- Home
- News
- Viral News
- Trolls: ഇനി സദ്യയ്ക്കിത്തിരി ബോംബായാല്ലോ...?; കല്യാണ ദിവസത്തിലെ ചില ബോംബ് ട്രോളുകള്‍
Trolls: ഇനി സദ്യയ്ക്കിത്തിരി ബോംബായാല്ലോ...?; കല്യാണ ദിവസത്തിലെ ചില ബോംബ് ട്രോളുകള്‍
പതിറ്റാണ്ടുകളായി വടക്കന്‍ കേരളത്തിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളിലെ പ്രധാന ആയുധങ്ങളിലൊന്നാണ് നാടന്‍ ബോംബ്. അശാസ്ത്രീയമായ ബോംബ് നിര്‍മ്മാണത്തിനിടെ പൊട്ടിത്തെറിച്ച് നിരവധി പേര്‍ക്കാണ് കൈകള്‍ നഷ്ടപ്പെട്ടിട്ടുള്ളത്. രാഷ്ട്രീയ കൊലപാതകത്തിനാണ് ഇതുവരെ ഇത്തരം നാടന്‍ ബോംബുകള്‍ ഉപയോഗിച്ചിരുന്നതെങ്കില്‍, ഇപ്പോള്‍ 'ഗ്യാങ്ങു'കളുടെ ശക്തിപ്രകടനത്തിനും ഉപയോഗിച്ച് തുടങ്ങി. അത്തരത്തിലൊരു സംഭവമായിരുന്നു കണ്ണൂര്‍ തോട്ടടയില്‍ കല്യാണാഘോഷത്തിനിടെ സംഭവിച്ചത്. കല്യാണ തലേന്ന് നടന്ന പാര്‍ട്ടിയില്‍ പാട്ട് വച്ചതുമായി ബന്ധപ്പെട്ട് സംഘര്‍ഷം നടന്നു. ഇതിന് പകരം ചോദിക്കുന്നതിനും അതോടൊപ്പം തങ്ങളുടെ ശക്തി പ്രകടനത്തിനുമായി ഏച്ചൂരില്‍ നിന്നുള്ള വരന്‍റെ സംഘം, കല്യാണ ദിവസം തോട്ടടയില്‍ നിന്നുള്ള സംഘത്തിന് നേര്‍ക്ക് ബോംബെറിയുകയായിരുന്നു. ആദ്യ ബോംബ് പൊട്ടിയില്ല. രണ്ടാമത്തെ ബോംബ് എറിഞ്ഞ അക്ഷയുടെ സുഹൃത്ത് ജിഷ്ണുവിന്‍റെ തലയില്‍ വീണ് പൊട്ടി. ജിഷ്ണു തത്ക്ഷണം മരിച്ചു. സംഭവം പെട്ടെന്നുള്ള പ്രകോപനമല്ലെന്നും കൃത്യമായ ആസൂത്രണത്തോടെയായിരുന്നെന്നും സ്ഥലം കൌണ്‍സിലര്‍ കൂടിയായ കണ്ണൂര്‍ മേയര്‍ ടി ഒ മോഹനന്‍ ആരോപിച്ചു. തലേന്ന് രാത്രി ചേലോറയിലെ മാലിന്യ സംസ്കരണ സ്ഥലത്ത് പ്രതികള്‍ ബോംബ് പൊട്ടിച്ച് പരീക്ഷണം നടത്തിയെന്നും മേയര്‍ ആരോപിച്ചു. കാര്യങ്ങളെന്തായാലും പൊലീസ് അന്വേഷണം ആരംഭിച്ചു. പുറകെ ട്രോളന്മാരുമെത്തി. ബോംബ് സ്ക്വാഡിന്‍റെ വേഷത്തിലെത്തുന്ന വിവാഹ സംഘം മുതല്‍ പ്രത്യേക ജില്ലയില്‍ കല്യാണം കൂടി ജീവന്‍ രക്ഷപ്പെട്ടെത്തുന്ന മറ്റുജില്ലക്കാര്‍ വരെ ട്രോളുകളില്‍ നിറഞ്ഞു. കാണാം, ഇനി സദ്യയ്ക്കിത്തിരി ബോംബായാല്ലോ...?
133

ബോംബ് സ്ക്വാഡിന്‍റെ വേഷത്തിലെത്തുന്ന വിവാഹ സംഘം മുതല്‍ പ്രത്യേക ജില്ലയില്‍ കല്യാണം കൂടി ജീവന്‍ രക്ഷപ്പെട്ടെത്തുന്ന മറ്റുജില്ലക്കാര്‍ വരെ ട്രോളുകളില്‍ നിറഞ്ഞു. കാണാം, ഇനി സദ്യയ്ക്കിത്തിരി ബോംബായാല്ലോ...?
233
333
433
533
633
733
833
933
1033
1133
1233
1333
1433
1533
1633
1733
1833
1933
2033
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos