അര്‍ജുനൊപ്പം കളിച്ച് ചിരിച്ച് പൊന്നമ്പിളി; ട്രോളുകള്‍ക്ക് ശേഷം അവര്‍ ഒന്നിച്ചു

First Published May 20, 2020, 12:46 PM IST

യൂട്യൂബ് വീഡിയോയിലെ ട്രോളുകളിലൂടെ അതിവേഗം ശ്രദ്ധേയനായ മാറിയ ആളാണ് അര്‍ജുന്‍ എന്ന് അര്‍ജ് യൂ. ടിക് ടോക്കില്‍ അടക്കം വരുന്ന വീഡിയോയെ ട്രോള്‍ ചെയ്ത അര്‍ജുന്‍റെ വീഡിയോകള്‍ അതിവേഗം സാമൂഹ്യ മാധ്യമങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. യൂട്യൂബില്‍ അതിവേഗം ഒരു മില്യണ്‍ സബ്സ്ക്രൈബേഴ്സ് എന്ന നേട്ടവും കടന്നാണ് അര്‍ജുന്‍ മുന്നേറുന്നത്. അര്‍ജുന്‍റെ കൂടുതല്‍ ട്രോള്‍ ഏറ്റുവാങ്ങിയത് അമ്പിളി എന്ന ടിക് ടോക്കറായിരുന്നു. പരപസ്പരം അങ്ങോട്ടും ഇങ്ങോട്ടും ഇരുവരും വീഡിയോ ചെയ്തെങ്കിലും ഇപ്പോള്‍ അവര്‍ ഒന്നിച്ച് ഒരു വീഡിയോയില്‍ വന്നിരിക്കുകയാണ്. ലൈറ്റ് ആന്‍ഡ് ലൈഫ് എന്ന യുട്യൂബ് ചാനലാണ് ഇരുവരെയും ഒന്നിപ്പിച്ചിരിക്കുന്നത്.