- Home
- News
- Viral News
- മിന്നലടിച്ച ക്രിസ്തുമസ് ; മിന്നല്‍ മുരളി ഡൌണ്‍ലോഡ് ചെയ്താല്‍ കിട്ടുന്നത് മായാവി, ട്രോളോട് ട്രോള്‍
മിന്നലടിച്ച ക്രിസ്തുമസ് ; മിന്നല്‍ മുരളി ഡൌണ്‍ലോഡ് ചെയ്താല്‍ കിട്ടുന്നത് മായാവി, ട്രോളോട് ട്രോള്‍
കാത്തിരുന്ന് കാത്തിരുന്ന് ഒടുവില്‍ ആഗ്രഹിച്ചതല്ല കിട്ടിയതെന്ന് അറിയുമ്പോള്‍ ഉണ്ടാകുന്ന വിഷമമുണ്ടല്ലോ... അത് പറഞ്ഞറിയിക്കാന്‍ കഴിയില്ലെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. ഏതാണ്ട് അത് പോലെയാണ് ഇപ്പോള്‍ ട്രോളന്മാരുടെ അവസ്ഥ. മിന്നല്‍ മുരളി ഡൗണ്‍ലോഡ് ചെയ്തവര്‍ക്കൊക്കെ കിട്ടിയത് എട്ടിന്‍റെ പണി. കൈയില്‍ നിന്ന് പോയത് 1.5 ജിബി ഡാറ്റ. കാരണം ഡൗണ്‍ലോഡ് ചെയ്ത് കഴിഞ്ഞപ്പോള്‍ മിന്നല്‍ മുരളി നൈസായിട്ട് മരക്കാറും, മായാവിയും, ഇട്ടിമാണിയും അങ്ങനെ അങ്ങനെ പേരറിയാത്ത പല പടങ്ങളായി മാറി. പടം കാണാന്‍ പറ്റിയില്ലെന്ന് മാത്രമല്ല. ജിബിയും പോയി. മിന്നല്‍ മുരളിയുടെ ഡൗണ്‍ലോഡ് ലിങ്കില്‍ മറ്റ് പടങ്ങളിട്ട് പണി കൊടുത്തത് സംവിധായകന്‍ ബേസിലാണെന്നാണ് ട്രോളന്മാരുടെ ഒരിത്. ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് മിന്നല്‍ മുരളി. ടൊവിനോ കൂട്ടുകെട്ടില്‍ ഒരുക്കുന്ന രണ്ടാമത്തെ ചിത്രവും. നേരത്തെ ഗോഥയില്‍ ഇരുവരും ഒന്നിച്ചിരുന്നു. ടൊവിനോയ്‌ക്ക് പുറമെ അജുവര്‍ഗ്ഗീസ്, മാമുക്കോയ തുടങ്ങിയ നിരവധി പേരും ചിത്രത്തിലെത്തുന്നുണ്ട്. കാണാം മിന്നല്‍ മുരളിയുടെ മിന്നലടിച്ച ട്രോളുകള്‍
143

നിരവധി ഫേസ്ബുക്ക് സിനിമാ ഗ്രൂപ്പുകളിലും മിന്നല്‍ മുരളിയുടെ വ്യാജ ലിങ്കുകളെ കുറിച്ചുള്ള ചര്‍ച്ചയാണ് നടക്കുന്നത്. ഇത് സംബന്ധിച്ച നിരവധി ട്രോളുകളും വ്യാപകമാകുന്നുണ്ട്.
243
343
443
543
643
743
843
943
1043
1143
1243
1343
1443
1543
1643
1743
1843
1943
2043
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos