എക്സ്‌പ്രഷനുകൾ വാരി വിതറി അഹാന; ചിത്രത്തിലേത് പുത്തൻ ‘റെയ്ബാൻ ഗ്ലാസാണോ‘ന്ന് ആരാധകർ
First Published Dec 12, 2020, 9:09 AM IST
സിനിമാ പ്രേമികളുടെ പ്രിയ യുവതാരങ്ങളിൽ ഒരാളാണ് അഹാന കൃഷ്ണ. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവർന്ന അഹാനയ്ക്ക് പ്രേക്ഷകരുടെ ഇഷ്ടത്തിനൊപ്പം തന്നെ പലപ്പോഴും വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. താരം പങ്കുവച്ച പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

വിവിധ മുഖഭാവങ്ങളിൽ ഉള്ള താരത്തെയാണ് ചിത്രങ്ങളിൽ കാണാൻ സാധിക്കുക. ‘എത്ര എക്സ്പ്രഷൻ വേണം‘ എന്ന ക്യാപ്ഷനോടെയാണ് അഹാന ചിത്രങ്ങൾ പങ്കുവച്ചത്.

കറുത്ത കണ്ണടവച്ചാണ് ചിത്രത്തിൽ താരം പ്രത്യക്ഷപ്പെട്ടത്. പിന്നാലെ കമന്റുകളുമായി ആരാധകരും രംഗത്തെത്തി. ‘റെയ്ബാൻ ഗ്ലാസാണോ വച്ചിരിക്കുന്നത്, പച്ചാളം ഭാസിയെ തേൽപ്പിക്കുമോ‘ എന്നൊക്കെയാണ് പ്രതികരണങ്ങൾ.
Post your Comments