ജനിതക തകരാറെന്ന് ശാസ്ത്രം; കൂര്‍മ്മാവതാരമെന്ന് വിശ്വാസികൾ

First Published 20, Aug 2020, 2:13 PM

അപൂര്‍വ്വമായി കാണുന്ന മഞ്ഞ നിറമുള്ള ആമയെ ദൈവമായി കണ്ട് ആരാധിക്കുന്ന നേപ്പാള്‍. ജനിതക തകരാര്‍ മൂലം സംഭവിക്കുന്നതാണ് ജീവികെളിലെ നിറവ്യതിയാനം എന്നാണ് വിദഗ്ധര്‍ വിശദമാക്കുന്നത്. എന്നാല്‍ പ്രപഞ്ചത്തെ രക്ഷിക്കാനുള്ള അവതാരമായാണ് ഈ ആമയെ കാണുന്നത്.

മഞ്ഞനിറത്തില്‍ കണ്ടെത്തിയ ആമയെ ദൈവമായി ആരാധിച്ച് നേപ്പാള്‍. നേപ്പാളിലെ ധനുഷാ ജില്ലയില്‍ അടുത്തിടെയാണ് അപൂര്‍വ്വയിനം ആമയെ കണ്ടെത്തിയത്. ഇന്ത്യന്‍ ഫ്ലാപ് ഷെല്‍ ആമയിനത്തില്‍പ്പെടുന്നവയാണ് ഇതെന്നാണ് മിഥില വൈല്‍ഡ്ലൈഫ് ട്രസ്റ്റ് അംഗങ്ങള്‍ ഇതിനോടകം സ്ഥിരീകരിച്ചിട്ടുള്ളത്.

എന്നാല്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി കാണുന്ന ആമയെ ഹിന്ദു വിശ്വാസങ്ങളിലെ ഭഗവാന്‍ വിഷ്ണുവിന്‍റെ അവതാരമായ കൂര്‍മ്മാവതാരമായാണ് നേപ്പാളുകാര്‍ കാണുന്നത്. ഇതിന് പിന്നാലെ ആമയെ ആരാധിക്കാനായി നിരവധിപ്പേരാണ് എത്തുന്നതെന്നാണ് ടൈംസ് നൌ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അസാധാരണമായി സംഭവിക്കുന്ന ജനിതക തകരാറാണ് ആമയുടെ നിറം മാറ്റത്തിന് പിന്നിലെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ നേപ്പാളില്‍ കണ്ടെത്തിയ ആമയ്ക്ക് ആത്മീയ പ്രാധാന്യമുണ്ടെന്നാണ് ഉരഗങ്ങളെക്കുറിച്ച് പഠനം നടത്തുന്ന കമാല്‍ ദേവ്കോട്ട എന്നയാള്‍ അവകാശപ്പെടുന്നത്.

ഇത്തരം ആമകള്‍ക്ക് നേപ്പാളില്‍ പ്രത്യേക പരിഗണനയാണ് ലഭിക്കുന്നതെന്നും ഇയാള്‍ കുറിച്ചതായാണ് റിപ്പോര്‍ട്ട്. പ്രപഞ്ചത്തെ നാശത്തില്‍ നിന്ന് രക്ഷിക്കാന്‍ അവതാരമെടുത്ത ഭഗവാന്‍ വിഷ്ണുവാണ് ഈ ആമയെന്നാണ് നേപ്പാളുകാര്‍ വിശ്വസിക്കുന്നത്.

ഹിന്ദു പുരാണങ്ങളുടെ അടിസ്ഥാനത്തില്‍ കൂര്‍മ്മാവതാരമാണ് ഭഗവാന്‍ വിഷ്ണുവിന്‍റെ ഈ അവതാരം അറിയപ്പെടുന്നത്. ആമയുടെ പുറം തോട് ആകാശത്തേയും താഴ് ഭാഗത്തെ തോട് ഭൂമിയേയുമാണ് പ്രതിനിധാനം ചെയ്യുന്നതെന്നും കമാല്‍ ദേവ്കോട്ട വാദിക്കുന്നു.

അതേസമയം ക്രൊമാറ്റിക് ല്യൂസിസം എന്ന തകരാറാണ് തിളങ്ങുന്ന മഞ്ഞനിറം ആമയ്ക്ക് കിട്ടാന്‍ കാരണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഈ തകരാര്‍ ഉള്ള ജീവികളില്‍ ത്വക്കിന്‍റെ നിറം വിളറിയ, മഞ്ഞ നിറങ്ങളിലാണ് കാണപ്പെടുക.

മൃഗങ്ങളില്‍ കളര്‍ പിഗ്മെന്‍റേഷന്‍റെ അഭാവത്തിലും ഇങ്ങനെ സംഭവിക്കാറുണ്ട്. നേപ്പാളില്‍ ആദ്യമായാണ് മഞ്ഞ നിറമുള്ള ആമയെ കണ്ടെത്തുന്നത്. ലോകത്തില്‍ ഇത്തരത്തിലെ അഞ്ച് ആമകളെ മാത്രമാണ് കണ്ടെത്തിയിട്ടുള്ളത്. പരിസ്ഥിതിയില്‍ ഇവയ്ക്ക് സാധാരണ നിലയില്‍ വളരാന്‍ ഏറെ ബുദ്ധിമുട്ട് ഉണ്ടാവാറുണ്ടെന്നും വിദഗ്ധര്‍ പറയുന്നു. മറ്റ് മൃഗങ്ങള്‍ക്ക് ഇവയുടെ നിറം എളുപ്പത്തില്‍ തിരിച്ചറിഞ്ഞ് ആക്രമിക്കാന്‍ കാരണമാകുന്നതായാണ് നിരീക്ഷണം.

loader