- Home
- News
- Viral News
- ആ വീഡിയോ വ്യാജമല്ല; ആറുമാസം പ്രായമുള്ളവന് ശരിക്കും വാട്ടര്‍ സ്കീയിംഗ് നടത്തി.!
ആ വീഡിയോ വ്യാജമല്ല; ആറുമാസം പ്രായമുള്ളവന് ശരിക്കും വാട്ടര്‍ സ്കീയിംഗ് നടത്തി.!
വാട്ടര്‍ സ്കീയിംഗ് നടത്തുന്ന ഒരു കുട്ടി. വെറും കുട്ടിയെന്ന് പറഞ്ഞാൽ പോരാ വെറും ആറു മാസം മാത്രം പ്രായമുള്ള കുഞ്ഞ്. ഓൺലൈനിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോയുടെ വിശേഷമാണിത്. View this post on Instagram I went water skiing for my 6 month birthday. Apparently that’s a big deal… #worldrecordA post shared by Rich Casey Humpherys (@richcaseyhumpherys) on Sep 12, 2020 at 7:04pm PDT

അമേരിക്കക്കാരന് റിച്ച് ഹംഫ്രീസ് എന്ന് ആറുമാസവും നാലു ദിവസവും പ്രായമുള്ള കുഞ്ഞാണ് വീഡിയോയിലെ നായകൻ. സാഹസിക കായിക ഇനമായ വാട്ടര്‍ സ്കീയിങ് നടത്തിയ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന ബഹുമതിയാണ് റിച്ചിപ്പോള് നേടിയത്.

യൂട്ടായിലെ പോവെല്‍ തടാകത്തിലായിരുന്നു റിച്ചിന്റെ പ്രകടനം. പ്രത്യേകം തയ്യാറാക്കിയ സ്കീയിങ് ബോര്‍ഡില്‍ ലൈഫ് ജാക്കറ്റൊക്കെയിട്ട് കമ്പിയില്‍ രണ്ട് കയ്യും പിടിച്ച് വെള്ളത്തില്‍ നീങ്ങുന്ന റിച്ചിന്റെ വീഡിയോ മാതാപിതാക്കളായ കേസിയും മിന്‍ഡിയുമാണ് ഇന്‍സ്റ്റഗ്രമില്‍ പങ്കു വെച്ചത്. റിച്ചിനൊപ്പം മറ്റൊരു ബോട്ടില്‍ തടാകത്തിലൂടെ സഞ്ചരിക്കുന്ന അച്ഛനേയും വീഡിയോയില്‍ കാണാം.

ട്വിറ്ററില്‍ ഇതുവരെ 80 ലക്ഷത്തിനടുത്ത് ആളുകൾ വീഡിയോ കണ്ടു കഴിഞ്ഞു. വീഡിയോയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര് രംഗത്തെത്തി.

റിച്ചിന്റെ പ്രായം ഇത്തരത്തിലുള്ള സാഹസികതയ്ക്ക് അനുയോജ്യമല്ലെന്നും അപകടകരമാണെന്നും കുറേ പേര് വാദിച്ചപ്പോള്‍ എല്ലാ വിധ സുരക്ഷാസംവിധാനങ്ങളോടെയുമാണ് റിച്ചിന്റെ യാത്രയെന്ന് പലരും അനുകൂലിച്ചു.

ആറ് മാസവും 27 ദിവസവും പ്രായമുള്ള ഓബേണ്‍ അബ്ഷേര്‍ 2016ൽ ഫ്ലോറിഡയിൽ നടത്തിയ വാട്ടര്‍ സ്കീയിംഗ് ആണ് റിച്ചിന് മുമ്പുള്ള അനൗദ്യോഗിക ലോക റിക്കാർഡ്.

റിച്ചിന് ആറ് മാസവും നാല് ദിവസവുമായിരുന്നു സ്കീയിംഗ് നടത്തുമ്പോള്‍ പ്രായം. റിച്ചിന് ലോക റിക്കാർഡ് നൽകണമെന്നാണ് ഓൺലൈനിലെ ഒരു വിഭാഗത്തിന്റെ ആവശ്യം.

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam