പുടിനോട് പ്രസിഡന്റ് സ്ഥാനമൊഴിയാന്‍  കാമുകി ആവശ്യപ്പെട്ടോ?

First Published 6, Nov 2020, 6:10 PM

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ പാര്‍ക്കിന്‍സണ്‍ രോഗിയാണോ? അദ്ദേഹത്തോട് സ്ഥാനമൊഴിയാന്‍ 37-കാരിയായ കാമുകി ആവശ്യപ്പെട്ടോ?

റഷ്യയിലെ ചൂടുപിടിച്ച പുതിയ ചര്‍ച്ചാ വിഷയമാണ് ഇപ്പോഴിത്. പുടിന്‍ ഭരണകൂടത്തിന്റെ വിമര്‍ശകനായ റഷ്യന്‍ പ്രൊഫസറെ ഉദ്ധരിച്ച് ഡെയിലി മെയില്‍ അടക്കമുള്ള പാശ്ചാത്യ മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് പുതിയ ചര്‍ച്ചകള്‍ ഉടലെടുത്തത്. എന്നാല്‍, സര്‍ക്കാര്‍ ഇക്കാര്യം സ്ഥിരീകരിച്ചില്ല.

റഷ്യയിലെ ഉരുക്കു ഭരണാധികാരി എന്നറിയപ്പെടുന്ന പുടിന് പാര്‍ക്കിന്‍സണ്‍സ് രോഗമാണ് എന്ന അഭ്യൂഹം ഏറെ നാളായി നിലവിലുണ്ട്. പുടിന്റെ സമീപകാല വീഡിയോ ദൃശ്യങ്ങള്‍ ഉദ്ധരിച്ച് പല മാധ്യമങ്ങളും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പൊതുപരിപാടികളിലുള്ള പുടിന്റെ പല വീഡിയോ ദൃശ്യങ്ങളിലും വലതുകൈ അനക്കാതിരിക്കുന്നത് ആളുകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈയിടെ പുറത്തുവന്ന പുടിന്‍ കസേര പൊക്കുന്ന ദൃശ്യങ്ങളും പേന പിടിക്കുന്ന ദൃശ്യങ്ങളും ഇക്കാര്യം വ്യക്തമാക്കുന്നുമുണ്ട്.

പാര്‍ക്കിന്‍സണ്‍സ് അസുഖത്തിന്റെ മുഖ്യലക്ഷണമാണ് കൈകാലുകള്‍ നിര്‍ജീവമായിപ്പോവുന്നത്. ഈ ദൃശ്യങ്ങള്‍ ചൂണ്ടിക്കാട്ടി, പുടിന്‍ പാര്‍ക്കിന്‍സണ്‍ രോഗിയാണെന്ന് പറയാന്‍ ഇതാണ് കാരണം.

അതിനിടെയാണ്, പുതിയ വാര്‍ത്ത. ക്രെംലിന്‍ വിമര്‍ശകനായ പ്രൊഫ. വലേരി സൊലോവി കഴിഞ്ഞ ദിവസം ജനുവരിയില്‍ പുടിന്‍ സ്ഥാനമൊഴിയുകയാണെന്ന് മാധ്യമങ്ങളോട് പറയുകയായിരുന്നു.

ഈ സാഹചര്യത്തില്‍ സ്ഥാനമൊഴിയുന്നതാണ് നല്ലതെന്ന്  68-കാരനായ പുടിന്റെ കാമുകിയും 2004 ഒളിമ്പിക്‌സിലെ ജിംനാസ്റ്റിക്‌സ് ജേതാവുമായ 37 കാരി അലിന കബായെവ പുടിനോട് ആവശ്യപ്പെട്ടതായും പ്രൊഫസര്‍ പറഞ്ഞു.

പുടിന്റെ മക്കളായ  മരിയ വൊറോന്‍സോവ, കാതറിന തികോനോവ എന്നിവരും ഇതേ ആവശ്യം ഉന്നയിച്ചതായും പ്രൊഫസര്‍ വലേരി പറഞ്ഞു.

പുതിയ പ്രധാനമന്ത്രിയെ നിയമിച്ച്, തന്റെ നിയന്ത്രണത്തില്‍ പടിപടിയായി വളര്‍ത്തിയെടുക്കാനാണ് പുടിന്റെ പദ്ധതിയെന്നും അദ്ദേഹം പറയുന്നു.

ജിംനാസ്റ്റ് താരം എന്നതിനു പുറമെ, സിനിമാ താരവും മോഡലും രാഷ്ട്രീയ നേതാവുമാണ് പുടിന്റെ കാമുകിയായി അറിയപ്പെടുന്ന അലിന കബായെവ

രണ്ട് ഒളിമ്പിക്‌സ് മെഡലുകളും 17 ലോക ചാമ്പ്യന്‍ഷിപ്പ് മെഡലുകളും നേടിയ അലിന റിതമിക് ജിംനാസ്റ്റിക്‌സില്‍ ലോകത്തെ ഒന്നാംകിട താരങ്ങളില്‍ ഒരാളാണ്.

പിന്നീട് അലിന യുനൈറ്റഡ് റഷ്യന്‍ പാര്‍ട്ടിയെ പ്രതിനിധീകരിച്ച് അധോസഭയിലെ അംഗമായി. നാഷനല്‍ മീഡിയാ ഗ്രൂപ്പിന്റെ അധ്യക്ഷയായി മാറി, പിന്നീട് ഇവര്‍.

നേരത്തെ മുസ്‌ലിം ആയിരുന്ന അലിന പിന്നീട് ക്രിസ്ത്യന്‍ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുകയായിരുന്നു.

2004-ല്‍ പൊലീസ് ഉദ്യോഗസ്ഥനായ ഡേവിഡ് മുസെലിയാനിയെ വിവാഹം ചെയ്തുവെങ്കിലും 2005-ല്‍ വിവാഹമോചിതയായി.

ഇതിനു ശേഷമാണ പുടിനുമായി ഇവര്‍ അടുക്കുന്നത്. ഇവരുടെ പ്രണയത്തെക്കുറിച്ച് വാര്‍ത്തകള്‍ വന്നെങ്കിലും റഷ്യന്‍ ഭരണകൂടം അതു നിഷേധിച്ചു.

അതിനു ശേഷം, പുടിന് അലിനയില്‍ രണ്ട് മക്കള്‍ ഉള്ളതായി റിപ്പോര്‍ട്ടുവന്നിരുന്നുവെങ്കിലും വാര്‍ത്ത പ്രസിദ്ധീകരിച്ച സ്ഥാപനം സര്‍ക്കാര്‍ പൂട്ടിച്ചു. ഈ വാര്‍ത്ത അലിന നിഷേധിക്കുകയും ചെയ്തു.

എന്നാല്‍, പിന്നീട് പുടിനും അലിനയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നിരവധി വാര്‍ത്തകള്‍ വന്നു. പുടിന്റെ കാമുകിയായാണ് ഇപ്പോള്‍ അലിന അറിയപ്പെടുന്നത്.

കാമുകിയുടെയും മക്കളുടെയും ആവശ്യം പരിഗണിച്ച് പുടിന്‍ ജനുവരിയില്‍ സ്ഥാനമൊഴിയും എന്നാണ് പ്രൊഫ. വലേരി പറഞ്ഞത്. എന്നാല്‍, റഷ്യന്‍ സര്‍ക്കാര്‍ ഇക്കാര്യം സ്ഥിരീകരിച്ചില്ല.

അതിനിടെ, ഈ ആഴ്ച ആദ്യം പുടിന്‍ സ്ഥാനമൊഴിയുകയാണെന്ന് അഭ്യൂഹം പരന്നിരുന്നു. പുടിന് ആയുഷ്‌കാലം സെനറ്ററായി നില്‍ക്കാനാവുന്ന തരത്തില്‍ പുതിയ നിയമം കഴിഞ്ഞ ആഴ്ച നിലവില്‍ വന്നിരുന്നു.

മരണം വരെ സെനറ്ററായി തുടരാനുള്ള നിയമം പുടിന്‍ തന്നെയാണ് അവതരിപ്പിച്ചത്. സെനറ്റര്‍ സ്ഥാനത്തുനിന്ന് ആര്‍ക്കും മാറ്റാനാവാത്ത വിധമാണ് ഇതിലെ വ്യവസ്ഥകള്‍.

താല്‍പ്പര്യമുള്ള ഒരാളെ പ്രസിഡന്റ് ആക്കി പുടിന്‍ സ്ഥാനമൊഴിയുന്നതിന്റെ സൂചനയാണ് ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്. ആയുഷ്‌കാല സെനറ്റര്‍ എന്ന നിലയില്‍ തുടര്‍ന്ന് ഭരണത്തിലെ പിടി വിടാതിരിക്കാനാണ് പുടിന്റെ പദ്ധതി എന്നായിരുന്നു നിഗമനം.

അധികാര കൈമാറ്റം നടത്താനുള്ള പുടിന്റെ നീക്കങ്ങളിലെ സുപ്രധാനമായ ചുവടുവെപ്പാണ് ഇത് എന്നാണ്

ഔദ്യോഗിക മാധ്യമമായ ആര്‍ ടി പോലും നിരീക്ഷിച്ചത്.

എന്നാല്‍, ഇത് പല രാജ്യങ്ങളിലും നിലവിലുള്ള സാധാരണ നിയമനിര്‍മാണമാണെന്നും മറിച്ചുള്ള വിലയിരുത്തലുകള്‍ അനാവശ്യമാണ് എന്നുമാണ് പ്രസിഡന്റിന്റെ ഉപദേശകന്‍ ദിമിത്രി പെസ്‌കോവ് പറയുന്നത്.

loader