോറി കടന്ന് പോയത്. ഇന്ന് വൈകീട്ടോടുകൂടി വട്ടിയൂര്‍ക്കാവ് ഇസ്രോ കേന്ദ്രത്തിലെത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ ഇന്ന് രാവിലെ വെള്ളയമ്പലത്തെത്തിയ യന്ത്രഭാഗം ഉച്ചകഴിഞ്ഞും ശാസ്തമംഗലം വിട്ടിട്ടില്ല. ചിത്രങ്ങള്‍: മില്‍ട്ടന്‍ പി ടി

നഗരത്തിലെ ഏറ്റവും വലിയ വെല്ലുവിളി വഴി നീളെയുള്ള കേബിള്‍, ഇലക്ട്രിസിറ്റി, ടെലഫോണ്‍ വയറുകളാണ്. റോഡ് മുറിച്ച് കടക്കുന്ന കേബിളുകള്‍ താഴ്ന്ന് കിടക്കുന്നതിനാല്‍ ഇവ അഴിച്ചുമാറ്റിയാണ് പലപ്പോഴും യന്ത്രഭാഗമടങ്ങിയ വാഹനം കടന്ന് പോകുന്നത്.

മൊത്തം ഏഴ് മീറ്റര്‍ ഉയരമാണ് ഈ യന്ത്രഭാഗത്തിന്. യന്ത്രഭാഗത്തിന്‍റെ ഉയരം വെല്ലുവിളിയായതിനാലാണ് കടല്‍ മാര്‍ഗ്ഗം കൊണ്ടുവരാതെ യന്ത്രഭാഗം റോഡ് വഴി കൊണ്ടുവരാന്‍ തീരുമാനിച്ചത്.

ഒരു വര്‍ഷം മുമ്പാണ് മുംബൈയിലെ അംബര്‍ബാദില്‍ നിന്നും യന്ത്രഭാഗവുമായി വാഹനം യാത്രതിരിച്ചത്. 70 ടണ്ണാണ് യന്ത്രത്തിന്‍റെ ഭാരം.

74 ചക്രങ്ങളുള്ള വാഹനത്തില്‍ 32 ജീവനക്കാരും ഒപ്പമുണ്ട്. ജീവനക്കാര്‍ ഷിഫ്റ്റ് അനുസരിച്ചാണ് ജോലി ചെയ്യുന്നത്.

ഓരോ സംസ്ഥാനം കടക്കുമ്പോഴും അതത് സംസ്ഥാനത്തെ വൈദ്യുതി, ടെലിഫോണ്‍, കേബിള്‍ കമ്പനികള്‍ എന്നിവരും ഈ സംഘത്തോടൊപ്പം ചേരും.

തുടര്‍ന്ന് യന്ത്രഭാഗമടങ്ങിയ വാഹനത്തിന് പോകാനായി വഴി ശരിയാക്കി കൊടുക്കും. ഇന്ന് വൈകീട്ടോടെ ഈ പടുകൂറ്റന്‍ യന്ത്രഭാഗം വട്ടിയൂര്‍ക്കാവിലെ ഇസ്രോ കേന്ദ്രത്തിലെത്തിക്കും.

ഇസ്‌റോയുടെ വെഹിക്കിൾസ്, സ്‌പേസ്ക്രാഫ്റ്റ് പ്രോഗ്രാമുകൾ എന്നിവയ്ക്കാവശ്യമായ യന്ത്ര സംവിധാനങ്ങളുടെ രൂപകൽപ്പനയും വികാസവും തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലെ ഇസ്‌റോ ഇനേര്‍ഷല്‍ സിസ്റ്റം യൂണിറ്റിലാണ് (ഐഎസ്‌യു) ചെയ്യുന്നത്.

മെക്കാനിക്കൽ ഗൈറോകളെയും ഒപ്റ്റിക്കൽ ഗൈറോകളെയും അടിസ്ഥാനമാക്കിയുള്ള നിഷ്ക്രിയ നാവിഗേഷൻ സിസ്റ്റങ്ങൾ, ആറ്റിറ്റ്യൂഡ് റഫറൻസ് സിസ്റ്റങ്ങൾ, റേറ്റ് ഗൈറോ പാക്കേജുകൾ, ആക്സിലറോമീറ്റർ പാക്കേജുകൾ എന്നിവ തദ്ദേശീയമായി വികസിപ്പിച്ചെടുക്കുകയും ഇസ്‌റോയുടെ വിവിധ ദൗത്യങ്ങളിൽ ഉപയോഗിക്കുകയും ചെയ്യുന്നു.

ബഹിരാകാശ പേടകത്തിനും അനുബന്ധ ആപ്ലിക്കേഷനുകൾക്കുമായി ഐഎസ്‌യു ആക്യുവേറ്ററുകളും മെക്കാനിസങ്ങളും രൂപകൽപ്പന ചെയ്യുകയും വികസിപ്പിക്കുന്നകും ഇവിടെയാണ്.

യന്ത്രഭാഗത്തിന്‍റെ യാത്ര കാണാനായി കൊറോണാ ഭീതിക്കിടയിലും നിരവധി പേരാണ് റോഡിന്‍റെ ഇരുവശങ്ങളിലും കാത്ത് നിന്നത്.

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam