ചൊവ്വയില്‍ ഇറങ്ങിയ പെര്‍സവെറന്‍സ് റോവര്‍ ഇപ്പോള്‍ എവിടെയാണ്? നിങ്ങള്‍ക്കും കണ്ടെത്താം

First Published Feb 22, 2021, 5:23 PM IST

ചൊവ്വയുടെ ഉപരിതലം പര്യവേക്ഷണം ചെയ്യുകയെന്ന ലക്ഷ്യത്തോടെ നാസ വിക്ഷേപിച്ച പെര്‍സവെറന്‍സ് റോവര്‍ ഇപ്പോള്‍ എവിടെയാണ്? ആ അന്വേഷണത്തിന് നിങ്ങളെ സഹായിക്കാന്‍ നാസ തന്നെ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നു. റോവര്‍ ഇപ്പോള്‍ ചൊവ്വയില്‍ ലാന്‍ഡ് ചെയ്തിട്ടുണ്ട്. പെര്‍സവെറന്‍സ് റോവറിനെ ട്രാക്കുചെയ്യാന്‍ അനുവദിക്കുന്ന ഇന്‍ട്രാക്ടീവ് മാപ്പ് നാസ പുറത്തിറക്കി. ചൊവ്വയിലെ ജെസെറോ ഗര്‍ത്തത്തെക്കുറിച്ചുള്ള പര്യവേക്ഷണത്തിലാണ് നിലവില്‍ പെര്‍സവെറന്‍സ് റോവര്‍. വ്യാഴാഴ്ച ഏഴു മിനിറ്റ് നീണ്ട ഭീകര ലാന്‍ഡിങ്ങിനു ശേഷം പെര്‍സവെറന്‍സ് റോവര്‍ പതുക്കെ ഗവേഷണത്തിലേക്ക് കടന്നിട്ടുണ്ട്. മണിക്കൂറില്‍ 12,000 മൈല്‍ വേഗതയിലാണ് ചൊവ്വയുടെ അന്തരീക്ഷത്തിലേക്ക് ഇടിച്ചുകയറിയത്.