- Home
- News
- Viral News
- സമൂഹ മാധ്യമങ്ങളില്‍ തരംഗമായി ചെങ്ങറയില്‍ നിന്നും പകര്‍ത്തിയ 'അമ്മയും കുഞ്ഞും'; ചിത്രങ്ങള്‍ കാണാം
സമൂഹ മാധ്യമങ്ങളില്‍ തരംഗമായി ചെങ്ങറയില്‍ നിന്നും പകര്‍ത്തിയ 'അമ്മയും കുഞ്ഞും'; ചിത്രങ്ങള്‍ കാണാം
ഒരു കുട്ടി ജനിക്കുമ്പോള്‍, അമ്മ കടന്നുപോയ സങ്കീര്‍ണമായ ജീവിതാവസ്ഥകള്‍ കൂടി അതിനോടൊപ്പം കൂട്ടി ചേര്‍ക്കേണ്ടതുണ്ട്. അമ്മയും കുഞ്ഞും തമ്മിലുണ്ടാകുന്ന ബന്ധത്തിന്‍റെ ആഴം അത്രത്തോളം വലുതാണ്. അമ്മയുടെ ഗര്‍ഭപാത്രമാണ് നമ്മുടെ ആദ്യത്തെ വീടെന്ന് പറഞ്ഞത് ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരി നിഖിതാ ഗില്ലാണ് (അമ്മ എന്ന കവിത). സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ തരംഗമായ വിഷ്ണു സന്തോഷിന്‍റെ ചിത്രങ്ങളും മാതൃത്വത്തെയാണ് മുന്‍നിര്‍ത്തുന്നത്. തൊഴിലിടത്തില്‍ കുഞ്ഞുമായി നില്‍ക്കുന്ന അമ്മയുടെ ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരാംഗമാണ്. ചിത്രങ്ങള്‍ കാണാം.

ഏതൊരു മനുഷ്യന്‍റെയും ആദ്യത്തെ വീടെന്നത് അമ്മയുടെ ഗര്‍ഭപാത്രമാണെന്ന് നിഖിതാ ഗില്‍ എഴുതുന്നു. നിങ്ങളുടെ ആദ്യത്തെ വീടാണ് അമ്മയുടെ ഗര്‍ഭപാത്രം. ഈ ലോകത്തേക്ക് നിങ്ങളെ സ്വാഗതം ചെയ്യാന്‍ അവള്‍ വലിച്ചു നീട്ടിയ ശരീരം. സ്വന്തം കുഞ്ഞിനെ ഉള്‍ക്കൊള്ളാനായി തന്‍റെ ശരീരം തന്നെ വലിച്ച് നീണ്ടുന്ന അമ്മ.
മാതൃത്വം എന്നത് ഏറ്റവും മഹത്തായ ഒന്നായാണ് ഭാരതീയ ചിന്തകളും കാണിക്കുന്നത്. എന്നാല്‍, പലപ്പോഴും തദ്ദേശീയ ജനതയുടെ ചിത്രങ്ങള്‍ പകര്‍ത്തുമ്പോള്‍ പോലും തൊലിയുടെ നിറത്തില്‍ വ്യത്യാസം കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടക്കാറുണ്ട്.
എന്നാല്‍, ഇവിടെ അത്തരമൊരു ശ്രമം നടത്തിയിട്ടില്ലെന്നും മോഡലിന്‍റെ 'സ്കിന്‍ ടോണ്‍' തന്നെയാണ് ചിത്രത്തിനുപയോഗിച്ചതെന്നും വിഷ്ണു സന്തോഷ് പറയുന്നു. ചിത്രങ്ങള്‍ക്ക് ഒരു ഗോത്ര ജനതയുടെ സ്വഭാവത്തിനായി ശ്രമിച്ചിരുന്നു. അതിന് അനുയോജ്യയായ മോഡലിനെ കണ്ടെത്താന്‍ ഒരു പാട് നാള്‍ ശ്രമിച്ചിരുന്നെന്നും വിഷ്ണു പറയുന്നു.
മാത്രമല്ല, പലപ്പോഴും അമ്മയും കുഞ്ഞും ചിത്രങ്ങളെടുക്കുമ്പോള്‍ അവര്‍ പരസ്പരം ബന്ധുക്കള്‍ പോലുമായിരിക്കില്ല. എന്നാല്‍, ഇവിടെ മോഡലായ ജെനിസ് മരിയാന മാത്യുവിന്‍റെ രണ്ടാമത്തെ മകനാണ്, മകനായി ചിത്രങ്ങളിലുള്ളതും.
പത്തനംതിട്ട സ്വദേശിയായ ജെനിസ് മരിയാന മാത്യു, ഇപ്പോള്‍ കോടയ്ക്കനാലില്‍ ബിസിനസ് സംരംഭങ്ങളുമായി കുടുംബ സമേതമാണ് താമസം. ചിത്രങ്ങള്‍ പകര്‍ത്തുമ്പോള്‍ ജെനിസ് മൂന്ന് മാസം ഗര്‍ഭിണിയായിരുന്നു. പത്തനംതിട്ടയിലെ പ്രശസ്തമായ ചെങ്ങറയില്‍ നിന്നാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.
ലളിതമായ വസ്ത്രധാരണമായിരുന്നെങ്കിലും വ്യത്യസ്തയ്ക്ക് ശ്രമിച്ചിരുന്നെന്നും വിഷ്ണു സന്തോഷ് പറഞ്ഞു. പ്രത്യേകിച്ചും അമ്മയ്ക്ക് ഒരു തലയില്‍ ഒരു 'തലേക്കേട്ട്' കൂടി വന്നതോടെ ഫോട്ടോകള്‍ വ്യത്യസ്തമാക്കാന്‍ കഴിഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam