വേണമെങ്കില്‍ മലയാളിക്ക് ബീഫ് കഴിക്കാം, കിറ്റും കിട്ടും; കാണാം തെരഞ്ഞെടുപ്പ് ട്രോളുകള്‍

First Published Mar 29, 2021, 1:36 PM IST

 

കേരളം ആര് ഭരിക്കണമെന്ന് തീരുമാനിക്കാന്‍ ഇനി വരിലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രമേയുള്ളൂ. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങിയപ്പോള്‍ 'ഉറപ്പായും' ഭരണതുടര്‍ച്ചയെന്ന് ഏറ്റവും കൂടുതല്‍ പരസ്യമിറക്കിയ എല്‍ഡിഎഫ് മുന്നണി, പക്ഷേ, തെരഞ്ഞടുപ്പിനോട് അടുക്കുമ്പോള്‍ പ്രതിപക്ഷ നേതാവിന്‍റെ തുടര്‍ച്ചയായ അക്രമണത്തില്‍ അടിപതറുന്നുണ്ടോയെന്ന സംശയത്തിലാണ്. കിറ്റിലും ഇരട്ടവേട്ടിലും  ആഴക്കടലും തട്ടിതട്ടി മുന്നോട്ട് പോക് ഇഴഞ്ഞ് നീങ്ങുന്നതിനിടെയാണ് ദിവസം ഒന്നെന്ന കണക്കില്‍ ഇഡിയുടെ സ്വപ്ന മൊഴികള്‍ പുറത്ത് വരുന്നത്. എല്ലാറ്റിനും മറുപടി പറയാന്‍ പിണറായി സഖാവ് മാത്രം. എല്‍ഡിഎഫ് കണ്‍വീനര്‍ വിജയരാഘവനെ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമായത് മുതല്‍ കാണാനില്ലെന്നാണ് സംസാരം. അതിനിടെ, തെരഞ്ഞെടുപ്പ് കാലമായത് കൊണ്ട് കേരളീയര്‍ക്ക് വേണമെങ്കില്‍ ബീഫ് കഴിക്കാമെന്ന് കുമ്മനം രാജശേഖരന്‍ ഒരു പ്രത്യേക ഇളവ് തന്നിട്ടുണ്ട്. അതിനിടെ കൃഷ്ണകുമാരിനെ ട്രോളന്മാരുടെ ഇരയായത് മകള്‍ അഹാനയുടെ പഴയ ബീഫ് ഉലത്തിയ പോസ്റ്റ് വച്ചായിരുന്നു. തെരഞ്ഞെടുപ്പ് കഴിയാന്‍ കാത്തിരിക്കുന്ന പെട്രോള്‍ വിലയും പത്ത് വര്‍ഷം ഭരിച്ചിട്ടും കാസര്‍കോട് മണ്ഡലത്തിലെ റോഡ് പോലും കാണാതെ പോയ എന്‍ എ നെല്ലിക്കുന്ന് എംഎല്‍എയും ട്രോളന്മാര്‍ വെറുതെ വിടുന്നില്ല. കാണാം തെരഞ്ഞെടുപ്പ് ട്രോളുകള്‍