MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
Add Preferred SourceGoogle-icon
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Yatra
  • Automobile
  • Home
  • Magazine
  • Web Specials (Magazine)
  • റോഡിലൂടെ ആര് നടന്നാലും അറസ്റ്റ്, പ്രതിഷേധത്തെ 'കസ്റ്റഡി'യിലെടുത്ത് നീക്കാൻ ദില്ലി പോലീസ്

റോഡിലൂടെ ആര് നടന്നാലും അറസ്റ്റ്, പ്രതിഷേധത്തെ 'കസ്റ്റഡി'യിലെടുത്ത് നീക്കാൻ ദില്ലി പോലീസ്

അടിയന്തരാവസ്ഥാ കാലത്ത് പോലും കാണാത്ത അടിച്ചമർത്തലിനാണ് ദില്ലി ഇന്ന് സാക്ഷ്യം വഹിച്ചത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ ഗ്യാനേഷ് കുമാറിന്‍റെ രാജിയാവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധത്തെ, പോലീസിനെ ഉപയോഗിച്ച് നേരിടുന്ന കാഴ്ചയാണ് ഇന്ന് ദില്ലിയിൽ കണ്ടത്.

3 Min read
Author : Web Desk
Published : Oct 10 2026, 04:01 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
110
Image Credit : AFP

കോൺഗ്രസ് വിട്ടുനിൽക്കുന്ന പ്രതിഷേധത്തിൽ, പങ്കെടുത്ത സിജെപി. സിപിഎം അടക്കമുള്ള ഇടതുപാർട്ടികളുടെയും ആംആദ്മിയുടെ നേതാക്കളെയും ആക്ടിവിസ്റ്റുകളെയും മാധ്യമ പ്രവർ‍ത്തകരെയും ദില്ലി പോലീസ് അറസ്റ്റ് ചെയ്തു. ദില്ലി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ലോധി എസ്റ്റേറ്റിലെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തപ്പോൾ. കേരളത്തിന്‍റെ പ്രതിപക്ഷ നേതാവ് പിണറായി വിജയനെയും മുൻ ധനകാര്യമന്ത്രി കെ എൻ ബാലഗോപാലിനെയും ജോൺ ബ്രിട്ടാസ് എംപിയെയും ഇന്ന് രാവിലെ ദില്ലിയിൽ നിന്നും അറസ്റ്റ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
210
Image Credit : AFP

വൃന്ദാ കാരാട്, സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, പി കെ ശ്രീമതി, കെ കെ ശൈലജ, വിജു കൃഷ്ണൻ, സിഐടിയു നേതാക്കൾ, എസ്എഫ്ഐ ദേശീയ അധ്യക്ഷൻ ആദർശ് സജി എന്നിവരെയും കസ്റ്റഡിയിലെടുത്ത് ഹരിയാനയിലെ രഹസ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജിയെയും കസ്റ്റഡിയിൽ എടുത്തു.

310
Image Credit : AFP

മാർച്ചിനെത്തിയ സിജെപി നേതാക്കാളായ അഭിജീത് ദിപ്കെ, അശുതോഷ് രംഗ, സൗരവ് ദാസ് എന്നിവരെ വിമാനത്തിനുള്ളിൽ നിന്നും ദില്ലി പോലീസ് വളരെ നാടകീയമായി കസ്റ്റഡിയിലെടുത്തു. ഇതോടെ നേതാക്കൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും രാജ്യവ്യാപകമായി പ്രതിഷേധം തുടരുമെന്ന് സിജെപി പ്രഖ്യാപിച്ചു. ജനാധിപത്യത്തിലെ വിയോജിപ്പുകൾ കേന്ദ്ര സർക്കാർ അടിച്ചമർത്താൻ ശ്രമിക്കുന്നെന്നും. നേതാക്കൾ തടവിലാവുമ്പോൾ ജനാധിപത്യത്തെ രക്ഷിക്കാൻ പൊതുജനം മുന്നോട്ട് വരണമെന്നും സിജെപി അഭ്യർത്ഥിച്ചു. കസ്റ്റഡിയിൽ ആയതിന് പിന്നാലെ സിജെപിയുടെ സമരം അജിങ്ക്യ ഷിൻഡേ നയിക്കുമെന്ന് അഭിജീത് ദീപ്കെ അറിയിച്ചു.

410
Image Credit : AFP

പ്രതിഷേധത്തിൽ പങ്കെടുക്കാൻ എത്തിയ പ്രശസ്ത യൂട്യൂബർ ദ്രുവ് റാഠിയെ ഗുരുഗ്രാം പൊലീസ് രാവിലെ വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ച് 10.20 ഓടെ ദില്ലി പോലീസ് മുംബൈ - ദില്ലി എയർ ഇന്ത്യ വിമാനത്തിലേക്ക് അപ്രതീക്ഷിതമായി ഇരച്ചു കയറിയാണ് അഭിജീത് ദിപ്കെ, അശുതോഷ് രംഗ, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്തത്.

510
Image Credit : AFP

11 മണിയോടെ മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് പ്രത്യേക വാഹനത്തിൽ പോലീസ് ഇവരുമായി പുറത്തെത്തി. പിന്നാലെ ദില്ലി പോലീസ് സിജെപി നേതാക്കളെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി. സുദേശ് എന്ന വനിതാ ആക്ടിവിസ്റ്റിനെ ജന്തർമന്തർ ഭാഗത്ത് നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസിന്‍റെ കണ്ണു വെട്ടിച്ച് ഇവിടെയെത്തിയ സുദേശ് മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ തൂക്കിയെടുത്തു കൊണ്ടുപോകുകയായിരുന്നു.

610
Image Credit : AFP

ജന്തർമന്തറിലേക്ക് ഒരാൾ പോലും എത്താത്ത രീതിയിൽ പൊലീസ് കോട്ട കെട്ടി അടച്ചിരിക്കുകയാണ്. അഞ്ച് തട്ടുള്ള ബാരിക്കേഡാണ് അശോക റോഡിൽ നിന്ന് ജന്തർമന്തറിലേക്ക് പോകുന്ന റോഡിൽ സ്ഥാപിച്ചത്. ജന്തർമന്തറിലേക്ക് കൊണാട്ട് പ്ലെയിസ്, വിൻഡ്സർ സർക്കിൾ എന്നിവിടങ്ങളിൽ നിന്നുള്ള പ്രവേശനവും തടഞ്ഞു. ജന്തർ മന്തറിലേക്ക് തിരിച്ച നിരവധി പേരെ സൻസദ് മാർഗ്, മണ്ഡി ഹൗസ്, റീഗൽ സിനിമ, മിൻറോ റോഡ് എന്നിവിടങ്ങളിൽ നിന്ന് അറസ്റ്റ് ചെയ്തു.

710
Image Credit : AFP

പ്രതിഷേധത്തിന് പിന്തുണച്ച് രംഗത്തെത്തിയ ഒരുവിഭാഗം അഭിഭാഷകരെയും പൊലീസ് അറസ്റ്റ് ചെയ്തത് നീക്കി. സുപ്രീംകോടതി പരിസരത്ത് നിന്നും ജന്തർ മന്തറിലേക്കായിരുന്നു അഭിഭാഷകരുടെ മാർച്ച്. വിവിധ ഇടങ്ങളിൽനിന്നും പ്രതിഷേധത്തിന് എത്തിയ നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി.

810
Image Credit : AFP

ദില്ലിയിൽ പ്രതിഷേധത്തിനെത്തുന്നവരെ പിടികൂടാനായി ദില്ലി പോലീസ് തെരുവുകളിലും സ്വന്തം ശരീരത്തിലും ക്യാമറ ഘടിപ്പിച്ചാണ് രംഗത്തിറങ്ങിയിരിക്കുന്നത്. കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെതിരെ നടത്തിയ സമരത്തിൽ സിസിടിവി ക്യാമറകൾ പതിഞ്ഞ പ്രതിഷേധക്കാരുടെ മുഖങ്ങൾ പകർത്തി അത് ഉപയോഗിച്ച് സമൂഹ മാധ്യമങ്ങളിൽ അരിച്ച് പൊറുക്കിയ ദില്ലി പോലീസ് നിരവധി പേരെ അറസ്റ്റ് ചെയ്തിരുന്നു.

