- Home
- News
- Viral News
- 'പരാതിക്കാരിയുടെ പ്രായമല്ല, പദവിയാണ് പ്രധാനം'; ചില പരാതിതീര്‍പ്പാക്കലുകളില്‍ ഇടപെട്ട് ട്രോളന്മാരും
'പരാതിക്കാരിയുടെ പ്രായമല്ല, പദവിയാണ് പ്രധാനം'; ചില പരാതിതീര്‍പ്പാക്കലുകളില്‍ ഇടപെട്ട് ട്രോളന്മാരും
എണ്‍പത്തൊമ്പത് വയസ്സുള്ള കിടപ്പ് രോഗിയുടെ പരാതി കേള്‍ക്കണമെങ്കില്‍ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍റെ നടപടിക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നു. കൊവിഡ് പൊലൊരു സാംക്രമിക രോഗത്തിന്‍റെ സജീവ സാന്നിധ്യം തുടരുന്ന സാഹചര്യത്തില്‍ വനിതാ കമ്മീഷന്‍റെ നിലപാട് ഏറെ വിവാദമായി. അയല്‍വാസിയുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ സ്ത്രീ പൊലീസില്‍ പരാതി നല്‍കിയെങ്കിലും പൊലീസ് നടപടിയെടുക്കാത്തതിനെ തുടര്‍ന്നായിരുന്നു ബന്ധുക്കള്‍ വനിതാ കമ്മീഷനെ സമീപിച്ചത്. എന്നാല്‍, പരാതിക്കാരിയെ നേരിട്ട് കാണണമെന്ന് വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടുന്നതായുള്ള ഫോണ്‍ സംഭാഷണം ചോര്‍ന്നതോടെയാണ് സംഭവം വിവാദമായത്. എന്നാല്‍ തന്‍റെ സംഭാഷണം രാഷ്ട്രീയ പ്രേരിതമായി വളച്ചൊടിക്കുകയാണെന്ന് എം സി ജോസഫൈന്‍ ആരോപിച്ചു. നേരത്തെയും വിവാദമായ നിലപാടുകള്‍ കൊണ്ട് ട്രോളന്മാര്‍ക്ക് ഏറെ പ്രീയപ്പെട്ടയാളാണ് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷയായ എം സി ജോസഫൈന്‍. പുതിയ വിവാദ പ്രസ്ഥാവനയിലും ജോസഫൈനെ ട്രോളന്മാര്‍ കൂടെ കൂട്ടി. കാണാം ആ ട്രോളുകള്‍.
139

239
<p><em>(കൂടുതല്‍ ട്രോളുകള്‍ കാണാന്‍ <strong>Read More</strong>-ല്‍ ക്ലിക്ക് ചെയ്യുക)</em></p>
(കൂടുതല്‍ ട്രോളുകള്‍ കാണാന്‍ Read More-ല്‍ ക്ലിക്ക് ചെയ്യുക)
339
439
539
639
739
839
939
1039
1139
1239
1339
1439
1539
1639
1739
1839
1939
2039
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos