മഴയില്‍ മുങ്ങി ഉപതെരഞ്ഞെടുപ്പ്; എറണാകുളത്ത് ബൂത്തുകളില്‍ വെള്ളം കയറി- ചിത്രങ്ങൾ

First Published 21, Oct 2019, 9:18 AM IST

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പല മണ്ഡലങ്ങളിലും കനത്ത മഴ തുടരുകയാണ്. ആദ്യ മണിക്കൂറില്‍ തന്നെ പോളിങ്ങ് മന്ദഗതിയിലാണ് തുടങ്ങിയത്. എന്നാല്‍ മഴ കനത്ത് പെയ്തതോടെ ആളുകള്‍ വീടിന് പുറത്തിറങ്ങാതെയായി. എറണാകുളത്ത് അയ്യപ്പന്‍കാവിലെ ആറോളം ബൂത്തുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് പോളിങ്ങ് നിര്‍ത്തി വച്ചു. ഇവിടെ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നു. പല സ്ഥലങ്ങളിലും മഴയേ തുടര്‍ന്ന് വൈദ്യുതി ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്. ഇത് ഇലക്ട്രോണിക്ക് വോട്ടിങ്ങ് മെഷനുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചു. രൂക്ഷമായ മഴ തുടരുകയാണെങ്കില്‍ കലക്ടറോട് റിപ്പോട്ട് തേടിയതിന്‍റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് മാറ്റിവെക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ പറഞ്ഞു. 

മഞ്ചേശ്വരത്ത് ആദ്യ സ്ഥാനാർത്ഥിയായി ശങ്കർ റൈ. പുത്തിഗെ പഞ്ചായത്തിൽ അംഗടി മുഗർ ഗവർമെന്‍റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളില്‍ വോട്ട് ചെയ്യാനെത്തിയപ്പോള്‍.

അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കുന്നതിനാല്‍ മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഇന്നും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.   (മഞ്ചേശ്വരം മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ബോംബർണ സ്കൂളില്‍ നിന്ന്. )

കണ്ണൂരും കാസര്‍കോടും ഒഴികെ മറ്റ് ആറ് ജില്ലകളില്‍ യെല്ലോ ആലര്‍ട്ടായിരിക്കുമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ( മഞ്ചേശ്വരം മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ബോംബർണ സ്കൂളില്‍ നിന്ന്.)

ഒക്ടോബർ 22 ന് എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലും ഓറഞ്ച് അലർട്ട് ഉണ്ടാകും. (മഞ്ചേശ്വരം മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ബോംബർണ സ്കൂളില്‍ നിന്ന്. )

കേരളതീരത്ത് 45 മുതല്‍ 55 കി,.മീ.വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.വ്യാഴാഴ്ചയോടെ ന്യൂനമര്‍ദ്ദം ഒമാന്‍ തീരത്തേക്ക് നീങ്ങിയേക്കും. (കോന്നിയിലെ ഉപതെരഞ്ഞെടുപ്പിനിടെ ബൂത്തുകളില്‍ വെള്ളം കയറിയ നിലയില്‍. )

ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റന്നാള്‍ പുതിയ ന്യൂനമര്‍ദ്ദം രൂപം കൊള്ളാന്‍ സാധ്യതയുമുണ്ട്. ഇത് ആന്ധ്ര തമിഴ്നാട് തീരത്തേക്ക് നീങ്ങാനാണ് സാധ്യത. ന്യൂനമര്‍ദ്ദങ്ങള്‍ രൂപം കൊള്ളുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്.(കോന്നിയിലെ ഉപതെരഞ്ഞെടുപ്പിനിടെ ബൂത്തുകളില്‍ വെള്ളം കയറിയ നിലയില്‍. )

അഞ്ച് ദിവസം കൂടി ശക്തമായ മഴ തുടരാനാണ് സാധ്യത. തുലാവർഷത്തിന്റെ ഭാഗമായി അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദമാണ് ഇതിന് കാരണം. കനത്ത മഴ തുടരുന്ന ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന്  അവധി പ്രഖ്യാപിച്ചിട്ടുണ്ട്. (കോന്നിയിലെ ഉപതെരഞ്ഞെടുപ്പിനിടെ ബൂത്തുകളില്‍ വെള്ളം കയറിയ നിലയില്‍. )

ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍,കൊല്ലം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ഭാഗികമായോ പൂര്‍ണ്ണമായോ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. (കോന്നിയിലെ ഉപതെരഞ്ഞെടുപ്പിനിടെ ബൂത്തുകളില്‍ വെള്ളം കയറിയ നിലയില്‍. )

എറണാകുളം ജില്ലയിലെ എല്ലാ സ്കൂളുകൾക്കും അവധിയാണ്. സ്റ്റേറ്റ്‌, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ എന്നിവയ്ക്കും അവധി ബാധകമാണ്. (എറണാകുളം കലൂരില്‍ വെള്ളം കയറിയതിനെ തുര്‍ന്ന് രൂപപ്പെട്ട വെള്ളക്കെട്ട്. )

നെയ്യാർ ഡാം ഷട്ടറുകൾ ആറിഞ്ചായി ഉയർത്തി. കനത്ത മഴയും നീരൊഴുക്കും ഉള്ളതിനാൽ നെയ്യാർ ഡാം ജല നിരപ്പ് ഉയർന്നു. ഇപ്പോൾ ജലനിരപ്പ് 83. 45 മീറ്റർ ആണ്. പരമാവധി ജല നിരപ്പ് 84.750 മീറ്റർ ആണ്. (മഞ്ചേശ്വരം മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ബോംബർണ സ്കൂളില്‍ നിന്ന്. )

ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍,കൊല്ലം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ഭാഗികമായോ പൂര്‍ണ്ണമായോ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.(എറണാകുളം കലൂരില്‍ വെള്ളം കയറിയതിനെ തുര്‍ന്ന് രൂപപ്പെട്ട വെള്ളക്കെട്ട്. )

(എറണാകുളം കലൂരില്‍ വെള്ളം കയറിയതിനെ തുര്‍ന്ന് രൂപപ്പെട്ട വെള്ളക്കെട്ട്. )

എറണാകുളം ബിജെപി സ്ഥാനാർത്ഥി സി ജി രാജഗോപാൽ (മുത്തു ) വോട്ടര്‍മാരെ കാണുന്നു.

അരൂരില്‍ കനത്ത മഴയിലും വോട്ട് ചെയ്യാനെത്തിയവര്‍.

മഞ്ചേശ്വരം  പൈവളിക സ്കൂളില്‍ വോട്ട് ചെയ്യാനെത്തിയവര്‍.

എറണാകുളത്ത് ശക്തമായ മഴയില്‍ റോഡില്‍ വെള്ളം കയറിയ നിലയില്‍.

വടുതല ഗേറ്റിന് സമീപം മരം റോഡിലേക്ക് കടപുഴകി വീണ് ഗതാഗതം തടസപ്പെട്ട നിലയില്‍.

അമ്മയോടൊപ്പം അയ്യപ്പൻ കാവ് ബൂത്തിൽ കുട്ടി കനത്ത മഴയിലുണ്ടായ വെള്ളക്കെട്ടിനെ തുടര്‍ന്ന് സ്കൂളില്‍ വച്ചിരുന്ന വിക്റ്ററി സ്റ്റാന്‍റില്‍ സ്ഥലം കണ്ടെത്തിയപ്പോള്‍.

എറണാകുളത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന  അയ്യപ്പൻ കാവ് ബൂത്തിന് സമീപത്ത് നിന്നും.

loader