910
Image Credit : AFP

ഇത് വിവാദമായതോടെ കോടതി തന്നെ നേരിട്ട് ഇടപെടുന്നത് വരെയെത്തിയിരുന്നു കാര്യങ്ങൾ. ധർമ്മേന്ദ്ര പ്രധാനെതിരെയുള്ള സമരത്തിൽ കേന്ദ്ര സർക്കാറിന് മുട്ട് മുടക്കേണ്ടിവന്നെങ്കിൽ ഗ്യാനേഷ് കുമാറിന് അത്തരമൊരു അവസ്ഥയുണ്ടാക്കില്ലെന്ന ഉറച്ച നിലപാടിലാണ് കേന്ദ്ര സ‍ർക്കാർ. ഇതോടെ പ്രതിഷേധം വരും ദിവസങ്ങളിലും ശക്തമാകുമെന്നും ഉറപ്പായി.

1010
Image Credit : AFP

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പള്ളികളിലും സ്കൂളുകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും കയറി ഇറങ്ങിയ ദില്ലി പോലീസ് പതിഷേധത്തിന് ആരും ഇറങ്ങരുതെന്ന മുന്നറിയിപ്പ് കൊടുത്തതായി റിപ്പോർട്ടുണ്ട്. നേതാക്കളെ പലവഴിക്ക് രാവിലെ തന്നെ അറസ്റ്റ് ചെയ്ത് രഹസ്യ കേന്ദ്രങ്ങളിലേക്ക് മാറ്റിയ ദില്ലി പോലീസ് സമരവേദിയിലേക്ക് എത്തുംമുൻപേ തന്നെ നൂറുകണക്കിന് പ്രവർത്തകരെയും കസ്റ്റഡിയിലെടുത്ത് മാറ്റി. കേന്ദ്ര സായുധ സേനാ വിഭാഗങ്ങൾ അടക്കം അര ലക്ഷത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് എൻഡിഎ സർക്കാർ തലസ്ഥാനത്ത് നിയോഗിച്ചിരിക്കുന്നത്. പ്രതിഷേധക്കാരെ തടയാനായി ദില്ലിയിലെ 45 മെട്രോ സ്റ്റേഷനുകളും അടച്ചു. 254 ട്രെയിനുകൾ റദ്ദാക്കുകയോ സമയം മാറ്റുകയോ ചെയ്തു. കൊണാട്ട് പ്ലേസിന് ചുറ്റുമുള്ള മാർക്കറ്റുകളും അടച്ചു. ജൻപഥ് ജംഗ്ഷന്‍റെ 4 കിലോമീറ്റർ ചുറ്റളവിൽ ഇന്‍റർനെറ്റ് റദ്ദാക്കി.

About the Author

WD
Web Desk
മാസിക
സിജെപി പ്രതിഷേധം ജന്തർ മന്തറിൽ
ഡൽഹി മെട്രോ
ഗ്യാനേഷ് കുമാർ
ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ
 

Latest Videos
Recommended Stories
Recommended image1
​ഗ്രിപെൻ യുദ്ധ വിമാനം പറത്തി തായ്‍ലാൻഡ് രാജ്ഞി, ആദ്യ സോളോ യാത്ര
Recommended image2
കോളേജ് കാലഘട്ടമാണ് ഏറ്റവും നിറമുള്ളത്, 20 -ന് ശേഷം പിന്നെയൊന്നും ഓർമ്മയില്ല; പോസ്റ്റുമായി യുവാവ്
Recommended image3
മനുഷ്യന്റെ കാൽവിരലിട്ട കോക്ക്ടെയിൽ, കുടിക്കുന്നതിന് പ്രത്യേകം നിയമം!
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check NewsFinance
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved