ദി ക്ലാസ് ആക്ടര്‍; ഇര്‍ഫാന്‍ ഖാന്‍ അവിസ്‍മരണീയമാക്കിയ 10 കഥാപാത്രങ്ങള്‍

First Published Apr 29, 2020, 3:53 PM IST

മൂന്ന് പതിറ്റാണ്ട് അഭിനയജീവിതമുണ്ടായിരുന്ന ഒരു പ്രധാന നടന് നൂറില്‍ താഴെ സിനിമകള്‍ എന്നത് ഒരു വലിയ സംഖ്യയല്ല. സ്വന്തം പ്രതിഭയില്‍‌ വിശ്വാസമുണ്ടായിരുന്ന നടന് സിനിമയുടെ എണ്ണം കൂട്ടലോ അതുവഴിയുണ്ടാവുന്ന സ്റ്റാര്‍ഡമോ ഒന്നും ആലോചനാവിഷയങ്ങളായിരുന്നില്ല. നടന്നുപോകാന്‍ സ്വന്തം വഴിയുണ്ടെന്നു വിശ്വസിച്ച അദ്ദേഹം തനിമയാര്‍ന്ന ആ വഴിയൂടെത്തന്നെ നടന്നുപോയി. തേടിയെത്തുന്ന കഥാപാത്രങ്ങള്‍ക്കായി സ്വതസിദ്ധമായ ഭാവഹാവാദികള്‍ എപ്പോഴും കാത്തുവച്ചു ഇര്‍ഫാന്‍. അന്തര്‍ദേശീയ പ്രൊഡക്ഷനുകളില്‍ അഭിനയിച്ചുതുടങ്ങിയപ്പോഴേക്ക് അത്തരം വേഷങ്ങള്‍ തുടര്‍ച്ചയായി അദ്ദേഹത്തെ തേടിയെത്തി. ഹോളിവുഡ് സംവിധായകര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഒരു ഇന്ത്യന്‍ മുഖം അന്വേഷിച്ചപ്പോഴൊക്കെ ഇര്‍ഫാന്‍ ഖാന് വിളിയെത്തി. സ്ക്രീനില്‍ തന്‍റേതായ കൈയ്യൊപ്പു ചാര്‍ത്തിയ ഇര്‍ഫാന്‍ ഖാന്‍റെ പത്ത് ശ്രദ്ധേയ വേഷങ്ങള്‍..