' കേറിയിരിക്കാതെ മറിച്ചിടെടാ ആ കസേര... '; കാണാം അമേരിക്കന്‍ കലാപവും ട്രോളന്മാരും
ലോക പൊലീസ് എന്നായിരുന്നു സ്വയവും പിന്നെ മറ്റുള്ളവരെക്കൊണ്ടും അമേരിക്ക ഇക്കണ്ടകാലം മുഴുവനും വിളിപ്പിച്ചത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ജനാധിപത്യ സര്‍ക്കാറുകളെ അട്ടിമറിച്ച് പട്ടാണ ഭരണകൂടങ്ങളെ വാഴിച്ച ചരിത്രവും അമേരിക്കയ്ക്കൊപ്പമാണെന്ന് മറക്കരുത്. പക്ഷേ, കഴിഞ്ഞ ദിവസം ട്രംപ് അനുകൂലികള്‍ അമേരിക്കന്‍ പാര്‍ലമെന്‍റായ കാപിറ്റോള്‍ അക്രമിക്കുമ്പോള്‍, സുരക്ഷാ ഉദ്യോഗസ്ഥരായി നിന്നിരുന്ന അമേരിക്കന്‍ പൊലീസ് കാപിറ്റോളിനുള്ളിലൂടെ പിന്തിരിഞ്ഞ് ഓടുന്ന കാഴ്ചയായിരുന്നു പുറത്ത് വന്നുകൊണ്ടിരുന്നത്. തെരഞ്ഞെടുപ്പിലെ തോല്‍വി അംഗീകരിക്കാതിരിക്കുക. വളഞ്ഞ വഴിയില്‍ കൂടി അധികാരം ഉറപ്പിക്കാന്‍ ശ്രമിക്കുക. അതിനായി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് കലാപമുണ്ടാക്കുക. എന്തായാലും ട്രംപിന്‍റെ ഭാവി അത്രയ്ക്ക് അങ്ങോട്ട് ശോഭനമല്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. അമേരിക്കയുടെ പാര്‍ലമെന്‍റ് അക്രമണം കേരളത്തിലും വലിയ അലയൊലികളാണ് സൃഷ്ടിച്ചത്. പതിവ് പോലെ ട്രോളന്മാരാണ് ആദ്യം രംഗം കൊഴുപ്പിച്ചത്. കാണാം അമേരിക്കന്‍ കലാപവും കേരളാ ട്രോളുകളും.
150

250
350
450
550
650
750
850
950
1050
1150
1250
1350
1450
1550
1650
1750
1850
1950
2050
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos