കേരളത്തില്‍ ആദ്യമായി എട്ട് ജില്ലകള്‍ക്ക് വനിതാ കലക്ടര്‍മാര്‍
കേരള ചരിത്രത്തിലാദ്യമായി പതിനാല് ജില്ലകളില്‍ എട്ട് ജില്ലകളുടെ തലപ്പത്ത് വനിതാ സാന്നിധ്യം. കേരള രൂപീകരണത്തിന് ശേഷം ആദ്യമായിട്ടാണ് ജില്ലാ അധികാരികളായി ഇത്രയേറെ സ്ത്രീകള്‍ എത്തുന്നത്. രണ്ടാം പിണറായി സര്‍ക്കാറിന്‍റെ ആദ്യ ഐഎഎസ് അഴിച്ചുപണിയിലാണ് ഇത്രയേറെ വനിതകള്‍ ജില്ലാ തലപ്പത്തേക്ക് എത്തിയത്. കേരളത്തിന്‍റെ രണ്ടറ്റത്തുമുള്ള ജില്ലകളില്‍ ഭരണ നടത്തുന്നതും സ്ത്രീകളാണെന്ന പ്രത്യേക കൂടിയുണ്ട്. തലസ്ഥാ ജില്ലയായ തിരുവനന്തപുരത്ത് ഡോ. ഡോ.നവ്ജ്യോത് ഖോസ ഐഎഎസായാണങ്കില്‍ കാസര്‍കോട് ഭണ്ഡാരി സ്വാഗത് രവീര്‍ചന്ദ് ഐഎഎസാണ് ഭരണ നിയന്ത്രിക്കുന്നത്. കാസര്‍കോട് ജില്ലയില്‍ ആദ്യമായാണ് ഒരു വനിതാ ഐഎഎസ് അധികാരത്തിലെത്തുന്നത്. കാസര്‍കോട് ( ഭണ്ഡാരി സ്വാഗത് രവീര്‍ചന്ദ് ), വയനാട് ( ഡോ. അദീല അബ്ദുള്ള), തൃശൂര്‍ ( ഹരിത വി കുമാര്‍ ) , പാലക്കാട് (മൃണ്‍മയി ജോഷി) , കോട്ടയം ( ഡോ. പി കെ ജയശ്രീ ) , ഇടുക്കി ( ഷീബ ജോര്‍ജ് ), പത്തനംതിട്ട ( ഡോ. ദിവ്യ എസ് അയ്യര്‍ ) , തിരുവനന്തപുരം (ഡോ. നവജ്യോത് ഖോസ) എന്നിവയാണ് വനിതാ കലക്ടര്‍മാരുള്ള ജില്ലകള്‍. ഇതില്‍ അദീല അബ്ദുള്ള, ദിവ്യ എസ് അയ്യര്‍ , നവജ്യോത് ഖോസ എന്നിവര്‍ മെഡിക്കല്‍ ഡോക്ടര്‍മാര്‍ കൂടിയാണെന്നത് ഈ മഹാമാരിക്കാലത്ത് ഏറെ കരുതലുയര്‍ത്തുന്നു. ഇതില്‍ അഞ്ച് പേര്‍ മലയാളികളുമാണ്. ഭരണഘടനാപരമായി നിയമസഭയില്‍ 33 ശതമാനം സംവരണം വേണമെന്ന ആവശ്യം നീണ്ട വാദപ്രതിവാദങ്ങളില്‍ തട്ടി നില്‍ക്കുമ്പോഴാണ് സംസ്ഥാനത്തെ ജില്ലാ ഭരണകൂടം നിയന്ത്രിക്കാന്‍ അമ്പത് ശതമാനത്തിലധികം സ്ത്രീകളെത്തുന്നതെന്നത്.

ഭണ്ഡാരി സ്വാഗത് രവീര്‍ചന്ദ് ഐഎഎസ് - കാസര്‍കോട് ജില്ലാ കലക്ടര്‍

ഭണ്ഡാരി സ്വാഗത് രവീര്‍ചന്ദ് ഐഎഎസ് - കാസര്‍കോട് ജില്ലാ കലക്ടര്‍

ഡോ.അദീല അബ്ദുല്ല ഐഎഎസ് - വയനാട് ജില്ലാ കലക്ടര്‍

ഡോ.അദീല അബ്ദുല്ല ഐഎഎസ് - വയനാട് ജില്ലാ കലക്ടര്‍

ഹരിത വി കുമാര്‍ ഐഎഎസ് - തൃശ്ശൂര്‍ ജില്ലാ കലക്ടര്‍

ഹരിത വി കുമാര്‍ ഐഎഎസ് - തൃശ്ശൂര്‍ ജില്ലാ കലക്ടര്‍

മൃണ്‍മയി ജോഷി ഐഎഎസ് - പാലക്കാട് ജില്ലാ കലക്ടര്‍

മൃണ്‍മയി ജോഷി ഐഎഎസ് - പാലക്കാട് ജില്ലാ കലക്ടര്‍

ഡോ.പി.കെ ജയശ്രീ ഐഎഎസ് - കോട്ടയം ജില്ലാ കലക്ടര്‍

ഡോ.പി.കെ ജയശ്രീ ഐഎഎസ് - കോട്ടയം ജില്ലാ കലക്ടര്‍

ഷീബാ ജോര്‍ജ് ഐഎഎസ് - ഇടുക്കി ജില്ലാ കലക്ടര്‍

ഷീബാ ജോര്‍ജ് ഐഎഎസ് - ഇടുക്കി ജില്ലാ കലക്ടര്‍

ഡോ.ദിവ്യ എസ് അയ്യര്‍ ഐഎഎസ് - പത്തനംതിട്ട ജില്ലാ കലക്ടര്‍

ഡോ.ദിവ്യ എസ് അയ്യര്‍ ഐഎഎസ് - പത്തനംതിട്ട ജില്ലാ കലക്ടര്‍

ഡോ.നവ്ജ്യോത് ഖോസ ഐഎഎസ് - തിരുവനന്തപുരം ജില്ലാ കലക്ടര്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam