- Home
- News
- Viral News
- ' ഭാര്യയുടെ അനധികൃത ജോലി, പിന്നെ കുഞ്ഞാപ്പയുടെ ഫാസിസ്റ്റ് കലിപ്പും '; കാണാം വിട്ടുപോയ ചില ട്രോളുകള്‍
' ഭാര്യയുടെ അനധികൃത ജോലി, പിന്നെ കുഞ്ഞാപ്പയുടെ ഫാസിസ്റ്റ് കലിപ്പും '; കാണാം വിട്ടുപോയ ചില ട്രോളുകള്‍
കഴിഞ്ഞ ദിവസങ്ങളില്‍ ട്രോളന്മാര്‍ക്ക് പിടിപ്പത് പണിയായിരുന്നു. കര്‍ഷക സമരത്തെ അനുകൂലിച്ച് പോപ് ഗായിക റഹാന രംഗത്തെത്തിയതോടെ കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ പുറത്ത് നിന്നുള്ളവരുടെ അഭിപ്രായം ആവശ്യമില്ലെന്നും ഇന്ത്യക്കാര്‍ ഒറ്റക്കെട്ടാണെന്നും അവകാശപ്പെട്ട് രംഗത്തെത്തി. തൊട്ട് പുറകെ വിരലിലെണ്ണാവുന്ന സെലിബ്രിറ്റികളൊഴിച്ച് എല്ലാ പ്രമുഖ സെലിബ്രിറ്റികളും കേന്ദ്രസര്‍ക്കാറിനൊടൊപ്പം നിന്നു. ഇതോടെ മഞ്ഞും മഴയും വെയിലും കൊണ്ട് കഴിഞ്ഞ 73 ദിവസമായി ദില്ലി അതിര്‍ത്തികളില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കൊപ്പം രാജ്യത്തെ ട്രോളന്മാര്‍ കട്ടയ്ക്ക് നിന്നു. സെലിബ്രിറ്റികളെല്ലാം ട്രോളന്മാരുടെ വിമര്‍ശനത്തിന് പാത്രമായി. പക്ഷേ അതിനിടെ ചിലര്‍ ട്രോളന്മാരുടെ കണ്ണില്‍ നിന്ന് രക്ഷപ്പെട്ടു. അതില്‍ പ്രമുഖരാണ് സിപിഎം നേതാവ് എം ബി രാജേഷും മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും. രാജേഷിന്‍റെ ഭാര്യയ്ക്ക് അനധികൃതമായി കാലടി സര്‍വ്വകലാശാലയില്‍ അധ്യാപികയായി ജോലി ലഭിച്ചു. പിഎസ്സി എഴുതി വര്‍ഷങ്ങള്‍ കാത്തിരിക്കുന്ന ഉദ്യോഗാര്‍ത്ഥികളുടെ പുതിയ പുതിയ കഥകള്‍ നാള്‍ക്കുനാള്‍ കേള്‍ക്കുമ്പോഴാണ് സംവരണം പോലും അട്ടിമറിച്ച് രാജേഷിന്‍റെ ഭാര്യയ്ക്ക് കാലടി സര്‍വ്വകലാശാലയില്‍ ജോലി നല്‍കിയത്. കുഞ്ഞാലിക്കുട്ടിയാകട്ടെ കേരളത്തില്‍ എംഎല്‍എയായി മത്സരിക്കാന്‍ വേണ്ടി എം പി സ്ഥാനം രാജിവച്ചു. രാജ്യത്ത് ഇലക്ഷന്‍ നടത്താനുള്ള ചെലവ് നാള്‍ക്കുനാള്‍ വര്‍ദ്ധിച്ച് വരുന്നെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് പറയുന്നതിനിടെയാണ് 'ഇനി കേരളത്തിലെ ഫാസിസത്തെ എതിര്‍ക്കാം' എന്നും പറഞ്ഞ് കുഞ്ഞാപ്പ ദില്ലിയില്‍ നിന്ന് കിട്ടിയ വണ്ടിയും പിടിച്ച് കേരളത്തിലേക്ക് വന്നത്. പക്ഷേ, അങ്ങനെ എല്ലാകാലത്തും എല്ലാ ട്രോളന്മാരില്‍ നിന്നും ഒരാള്‍ക്കും ഒളിച്ചോടാന്‍ പറ്റില്ല. കാണാം ഭാര്യയ്ക്ക് ലഭിച്ച അനധികൃത ജോലിയും കുഞ്ഞാപ്പയുടെ ഫാസിസ്റ്റ് എതിര്‍പ്പും.
144

244
<p><br /><em>(കൂടുതല്‍ ട്രോളുകള്‍ കാണാന്‍ <strong>Read More</strong>- ല്‍ ക്ലിക്ക് ചെയ്യുക)</em></p>
(കൂടുതല്‍ ട്രോളുകള്‍ കാണാന്‍ Read More- ല്‍ ക്ലിക്ക് ചെയ്യുക)
344
444
544
644
744
844
944
1044
1144
1244
1344
1444
1544
1644
1744
1844
1944
2044
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos