- Home
- News
- Viral News
- ഒരു വിവാദത്തില്‍ തെന്നി അടുത്ത വിവാദത്തിലേക്ക് വീഴുന്ന വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ; കാണാം ജോസഫൈന്‍ ട്രോളുകള്‍
ഒരു വിവാദത്തില്‍ തെന്നി അടുത്ത വിവാദത്തിലേക്ക് വീഴുന്ന വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ; കാണാം ജോസഫൈന്‍ ട്രോളുകള്‍
വനിതാ കമ്മീഷന്‍ അധ്യക്ഷയായി സ്ഥനമേറ്റത് മുതല്‍ എം സി ജോസഫൈന്‍, ട്രോളന്മാരുടെ ഇഷ്ട കഥാപാത്രമാണ്. എപ്പോള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്നാലും എന്തെങ്കിലും വിവാദം സൃഷ്ടിക്കാതെ അവര്‍ മടങ്ങാറില്ലെന്നതാണ് ട്രോളന്മാരുടെ ഇഷ്ടകഥാപാത്രമാകാനുള്ള കാരണം. മുമ്പ് നിരവധി തവണ വിവാദങ്ങളില്‍പ്പെട്ടിട്ടുള്ള എം സി ജോസഫൈന്‍ ഏറ്റവും ഒടുവിലായി പറഞ്ഞത് വിവാഹം കഴിക്കുമ്പോള്‍ 'സ്ത്രീധനം' പെണ്‍കുട്ടിയുടെ അക്കൌണ്ടില്‍ ഇടണമെന്നായിരുന്നു. അതും സ്ത്രീധനത്തിന്‍റെ പേരില്‍ ആത്മഹത്യയോ കൊലപാതകമോയെന്ന് പൊലീസ് ഇതുവരെ സ്ഥിരീകരിക്കാത്ത വിസ്മയയുടെ വീട്ടില്‍ പോയാണ് എം സി ജോസഫൈന്‍ എന്ന സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ ഇത്തരത്തില്‍ സംസാരിച്ചത്. 1961 ല്‍ ഇന്ത്യയില്‍ സ്ത്രീധനം നിയമം മൂലം നിരോധിച്ചതാണെന്ന് അറിയാത്ത ആളൊന്നുമല്ല വനിതാ കമ്മീഷന്‍ അധ്യക്ഷ. ഗാര്‍ഹിക പീഢനത്തിനെതിരെ പരാതി പറയാന്‍ വിളിച്ച സ്ത്രീകളോട് പൊലീസില്‍ പരാതിപ്പെട്ടില്ലെങ്കില്‍ നിങ്ങള് അനുഭവിച്ചോളാനാണ് എം സി ജോസഫൈന്‍ പറഞ്ഞത്. എന്നാല്‍, എല്ലാവിവാദങ്ങള്‍ക്ക് പുറകെയും നല്ലൊരു രാഷ്ട്രീയക്കാരിയായി താന്‍ അങ്ങനെയൊന്നും പറഞ്ഞിട്ടില്ലെന്നും പറഞ്ഞതെല്ലാം ആത്മാര്‍ത്ഥമായിട്ടായിരുന്നുവെന്ന് പറയാനും എം സി ജോസഫൈന് മടിയില്ലെന്നത് ട്രോളന്മാരുടെ ഇഷ്ടം കൂട്ടുന്നു. തൊട്ടതെല്ലാം വിവാദമാക്കാനുള്ള അവരുടെ ഈ പ്രത്യേക കഴിവിനെയാണ് ട്രോളന്മാരും അംഗീകരിക്കുന്നത്. കാണാം, എം സി ജോസഫൈന്‍ ട്രോളുകള്‍.
175

275
375
475
575
675
775
875
975
1075
1175
1275
1375
1475
1575
1675
1775
1875
1975
2075
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos