സമ്പര്‍ക്കം വിനയാകുന്ന വയനാട്; രോഗലക്ഷണമില്ലാതെ 3 പേര്‍ക്ക് കൊവിഡ്, കോയമ്പേട് നിന്നെത്തിയ ആള്‍ക്കും രോഗം

First Published May 10, 2020, 7:27 PM IST

ഇന്ന് ഏഴ് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ വയനാട്ടിലാണ് ആശങ്ക കനക്കുന്നത്. പുതിയ ഏഴ് രോഗികളില്‍ മൂന്ന് പേര്‍ വയനാട്ടിലുള്ളവരാണ്. ഇതില്‍ രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. വയനാട്ടിലെ മൂന്നാമത്തെ രോഗി കോയമ്പേട് നിന്നും വന്നയാളാണ്. ഇവർ മൂന്ന് പേർക്കും രോഗലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നത് ആശങ്ക വര്‍ധിപ്പിക്കുകയാണ്. സുൽത്താൻ ബത്തേരിക്ക് അടുത്ത് ചീരാൽ, മാനന്തവാട്, മീനങ്ങാടി സ്വദേശികൾക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. മൂന്ന് പേരും ക്വാറന്‍റൈനിലായിരുന്നുവെന്നും കൂടുതൽ പേരുമായി സമ്പർക്കമില്ലെന്നും വയനാട് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്