നാരങ്ങ അച്ചാർ തയ്യാറാക്കുമ്പോൾ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കടയിൽ നിന്നും വാങ്ങുന്നതിനേക്കാളും വീട്ടിൽ തന്നെ ഉണ്ടാക്കുന്ന അച്ചാറിനാണ് കൂടുതൽ രുചി തോന്നുക. പല വീടുകളിലും ഭരണിയിൽ അച്ചാറിട്ടുവയ്ക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. ഇത് അച്ചാറിന്റെ സ്വാദ് കൂട്ടുന്നു. അച്ചാർ തയ്യാറാക്കുമ്പോൾ ഒഴിവാക്കേണ്ട അബദ്ധങ്ങൾ
15

Image Credit : Getty
കേടുവരാത്ത നാരങ്ങ തെരഞ്ഞെടുക്കാം
കേടുവരാത്ത ഫ്രഷായിട്ടുള്ള നാരങ്ങ തെരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത് നാരങ്ങയിൽ നന്നായി മസാല പിടിക്കാൻ സഹായിക്കും.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
25
Image Credit : Getty
നന്നായി ഉണക്കണം
നാരങ്ങ നന്നായി ഉണക്കിയതിന് ശേഷം മാത്രം അച്ചാറിടാൻ എടുക്കാം. ചെറിയ ഈർപ്പം പോലും അച്ചാർ കേടുവരാൻ കാരണമാകും.
35
Image Credit : Getty
വൃത്തിയുള്ള പാത്രങ്ങൾ ഉപയോഗിക്കാം
അച്ചാർ സൂക്ഷിക്കാൻ വൃത്തിയുള്ള പാത്രങ്ങൾ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. ഈർപ്പവും പൊടിപടലങ്ങളും ഉണ്ടെങ്കിൽ അച്ചാർ എളുപ്പം കേടായിപ്പോകും.
45
Image Credit : Getty
ഉപ്പിന്റെയും എണ്ണയുടെയും ഉപയോഗം
അച്ചാർ ഇടുമ്പോൾ ഉപ്പും എണ്ണയും കൃത്യമായ അളവിൽ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. ഇല്ലെങ്കിൽ അച്ചാറിന്റെ സ്വാദ് നഷ്ടപ്പെടാനും പെട്ടെന്ന് കേടുവരാനും സാധ്യതയുണ്ട്.
55
Image Credit : Getty
സൂര്യപ്രകാശമേൽക്കരുത്
നേരിട്ട് സൂര്യപ്രകാശം കൊള്ളുന്ന രീതിയിൽ സൂക്ഷിക്കരുത്. ഇത് അച്ചാർ എളുപ്പം കേടുവരാൻ കാരണമാകും.
Latest Videos

