ഇതാണ് സ്നേഹം; ബീ ബീയുടെ വിഡീയോ കണ്ടത് ദശലക്ഷങ്ങള്‍
പരിശീലകനും നായയും തമ്മിലുള്ള ആത്മബന്ധത്തിന്‍റെ ഒരുപാട് കഥകള്‍ നാം കേട്ടിട്ടുണ്ട്. എന്തിന്, കഴിഞ്ഞ പെട്ടിമുടി ദുരന്തത്തില്‍ തന്‍റെ സന്തത സഹചാരിയായിരുന്ന ധനുഷ്ക എന്ന രണ്ടുവയസുകാരിയുടെ മൃതദേഹം കണ്ടെത്താന്‍ സഹായിച്ച കുവി എന്ന പട്ടിയുടെ കഥ നമ്മള്‍ കേട്ടതാണ്. മൃഗങ്ങള്‍ക്ക് പ്രത്യേകിച്ച് വളര്‍ത്തുപട്ടികള്‍ക്ക് തന്‍റെ യജമാനനോടുള്ള വിുശ്വാസത്തിന്‍റെയും സ്നേഹത്തിന്‍റെയും ഇത്തരത്തിലുള്ള നിരവധി ഉദാഹരണങ്ങള്‍ നിരവധിയുണ്ട്. ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായത് അത്തരത്തിലൊരു സ്നേഹ പ്രകടനമാണ്.

വിരമിച്ച സർജന്‍റ് ഷാങ് വെയ് ചൈനയുടെ വടക്കുപടിഞ്ഞാറൻ മേഖലയായ സിൻജിയാങ്ങിലെ ബാരക്കുകളിൽ നിന്ന് പിരിഞ്ഞ് പോകുമ്പോഴുള്ള വീഡിയോയാണ് ഇതെന്ന് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പിരിഞ്ഞ് പോകുന്ന പരിശീലകനെ തടഞ്ഞ് നിര്‍ത്തുന്ന ഒരു ജര്‍മ്മന്‍ഷെപ്പേര്‍ഡ് ഇനത്തില്‍പ്പെട്ട "ബീ ബീ " എന്ന വിളിപ്പേരുള്ള നായയാണ് ഇപ്പോള്‍ താരമായിരിക്കുന്നത്. സംഭവം അങ്ങ് ചൈനയിലാണ്.

വിരമിക്കുന്ന പരിശീലകനെ തടയാനായി നായ പരിശീലകന്‍റെ ബാഗ് കടിച്ച് വലിക്കുന്നു. ബാഗില്‍ നിന്ന് പിടി വിടാൻ "ബീ ബീ " തയ്യാറാകുന്നില്ല. തുടര്‍ന്ന് ഒരുവിധത്തില്‍ ബീ ബീയുടെ പിടി വിടീക്കുന്ന പരിശീലകന്‍ വണ്ടിയില്‍ കയറുമ്പോള്‍ ബീ ബീയുടെ കൂടെ കുരച്ച് കൊണ്ട് ചെല്ലുന്നു.

വണ്ടി വിടുമ്പോള്‍ ബീ ബീ അതിന് പുറകേ കുറച്ചുകൊണ്ട് ഓടുകയാണ്. ബീ ബീയുടെ സ്നേഹം സമൂഹമാധ്യമങ്ങളില്‍ ദശലക്ഷക്കണക്കിന് പേരാണ് ഇതിനികം കണ്ടത്.

പരിശീലകനും നായയും തമ്മിലുള്ള സ്നേഹപ്രകടനത്തിന്‍റെ വീഡിയോ കണ്ടത് ദശലക്ഷക്കണക്കിന് ചൈനക്കാരാണ്. ഒരാള്‍ വീഡിയോയുടെ താഴെ എഴുതി: ‘ഇത് എന്നെ കണ്ണീരിലാഴ്ത്തി. ഇതാണ് യഥാർത്ഥവും അഭേദ്യവുമായ സൗഹൃദം! ’. മറ്റൊരാൾ എഴുതിയത്: ‘അവർ വർഷങ്ങളായി പ്രവർത്തിക്കുകയും പോരാടുകയും ചെയ്ത സഖാക്കളാണ്. മനുഷ്യർക്ക് സമാനമായ വികാരങ്ങൾ മൃഗങ്ങൾക്കും ഉണ്ട്. ’ഇങ്ങനെയായിരുന്നു.

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam