'ഭായി ഭായി' അല്ല; ഡാറ്റ ചോര്‍ത്താന്‍ ചൈനീസ് ആപ്പുകള്‍
'ഹിന്ദി ചീനി - ഭായി ഭായി' എന്നായിരുന്നു നെഹ്റൂവിയന്‍ കാലം മുതല്‍ ഇന്ത്യ ചൈനയേക്കുറിച്ച് പറഞ്ഞിരുന്നത്. എന്നാല്‍, ഇന്ത്യന്‍ ഇന്‍റലിജന്‍സ് ഏജന്‍സികള്‍ പറയുന്നത് ഇന്ത്യയെത്ര ഭായി ഭായി പറഞ്ഞാലും ചൈനീസ് ആപ്പുകള്‍ അത് പറയില്ലെന്നാണ്. ഇന്ത്യയില്‍ നിന്ന് സജീവമായി ഡാറ്റ ചോര്‍ത്തുന്നത് 52 ചൈനീസ് ആപ്പുകളാണെന്നാണ് പുറത്ത് വരുന്ന വിവരം. ഇത്തരം ആപ്പുകളെ ബ്ലോക്ക് ചെയ്യുകയോ നിങ്ങളുടെ മൊബൈല്‍ ഫോണില്‍ നിന്ന് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുകയോ വേണമെന്നാണ് ഇന്‍റലിജന്‍സ് വിഭാഗം നല്‍കുന്ന മുന്നറിയിപ്പെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇന്‍റര്‍നെറ്റില്‍ ചൈനയ്ക്കെതിരെ ദേശീയ വികാരമുണര്‍ത്തിവിട്ടത് ബോളിവുഡിലെ ജനപ്രിയ സിനിമയായ ‘3 ഇഡിയറ്റ്സ്’ന് ആധാരമായ എഞ്ചിനീയർ സോനം വാങ് ചുക്കാണ്. ചൈനയെ ബഹിഷ്കരിക്കാനുള്ള ആഹ്വാനം ഉയര്‍ത്തിയ സോനം വാങ് ചുക്ക് ഇതിനായി ഒരു ആപ്ലിക്കേഷനും ഉണ്ടാക്കി. പബ്ജി പോലുള്ള ആപ്ലിക്കേഷനുകളെ തിരിച്ചറിയാന്‍ വാങ് ചുക്കിന്‍റെ ആപ്പിന് കഴിഞ്ഞില്ലെങ്കിലും ഫോണിലെ ഒട്ടുമിക്ക ചൈനീസ് ആപ്പുകളെയും നിരിച്ചറിയാന്‍ ഇതിന് കഴിഞ്ഞു. എന്നാല്‍ ഗൂഗില്‍ ഈ ആപ്ലിക്കേഷന്‍ തങ്ങളുടെ പ്ലേ സ്റ്റോറില്‍നിന്ന് നീക്കം ചെയ്തു. ഇതിനിടെ ലഡാക്കിലെ ഗുല്‍വാനില്‍ നിയന്ത്രണരേഖ ബലം പ്രയോഗിച്ച് മറികടക്കാന്‍ ശ്രമിച്ച ചൈനീസ് പട്ടാളക്കാരെ നിരായുധരായി ചെറുത്ത് നിന്ന 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചതോടെ ഇന്ത്യയില്‍ ചൈനീസ് ഉത്പന്ന ബഹിഷ്കരണത്തിന് ആക്കം കൂടി. കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് സൂം ആപ്പിനെതിരെ ഇന്ത്യയുടെ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം ഓഫ് ഇന്ത്യ (Computer Emergency Response Team of India - CERT-in) മുന്നറിയിപ്പ് നല്‍കിയത്. സൂം ആപ്പിനെ നിയന്ത്രിക്കണമെന്നാണ് സിഇആര്‍ടി ആവശ്യപ്പെടുന്നത്. തായ്‍വാനില്‍ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ സൂ ആപ്പ് ഉപയോഗിക്കുന്നത് വിലക്കി. ജര്‍മ്മനിയുടെ വിദേശകാര്യ മന്ത്രാലയം സൂം ആപ്പ് സ്വന്തം കമ്പ്യൂട്ടറില്‍ പോലും ഉപയോഗിക്കരുതെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അമേരിക്കയും സൂമിന് പകരം മറ്റ് പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കാന്‍ ആവശ്യപ്പെട്ടുകഴിഞ്ഞു. പലരാജ്യങ്ങളും സൂം ആപ്പ് ഉപയോഗിക്കുമ്പോള്‍ സ്വകാര്യ ഡാറ്റകള്‍ ചോരുന്നതായി ആരോപണം ഉന്നയിച്ചിരിക്കുകയാണ്. സൂം മാത്രമല്ല മൊബൈലില്‍ ഉപയോഗിക്കുന്ന മിക്ക ചൈനീസ് ആപ്ലിക്കേഷനുകളും മൊബൈയിലെ സ്വകാര്യ വിവരങ്ങളടക്കം ശേഖരിക്കുന്നതായി നിരവധി രാജ്യങ്ങളാണ് പരാതി ഉയര്‍ത്തിയിരിക്കുന്നത്. സ്വകാര്യ വിവരങ്ങളും രാജ്യങ്ങളെ സംബന്ധിച്ച വിവരങ്ങളും ചോര്‍ത്താന്‍ പഴയത് പോലെ ചാരന്മാരുടെ ആവശ്യമില്ല. പകരം കമ്പ്യൂട്ടറിലേക്ക് അല്ലെങ്കില്‍ ഫോണിലേക്ക് ഒരു ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ മതിയാകും. ആ ആപ്പില്‍ അടങ്ങിയിരിക്കുന്ന ചില വൈറസുകള്‍ നിങ്ങളുടെ കമ്പ്യൂട്ടറുകളിലേക്ക് ചേക്കേറുകയും നിങ്ങള്‍ പോലും അറിയാതെ വിവരങ്ങള്‍ രാജ്യാതിര്‍ത്തി കടത്തുകയും ചെയ്യും. സൂക്ഷിക്കുക നിങ്ങളുടെ സ്വകാര്യ വിവരങ്ങളും മറ്റും ചോര്‍ത്താന്‍ ശത്രുരാജ്യത്തിന്‍റെ മനോഹരമായ ആപ്പുകള്‍ നിങ്ങളേക്കാത്ത് നില്‍പ്പുണ്ടാകും. സ്വയം ജാഗ്രത പുലര്‍ത്തുക. കാണാം നിങ്ങളുടെ ഫോണില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്തുന്ന പ്രധാനപ്പെട്ട ചില ചൈനീസ് ആപ്ലിക്കേഷനുകള്‍...

ടിക്ടോക് : ചെറിയ വീഡിയോകള്‍ ഷെയര്‍ ചെയ്യുന്നതിനായി വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ആപ്ലിക്കേഷന്‍. ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോകളാണ് പ്രധാനമായും ഷെയര്‍ ചെയ്യുന്നത്. ഇന്ത്യയില്‍ പ്രധാനമായും 30 വയസിന് താഴെയുള്ള യുവാക്കളും കൗമാരക്കാരുമായ കോടിക്കണക്കിന് ആളുകളാണ് ഈ ആപ്പ് ഉപയോഗിക്കുന്നത്. ഇന്ത്യയില്‍ ധാരാളം ടിക് ടോക് സെലിബ്രിറ്റികള്‍ തന്നെയുണ്ട്.

പബ്ജി :  തങ്ങളുടെ ചുറ്റുമുള്ള അനീതിക്കെതിരെ ആയുധമെടുത്ത് പോരാടാന്‍ ആഗ്രഹിക്കാത്ത കൗമാരക്കാരും യുവാക്കളും കുറവായിരിക്കും. ഇത്തരത്തിലുള്ള യുവത്വത്തെയാണ് പബ്ജി എന്ന ഗെയിം ആപ്പ് പ്രധാനമായും ലക്ഷ്യമിടുന്നത്. മറ്റ് ഗെയിം ആപ്പുകളേക്കാള്‍ പ്രായോഗികമായി മികച്ച് നില്‍ക്കുന്നതും മികച്ച ഗ്രാഫിക്സും ഉപയോഗിക്കാന്‍ എളുപ്പമാണെന്നുള്ളതും ആയുധങ്ങളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കുന്നതും പബ്ജിയെ മൊബൈല്‍ ഗെയിമുകളില്‍ ഏറെ പ്രീയപ്പെട്ടതാക്കുന്നു. ഇന്ന് ഇന്ത്യയിലെ നഗര-ഗ്രാമാന്തരങ്ങളിലെ യുവതി-യുവാക്കള്‍ പബ്ജി വളരെ വ്യാപകമായി ഉപയോഗിക്കുന്നു.

യുസി ബ്രൗസര്‍ : യുസി ബ്രൗസര്‍ എന്ന മൊബൈല്‍ ബ്രൗസര്‍ നിര്‍മ്മിച്ചിരിക്കുന്നത് യുസി വെബാണ്. യുസി വൈബ് ചൈനീസ് കമ്പനിയായ ആലിബാബ ഗ്രൂപ്പിന്‍റെതാണ്. ഇന്ത്യയില്‍ ഇന്ന് ഗൂഗിളിന്‍റെ ഇന്‍റര്‍നെറ്റ് സെര്‍ച്ചെഞ്ചിനായ ക്രോം കഴിഞ്ഞാല്‍ ഉപയോഗിക്കുന്ന രണ്ടാമത്തെ ബ്രൗസറാണ് യുസി ബ്രൗസര്‍.

ഹലോ ആപ്പ് : ഫേസ്ബുക്കിന്‍റെ ആധിപത്യത്തിനെതിരെയാണ് ചൈനീസ് ആപ്പായ ഹലോയുടെ പ്രയാണം. കഴിഞ്ഞ വര്‍ഷം മുതല്‍ ഇന്ത്യയില്‍ വേരുറപ്പിക്കാനുള്ള ശ്രമത്തിലാണ് ഹലോ ആപ്പ്. അതിന്‍റെ ഭാഗമായി പ്രാദേശിക ഭാഷകളില്‍ വരെ ഹലോ ആപ്പ് എത്തി. മലയാളം, തമിഴ്, കന്നട തുടങ്ങി പ്രാദേശിക ഭാഷകളില്‍ വരെ ഉപയോഗിക്കാന്‍ കഴിയുമെന്നതിനാല്‍ ഏറെ ആളുകളാണ് ഹലോ ആപ്പ് ഉപയോഗിക്കുന്നത്. ഇതുവഴി വേണമെങ്കില്‍ ഇന്ത്യയിലെ പ്രാദേശിക ഭാഷയിലെ ജനങ്ങളുടെ ചിന്താരീതികളെ വരെ സ്വാധീനിക്കാന്‍ ചൈനയ്ക്ക് കഴിയുമെന്ന ആരോപണങ്ങളും ഉയരുന്നു.

ഷെയര്‍ ഇറ്റ് : ഫോണില്‍ നിന്ന് കമ്പ്യൂട്ടറിലേക്കും തിരിച്ചും എന്ത് ഫയലും വളരെ എളുപ്പത്തില്‍ ട്രാന്‍സ്ഫര്‍ ചെയ്യാമെന്നതാണ് ഷെയര്‍ ഇറ്റ് ആപ്പിന്‍റെ ഗുണം. ഫോണില്‍ നിന്ന് ഫോണിലേക്ക് ഫയല്‍ കൈമാറാനും ഷെയര്‍ ഇറ്റ് ആപ്പ് ഉപയോഗിക്കുന്നു. ഇന്ത്യയില്‍ കോടിക്കണക്കിന് ആളുകള്‍ ഷെയര്‍ ഇറ്റ് ആപ്പ് ഉപയോഗിക്കുന്നു.

വിമേറ്റ് : ടിക്ടോക്കിനെ പോലെ തന്നെ വീഡിയോ ഷെയറിങ്ങ് ആപ്ലിക്കേഷനാണ് വിമേറ്റ്. ഇന്ത്യയില്‍ ടിക്ടോക്കിന് പുറകിലാണെങ്കിലും ചൈനയില്‍ ഏറെ ഉപയോക്താക്കളുള്ള ആപ്ലിക്കേഷനാണ് വിമേറ്റ്.

എക്സെന്‍റര്‍ :  ഷെയര്‍ ഇറ്റോളം വ്യാപകമല്ലെങ്കിലും ഫയര്‍ കൈമാറ്റത്തിന് ഇന്ത്യക്കാരുപയോഗിക്കുന്നതില്‍ പ്രധാനപ്പെട്ട ആപ്പുകളിലൊന്നാണ് എക്സെന്‍റര്‍. രണ്ടില്‍ കൂടുതല്‍ മൊബൈല്‍ ഫോണുകളില്‍ ഒരുമിച്ച് ഉപയോഗിക്കാമെന്നതാണ് എക്സെറ്ററിന്‍റെ മേന്മ.

കാം സ്കാനര്‍ : ചിത്രങ്ങളും ഡോക്യുമെന്‍റും ഫോണില്‍ തന്നെ സ്കാന്‍ ചെയ്യാന്‍ ഉപയോഗിക്കുന്ന ആപ്പുകളിലൊന്നാണ് കാംസ്കാനര്‍. സിസി ഇന്‍റെലിജന്‍സ് കോര്‍പറേഷനാണ് ഈ ആപ്ലിക്കേഷന്‍ നിര്‍മ്മിച്ചത്. 2019 ല്‍ ഓഗസ്റ്റില്‍ പരസ്യ വൈറസ് കയറിയെന്ന ആരോപണത്തെ തുടര്‍ന്ന് ആപ്ലിക്കേഷന്‍ പിന്‍വലിക്കപ്പെട്ടിരുന്നു.

ബ്യൂട്ടി പ്ലസ് :  ബ്യൂട്ടി പ്ലസ് എന്ന ആപ്ലിക്കേഷന്‍ പ്രധാനമായും സെല്‍ഫി ഫോട്ടോകളെ സുന്ദരമാക്കാനാണ് ഉപയോഗിക്കുന്നത്. വിപണി സമൂഹത്തിലേക്ക് കുത്തിവച്ച സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ക്കനുസരിച്ച് സെല്‍ഫി ചിത്രങ്ങളെ സൗന്ദര്യവത്കരിക്കുന്ന ആപ്ലിക്കേഷനാണ് ബ്യൂട്ടി പ്ലസ്. Meitu എന്ന ചൈനീസ് കമ്പനിയാണ് ഈ ആപ്ലിക്കേഷനും നിര്‍മ്മിച്ചിരിക്കുന്നത്.

യു വീഡിയോ : സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകളായ വാട്ട്‌സ്ആപ്പ്, ഇൻസ്റ്റാഗ്രാം എന്നിവയിൽ സ്റ്റാറ്റസായി പോസ്റ്റുചെയ്യുന്നതിന് വിവിധ ഹ്രസ്വ വീഡിയോകൾ ഡൗൺലോഡ് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു വീഡിയോ സ്റ്റാറ്റസ് പ്ലാറ്റ്‌ഫോമാണ് യുവിഡിയോ. ചൈനീസ് നിര്‍മ്മിത ആപ്ലിക്കേഷന് ഇന്ത്യയില്‍ ഏറെ വരിക്കാറുണ്ട്.

സൂം :  ലോക്ഡൗണ്‍ കാലത്ത് ഓഫീസ് ജോലികള്‍ക്ക് കൂച്ചുവിലങ്ങ് വീണു. ഇതോടെ വീട്ടിലിരുന്ന് ജോലി ചെയ്യുക എന്ന ആശയത്തിന് ഇന്ത്യയില്‍ വമ്പിച്ച തോതില്‍ സ്വീകാര്യത കിട്ടി. കോര്‍പ്പറേറ്റ് സ്ഥാപനങ്ങളടക്കമുള്ള നിരവധി കമ്പനികള്‍ തങ്ങളുടെ ജോലിക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദ്ദേശിച്ചു. ഇത്തരം അവസരങ്ങളില്‍ കമ്പനി മേധാവികളും തൊഴിലാളികളും തമ്മിലുള്ള സംഭാഷണങ്ങള്‍ മുഴുവനും സൂം എന്ന ചൈനീസ് ആപ്പ് വഴിയാണ് ചെയ്തിരുന്നത്. എന്നാല്‍ ഈ ആപ്പ് നിങ്ങളുടെ കമ്പനിയുടെ രഹസ്യങ്ങള്‍ കടത്തുന്നുവെന്നാണ് ഇപ്പോള്‍ ഉയര്‍ന്ന ആരോപണം.

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam