രാജു വെറുമൊരു രാജുവല്ല, ഹീറോയാടാ ഹീറോ; കാണാം സി.അഭയാ കേസ് വിധിയുമായി ബന്ധപ്പെട്ട ട്രോളുകള്‍
First Published Dec 23, 2020, 11:09 AM IST
ഒടുവില്‍ 28 വര്‍ഷങ്ങള്‍ക്ക് ശേഷം, കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്‍റില്‍ കൊല്ലപ്പെട്ട സിസ്റ്റര്‍ അഭയ കൊലപാതക കേസില്‍ ഫാ.തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും കുറ്റക്കാരാണെന്ന് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി വിധിച്ചു. മറ്റൊരു പ്രതിയായിരുന്ന ഫാ.പൂതൃക്കയിലിനെ വെറുതേ വിട്ടു. 28 വര്‍ഷത്തിനിടെ 133 സാക്ഷികള്‍, 49 പേരുടെ വിസ്താരം, കൂറുമാറിയത് നിരവധി പേര്‍. 28 വര്‍ഷം നീതിക്കായി കോടതികളായ കോടതികള്‍ കയറിയിറങ്ങിയ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍. ഒടുവില്‍ മോഷ്ടാവായിരുന്ന അടയ്ക്കാ രാജു എന്ന വിളിപേരുള്ള രാജുവിന്‍റെ അചഞ്ചലമായ സാക്ഷിമൊഴിയില്‍ വിധി. അപ്പോഴൊക്കെയും നിശബ്ദമായി പുരോഹിതര്‍ക്ക് വേണ്ടി വാദിച്ച സഭകള്‍. പക്ഷേ വിധിക്ക് പിന്നാലെ കേസിലെ സഭയുടെ ഇടപെടലുകളും മറ്റും റിട്ടേര്‍ഡ് പൊലീസ് ഉദ്യേഗസ്ഥരും റിട്ടേര്‍ഡ് ജഡ്ജിമാരും മാധ്യമങ്ങളോട് വിശദീകരിച്ചു. പുറകേ ട്രോളന്മാര്‍ ഉണര്‍ന്നു. ശരിയായ ഹീറോ രാജുവാണെന്ന് ട്രോളന്മാര്‍. കാണാം ആ വിധിയുടെ ട്രോളുകള്‍.
Post your Comments