ന്യൂട്ടെല്ല ബിരിയാണി മുതൽ ചോക്ലേറ്റ് മാ​ഗി വരെ, 2020 ലെ 10 'വറൈറ്റി' വിഭവങ്ങൾ

First Published Dec 9, 2020, 1:24 PM IST

2020 വല്ലാത്തൊരു വർഷമായിരുന്നല്ലോ, കൊവിഡും ലോക്ക്ഡൗണും ആളുകളെ വീട്ടിൽ പിടിച്ചിരുത്തിയ വർഷം. ഡിസംബർ ആകുമ്പോഴും ഒന്നും പഴയപടി എത്തിയിട്ടില്ലാത്ത ഈ 2020 ൽ ആളുകൾ സോഷ്യൽ മീഡിയയിലൂടെ ഏറ്റവും കൂടുതൽ പങ്കുവച്ചതിലൊന്ന് അവരുടെ ആഹാര പരീക്ഷണങ്ങളുടെ ചിത്രങ്ങളായിരിക്കും. വീട്ടിൽ ലോക്കായതോടെ അടുക്കളയായിരുന്നു മിക്കവരുടെയും അഭയകേന്ദ്രം. ഭക്ഷണത്തിലെ ഫ്യൂഷൻ പരീക്ഷണങ്ങൾ അവർ ലോകത്തിന് മുമ്പിൽ പരിചയപ്പെടുത്തി. പലതും അടിപൊളിയായിരുന്നെങ്കിൽ ചിലതെല്ലാം ഞെട്ടിക്കുന്നത് ആയിരുന്നു. അതിൽ ന്യൂട്ടെല്ല ബിരിയാണി മുതൽ ചോക്ലേറ്റ് മാ​ഗി വരെ ഉൾപ്പെടും.

ഫെറേറോ റോച്ചർ മഞ്ജൂരിയൻ -  പേര് കേട്ടാൽ ഉറപ്പായും ഇതെന്താണെന്ന് ഒന്ന് അമ്പരക്കും. കടല ഉള്ളിൽ നിറച്ച ചോക്ലേറ്റുകൊണ്ട് പൊതിഞ്ഞെടുത്ത മിഠായിയാണ് ഫെറേറോ റോച്ചർ ചോക്ലേറ്റ്. ഇത് മഞ്ചൂരിയൻ വിഭവമായി തയ്യാറാക്കിയതാണ് ഫെറേറോ റോച്ചർ മഞ്ജൂരിയൻ. ചൈനീസ് സോസ്, സ്പ്രിം​ഗ് ഒനിയൻ വെളുത്തുള്ളിയെല്ലാം ചേർത്താണ് ഈ ചിത്രത്തിലേതിന് സമാനമായ ഫെറേറോ റോച്ചർ മഞ്ജൂരിയൻ തയ്യാറാക്കുന്നത്.

ന്യൂട്ടെല്ല ബിരിയാണി - ചോക്ലേറ്റ് പ്രേമികൾക്കെല്ലാം പ്രിയപ്പെട്ടതാണ് ന്യൂട്ടെല്ല. ഇത് ബിരിയാണിയിൽ ഒഴിച്ച് കുഴച്ച് കഴിച്ചാലോ, ഇഷ്ടപ്പെടുമോ. പെടാം പെടാതിരിക്കാം... എന്തായാലും ഇങ്ങനെയുമൊരു വിഭവം ഈ 2020 ൽ തയ്യാറാക്കിയിട്ടുണ്ട്.

മസാല മാ​ഗിയും തൈരും - ചോറിനൊപ്പം തൈര് ചേർത്ത് ഒരു കാന്താരി മുളകും ഉടച്ച് കഴിച്ചാലോ, വായിൽ വെളളമൂറും അല്ലേ, എന്നാൽ ചോറിന് പകരം മസാല മാ​ഗിയിലാണ് തൈര് ചേർത്ത് കഴിക്കുന്നത്. ഇതും 2020 ലെ പ്രത്യേക വിഭവമാണ്.

മാ​ഗി പാനിപുരി - തൈരിനൊപ്പം ചേർത്തതുമാത്രമല്ല, മാ​ഗിയിലെ പരീക്ഷണങ്ങൾ‌ തീരുന്നേയില്ല. അടുത്തതാണ് മാ​ഗി പാനിപുരി. പാനിപിരുയിൽ ആലു മിക്ചറിന് പകരം മാ​ഗി നിറച്ചതാണ് മാ​ഗി പാനിപുരി. ഇനിയുമെന്തെല്ലാം മാ​ഗി വിഭവങ്ങൾ വരാനിരിക്കുന്നു...

ചോക്ലേറ്റ് കോട്ടഡ് ഫ്രൈഡ് ചിക്കൻ - ചിക്കൻ പ്രേമികളുടെ പ്രിയപ്പെട്ട വിഭവമാകും ചിക്കൻ ഫ്രൈ, എന്നാൽ ഇത് ഫ്രൈ ചെയ്യും മുമ്പ് ചിക്കൻ ഡ്രം സ്റ്റിക് ബേക്ക് ചെയ്ത് ചോക്ലേറ്റ് ബാട്ടറിൽ മുക്കിയെടുത്ത് തിളച്ച എണ്ണയിൽ‌ ഫ്രൈ ചെയ്ത് വളരെ എളുപ്പം തയ്യാറാക്കാവുന്ന വിഭവമാണ് ചോക്ലേറ്റ് കോട്ടഡ് ഫ്രൈഡ് ചിക്കൻ.

ചോക്ലേറ്റ് മാ​ഗി - പാനിപുരിയിലും തൈരിലുമൊന്നും തീരുന്നതല്ല, മാ​ഗിയിലെ പരീക്ഷണങ്ങൾ. അടുത്തത് ചോക്ലേറ്റ് മാ​ഗിയാണ്. വെള്ളത്തിലിട്ട് മാ​ഗി വേവിച്ചെടുക്കുന്നതിനൊപ്പം രണ്ട് ചോക്ലേറ്റ് ബാറുകൂടി ചേർത്താണ് ഈ വിഭവം തയ്യാറാക്കിയിരിക്കുന്നത്.

റെഡ് സോസ് പാസ്താ ദോശ - ദോശമാവ് തവിയിലെടുത്ത് ദോശക്കല്ലിലേക്ക് ഒഴിച്ച് നീട്ടിപ്പരത്തി അതിൽ പിന്നെ അങ്ങോട്ട് ചേർക്കുകയാണ്; അരിഞ്ഞുവച്ച ഉള്ളി, തക്കാളി, കാപ്സിക്കം, പാസ്ത, പിന്നെ പല പല ചുവന്ന സോസുകൾ. മയോണൈസും ചേർത്ത് ക്രീംമും ചേർത്ത് ചീസ് പൊടിച്ചതും ചേർത്താണ് ഈ റെഡ് സോസ് പാസ്താ ദോശ തയ്യാറാക്കുന്നത്.

ഐസ്ക്രീം വടാപാവ് - മാസങ്ങൾക്ക് മുമ്പാണ് ​ഗുജറാത്തിലെ ഒരു റോഡ്സൈഡിലെ വ്യത്യസ്തമായൊരു വടാപാവ് തയ്യാറാക്കുന്ന വീഡിയോ പ്രചരിച്ചത്. അതിൽ നിറച്ചിരുന്നത് വാനില ഐസ്ക്രീമും ഫ്രൂട്ടിയുമായിരിന്നു. അത് സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തു. ഐസ്ക്രീമും പ്രിയപ്പെട്ടത്. വടപാവും പ്രിയപ്പെട്ടത്. പിന്നെ ഐസ്ക്രീം വടപാവ് മോശമാകുമോ അല്ലേ

രസ​ഗുള ബിരിയാണി - രസ​ഗുള കഷ്ണങ്ങളായി മുറിച്ച് ബിരിയാണിയിൽ വിതറിയിട്ട് കഴിക്കുന്നതിനെയാണ് രസ​ഗുള ബിരിയാണ് എന്ന് വിളിക്കുന്നതെന്നാണ് ചില ട്വിറ്റർ അക്കൗണ്ടുകൾ അവകാശപ്പെടുന്നത്. അങ്ങനെയും ഒരു വിഭവം ഇന്റർനെറ്റ് പരിചയപ്പെടുത്തി.

കിവി പിസ - പാസ്തയും ഒനിയനും ചിക്കനുമെല്ലാം പോലെ കിവി ഫ്രൂട്ട് കൊണ്ടുണ്ടാക്കിയ പിസ