'ജോർജൂട്ടിയുടെ ഇളയമകൾ' തന്നെയോ? ഞെട്ടിക്കുന്ന മേക്കോവറിൽ എസ്തറിന്റെ ഫോട്ടോഷൂട്ട്- ചിത്രങ്ങൾ

First Published 14, Sep 2020, 9:09 PM

മോഹന്‍ലാൽ ചിത്രം ദൃശ്യത്തിന്റെ രണ്ടാം ഭാഗം വരുന്നതിന്റെ വിശേഷങ്ങൾ വാർത്തകളിൽ നിറയുകയാണ്.  ദൃശ്യത്തിൽ മോഹൻലാൽ കഥാപാത്രത്തിന്റെ ഇളയമകളുടെ വേഷത്തിലെത്തിയ കുഞ്ഞു താരത്തെ ആരും പെട്ടെന്ന് മറന്നുകാണില്ല. ചിത്രത്തിലൂടെ  തെന്നിന്ത്യമുഴുവൻ എസ്തർ എന്ന നടി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴിതാ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി എത്തുകയാണ്എസ്തർ അനിൽ. ഇപ്പോൾ പക്ഷെ ആ പഴയ കുഞ്ഞു എസ്തറല്ല, ഏവരെയും ഞട്ടിക്കുന്ന മേക്കോവറിലാണ് താരം എത്തുന്നത്.
ചിത്രം കടപ്പാട്: എസ്തർ അനിൽ, ജോ മേക്കപ്പ് ആർട്ടിസ്റ്റ് ഇൻസ്റ്റഗ്രാം

എസ്തറിന്റെ കരിയറിലും വലിയ വഴിത്തിരിവുണ്ടാക്കിയ ചിത്രമാണ് ദൃശ്യം. ദൃശ്യത്തിന്റെ തന്നെ തമിഴ്, തെലുങ്ക് പതിപ്പുകളിലും എസ്തര്‍ തന്നെയായിരുന്നു താരം.  ഷെയ്ന്‍ നിഗത്തിന്‍റെ നായികയായി 'ഓള്' എന്ന ചിത്രത്തിലും താരം ശ്രദ്ധിക്കപ്പെട്ടിരുന്നു.

ബാലതാരമായി വന്ന് മലയാളികളുടെ മനസ്സില്‍ ഇടം നേടിയ താരം 'നല്ലവൻ' എന്ന സിനിമയിൽ മൈഥിലിയുടെ ബാല്യകാലം അവതരിപ്പിച്ചുകൊണ്ടാണ് എസ്തര്‍ സിനിമാ അഭിനയരംഗത്തേക്ക് കടന്നുവന്നത്. ഇന്ന് തിരക്കുള്ള നായികയായി എസ്തര്‍ മാറിയിരിക്കുന്നു.

സോഷ്യല്‍ മീഡിയയിലും സജീവമായ താരം തന്‍റെ ചിത്രങ്ങള്‍ എപ്പോഴും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. എസ്തറിന്റെ ഏറ്റവും പുതിയ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

'ഞാൻ അവസാനമായി ഒരു ഫോട്ടോഷൂട്ട് നടത്തിയത് ഓർക്കുന്നില്ല. എന്റെ സുഹൃത്ത് ജോ കഴിഞ്ഞ രണ്ട് മാസമായി എന്നെ ശല്യപ്പെടുത്തുന്നു..., അതാണിത്. ഹാഹ! നന്ദി ജോ, ഇത് വളരെ രസകരവും തീർത്തും മടുപ്പിക്കുന്നതുമായിരുന്നു'

ഈ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. കുഞ്ഞ് നായികയായി എത്തിയ എസ്തറിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇതിനോടകം തന്നെ ശ്രദ്ധേയമാവുകയാണ്.  നിധിൻ സജീവാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ജോ മേക്കപ്പ് ആർട്ടിസ്റ്റാണ് മേക്കപ്പ്.

കാളിദാസ് ജയറാം- ജീത്തു ജോസഫ് ചിത്രമായ മിസ്റ്റർ ആൻഡ് മിസിസ് റൗഡി, ഷാജി എൻ കരുൺ ചിത്രമായ ഓള്, സന്തോഷ് ശിവൻ ചിത്രമായ ജാക്ക് ആൻഡ് ജിൽ എന്നിവയിലും എസ്തർ അനിൽ അഭിനയിച്ചു കഴിഞ്ഞു.

loader