സമ്പത്ത് കാലത്ത് വച്ച 'സമ്പത്തി'നെ ആപത്ത് കാലത്ത് കാണാനില്ല; കാണാം ട്രോളുകള്‍

First Published May 12, 2020, 11:50 AM IST

രണ്ട് വര്‍ഷം തുടര്‍ച്ചയായി വിജയിച്ച ആറ്റിങ്ങല്‍ മണ്ഡലത്തില്‍ നിന്ന് മൂന്നാം തവണ തോറ്റ് പോയ അനിരുദ്ധന്‍ സമ്പത്ത് എന്ന എ സമ്പത്തിനെ കേരളം  പിന്നീട് കണ്ടത്, ഡല്‍ഹിയിലെ സര്‍ക്കാര്‍ പ്രവര്‍ത്തികള്‍ ഏകോപിപ്പിക്കുന്ന പ്രത്യേക പ്രതിനിധിയായിട്ടായിരുന്നു. തെരഞ്ഞെടുപ്പ് തോല്‍വിയേ തുടര്‍ന്ന് എ സമ്പത്തിന് ലഭിച്ച പുതിയ പദവി ഏറെവിവാദമായിരുന്നു. എന്നാല്‍, എല്ലാ എതിര്‍പ്പിനെയും മറികടന്ന് സമ്പത്ത് ഡല്‍ഹിയിലേക്ക് പറന്നു. അങ്ങനെ, കേന്ദ്രസര്‍ക്കാര്‍ പദ്ധതികളും സഹായവും കേരളത്തിന് വേഗത്തില്‍ നേടിയെടുക്കാനും സംസ്ഥാനത്തിന്‍റെ മറ്റ് ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള കാബിനറ്റ് റാങ്കുള്ള പ്രത്യേക പ്രതിനിധിയായി കേരളാ ഹൗസില്‍ റസിഡന്‍റ് കമ്മീഷണക്കാള്‍ അധികാരത്തോടെ അദ്ദേഹം നിയമിതനായി. 

മഹാമാരി വന്ന് രാജ്യം ലോക്ഡൗണിലേക്ക് വീഴുന്നതിന് തൊട്ട് മുമ്പ് എ സമ്പത്ത് ഡല്‍ഹിയില്‍ നിന്നുള്ള അവസാന വിമാനത്തില്‍ കേരളത്തിലേക്ക് മടങ്ങി. സാധാരണക്കാരായ അനേകം മലയാളികള്‍ ഭക്ഷണവും വെള്ളവും കിട്ടാതെ ദില്ലിയില്‍ ഒറ്റപ്പെട്ട് കിടക്കുമ്പോള്‍ അവര്‍ക്ക് ആവശ്യമായ സഹായങ്ങളെത്തിക്കാന്‍ ഉത്തരവാദിത്വപ്പെട്ടയാളുടെ ഒളിച്ചോട്ടം ട്രോളന്മാര്‍ ഏറ്റെടുത്തു. കാണാം സമ്പത്തിന്‍റെ ജനസേവനം