- Home
- News
- Viral News
- മായാവിയുടെ അംശവടി, ലുട്ടാപ്പിയുടെ കുന്തം; മോന്‍സന്‍റെ ആവനാഴി ഒഴിയുന്നില്ലെന്ന് ട്രോളന്മാര്‍
മായാവിയുടെ അംശവടി, ലുട്ടാപ്പിയുടെ കുന്തം; മോന്‍സന്‍റെ ആവനാഴി ഒഴിയുന്നില്ലെന്ന് ട്രോളന്മാര്‍
ദേശീയ വിദ്യാഭ്യനിലവാര കണക്കുകള്‍ ഉയര്‍ത്തി വിദ്യാഭ്യനിലവാരത്തില്‍ രാജ്യത്ത് മലയാളി ഏറ്റവും മുന്നിലാണ് പലപ്പോഴും നമ്മള്‍ പറയാറുണ്ട്. എന്നാല്‍ രാജ്യത്ത് ഒരു പക്ഷേ ഏറ്റവും കൂടുതല്‍ കബളിപ്പിക്കപ്പെടുന്നതും മലയാളിയാണെന്നാണ് പുറത്തുവരുന്ന ചില വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ആട്, തേക്ക് , മാഞ്ചിയം എന്നായിരുന്നു ഒരു കാലത്ത് മലയാളി പെട്ടെന്ന് പണമുണ്ടാക്കാന്‍ കണ്ട എളുപ്പ വഴി. അതടഞ്ഞപ്പോള്‍ മണി ചെയിനുകളില്‍ 'മണികിലുക്ക'മായി. അങ്ങനെ നിരവധി അനവധി തട്ടിപ്പുകള്‍ക്കൊടുവിലാണ് ഇപ്പോള്‍ മോന്‍സന്‍ മാവുങ്കാലെന്ന (Monson Mavunkal) പുതിയ പേര് ഉയര്‍ന്ന് കേള്‍ക്കുന്നത്. പുരാവസ്തുക്കളെന്നാല്‍ ചില്ലറ പുരാവസ്തുക്കളല്ല മോന്‍സന്‍ മാവുങ്കാലിന്‍റെ കൈയിലുള്ളത്. മോശയുടെ അംശവടി മുതല്‍ ടിപ്പുവിന്‍റെ സിംഹാസനം, ശ്രീനാരായണ ഗുരു ഉപയോഗിച്ച ഊന്നുവടി, യേശുവിനെ ഒറ്റിക്കൊടുത്തതിന് യൂദാസിന് കിട്ടിയ വെള്ളിക്കാശില്‍ രണ്ടെണ്ണം, കുരിശില്‍ നിന്ന് ഇറക്കിയ യേശുവിന്‍റെ മുഖം തുടച്ച തുണി, മുഹമ്മദ് നബി ഉപയോഗിച്ച ഒലിവെണ്ണയെഴിക്കുന്ന റാന്തല്‍ വിളക്ക്, അങ്ങനെ അങ്ങനെ എല്ലാ വിശ്വാസികളുമായി ബന്ധപ്പെട്ട ആയിരക്കണക്കിന് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പലതും മോന്‍സന്‍റെ കലൂരിലെ വീട്ടിലുണ്ടായിരുന്നു. ഇതിന്‍റെയൊക്കെ കൂടി കേരളാ പൊലീസിലെ ഡിജിപി, എഡിജിപി, ഐജി തുടങ്ങിയ മുകളില്‍ നിന്ന് താഴേക്കുള്ള എല്ലാ ഉദ്യോഗസ്ഥരും മോന്‍സന്‍റെ വീട്ടിലെ നിത്യസന്ദര്‍ശകരായിരുന്നുവെന്നും പുറത്ത് വരുന്നു. ഇതോടെ ട്രോളന്മാരും രംഗത്തെത്തി. മോന്‍സന്‍ വെറുമൊരു പുരാവസ്തു സൂക്ഷിപ്പികാരന്‍ മാത്രമല്ലെന്നും അദ്ദേഹത്തിന്‍റെ കൈവശം മായാവിയുടെ അംശവടിയും ലുപ്പാട്ടിയുടെ കുന്തവും ഉണ്ടെന്നാണ് കണ്ടെത്തല്‍... എന്തായാലും കാണാം മോന്‍സന്‍റെ പുരാവസ്തു ട്രോളുകള്‍....
160

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
260
360
460
560
660
760
860
960
1060
1160
1260
1360
1460
1560
1660
1760
1860
1960
2060
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos