- Home
- News
- Viral News
- വണ്ടിയിടിച്ചു നിര്‍ത്താതെ പോയി, ഇതൊക്കെ ഇന്നാട്ടില്‍ ഇത്ര വലിയൊരു തെറ്റാണോ? ഗായത്രി സുരേഷും ട്രോളുകളും കാണാം
വണ്ടിയിടിച്ചു നിര്‍ത്താതെ പോയി, ഇതൊക്കെ ഇന്നാട്ടില്‍ ഇത്ര വലിയൊരു തെറ്റാണോ? ഗായത്രി സുരേഷും ട്രോളുകളും കാണാം
കഴിഞ്ഞ ദിവസം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച ഒരു വീഡിയോയില്‍ മലയാള സിനിമാ നടി ഗായത്രി സുരേഷ് സഞ്ചരിച്ച വണ്ടി മറ്റൊരു വണ്ടിയുമായി ഇടിക്കുകയും തുടര്‍ന്ന് നിര്‍ത്താതെ പോവുകയും ചെയ്തതായി ആരോപണമുയര്‍ന്നു. വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെ പ്രചാരം നേടിയതോടെ ഗായത്രി വിശദീകരണവുമായി രംഗത്തെത്തി. താനൊരു സെലിബ്രിറ്റിയായത് കൊണ്ടാണ് ഇതൊരു വലിയ പ്രശ്നമായതെന്നാണ് ഗായത്രി പറയുന്നത്. വെറുമൊരു സൈഡ് മിറര്‍ മാത്രമാണ് തകര്‍ന്നത്. പിന്നെ റോഡില്‍ നല്ല തിരക്കുണ്ടായിരുന്നു. അപ്പോള്‍, മുന്നിലുള്ള വണ്ടിയെ ഓവര്‍ടേക്ക് ചെയ്തപ്പോളാണ് അപകടം സംഭവിച്ചത്. അവര് പുറകെ വരില്ലെന്നായിരുന്നു താന്‍ കരുതിയതെന്നും ഗായത്രി വിശദീകരിക്കുന്നു. പക്ഷേ, ഗായത്രിയുടെ വിശദീകരണം കേട്ടു നിന്നവര്‍ക്ക് അത്രയ്ക്ക് അങ്ങോട്ട് ദഹിച്ചില്ല. പിന്നെ ട്രോളുകളുടെ പെരുമഴയായിരുന്നു... കാണാം.
129

229
329
429
529
629
729
829
929
1029
1129
1229
1329
1429
1529
1629
1729
1829
1929
2029
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos