ആകാശത്ത് പറക്കുന്ന തിമിംഗലം; അതിശയിപ്പിക്കുന്ന പക്ഷി കൂട്ടങ്ങളുടെ കാഴ്ച !
ഒറ്റ നോട്ടത്തില്‍ ആകാശത്ത് പറക്കുന്ന തിമിംഗലമെന്ന് തോന്നും. എന്നാല്‍ അടുത്ത നിമിഷം രൂപം മാറി മറ്റൊന്നാകും. നോർഫോക്കിലെ സ്നെറ്റിഷാമിലെ ഒരു ബീച്ചിൽ നിന്ന് അതിശയകരമായ ആ കാഴ്ച പകര്‍ത്തിയത് ബ്രാഡ് ഡാംസ് ആണ്. സത്യത്തില്‍ അത് തിമിംഗലമൊന്നുമല്ല. മറിച്ച് കൂട്ടം കൂടി പറക്കുന്ന പക്ഷക്കൂട്ടമാണ്. ആയിരക്കണക്കിന് ചിലപ്പോള്‍ അതിലും മേലെയുള്ള പക്ഷി കൂട്ടങ്ങള്‍ ഒന്നിച്ച് ആകാശത്ത് പറന്നുയരുമ്പോള്‍ അവയുണ്ടാക്കുന്ന രൂപങ്ങള്‍ക്ക് ചിലപ്പോള്‍ തിമിംഗലങ്ങളുടെ രൂപം കാണുന്നു. മറ്റ് ചിലപ്പോള്‍ വേറെ ചില രൂപങ്ങള്‍.
'അവ ആകാശത്തേക്ക് പറന്നുയരുമ്പോള്‍ എല്ലാവരും വ്യത്യസ്തമായ എന്തെങ്കിലും കാഴ്ചകള്‍ കാണുന്നു എന്നതാണ് ഏറ്റവും വലിയ കാര്യം.' നോൾഫോക്കിലെ ഹോൾട്ടിൽ നിന്നുള്ള ബ്രാഡ് പറയുന്നു.
'ചലപ്പോള്‍ കടലില്‍ നിന്ന് വെള്ളം ഉയരുന്നതായി നിങ്ങള്‍ക്ക് തോന്നാം. മറ്റ് ചിലപ്പോള്‍ ഒരു നീരാവി ട്രെയിന്‍ കടന്ന് പോകുന്നത് പോലെയാകും. മറ്റ് ചിലപ്പോള്‍ വായുവില്‍ നീന്തിപ്പോകുന്ന തിമിംഗലമായിരിക്കും.' അങ്ങനെ എന്തെങ്കിലുമൊരു കാഴ്ച അത് നിങ്ങളില്‍ ഉണ്ടാക്കും.
ശൈത്യകാലത്ത് യുണൈറ്റഡ് സ്റ്റേറ്റ്സിലെ ആർട്ടിക് ബ്രീഡിംഗ് ഗ്രൗണ്ടുകളിൽ നിന്ന് വലിയ ആട്ടിൻകൂട്ടങ്ങളെ പോലെ പറന്നുയരുന്ന ഒരു ചെറിയ കാലുകളുള്ള, അലഞ്ഞുതിരിയുന്ന പക്ഷിയാണ് നോട്ട് (knot bird).'
നോട്ട്സ് പക്ഷികള്‍ സാധാരണയായി ആഗസ്റ്റ് മുതൽ മേയ്‍വരെ മാസങ്ങളില്‍ യുകെ തീരങ്ങളിലെ അഴിമുഖങ്ങൾ സന്ദർശിക്കാറുണ്ട്. കടൽത്തീരത്തെ ചെളിക്കുണ്ടുകളിൽ കൂടുകൂട്ടി ഭക്ഷണം കണ്ടെത്തുകയാണ് ഇവ ചെയ്യുന്നത്.
ഇന്‍റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറിന്‍റെ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ ഡാറ്റാബേസിൽ അലഞ്ഞുതിരിയുന്ന പക്ഷികളായ നോട്ട്സിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇവ കൂട്ടമായി പറന്നുയരുമ്പോള്‍ വളരെ താഴ്ന്ന സ്വരത്തില്‍ പരസ്പരം ശബ്ദങ്ങളുണ്ടാക്കുന്നു. ഇവ വലിയൊരു ഇരമ്പമായിട്ടാകും മറ്റുള്ളവര്‍ കേള്‍ക്കുക.
എന്തിനാണ് ഇത്തരത്തില്‍ ഇവ ശബ്ദമുണ്ടാക്കുന്നതെന്ന് വ്യക്തമായിട്ടില്ല. ഒരു പക്ഷേ വേട്ടക്കാരെ ഭയപ്പെടുന്നതിനുപയോഗിക്കുന്ന അതിജീവന വിദ്യായാകാമെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു. '
വലിയൊരു കൂട്ടം ഒന്നിച്ച് ഒരേതരത്തില്‍ പറക്കുന്നതിനിടെയിലാകാം ഏതെങ്കിലും ഒരു പക്ഷി കൂട്ടം തെറ്റി മറ്റൊരു ദിശയിലേക്ക് പറക്കുന്നത്. ഇതോടെ മറ്റ് പക്ഷിക്കൂട്ടങ്ങളെല്ലാം ഇതിന്‍റെ പുറകേ പിടിക്കുന്നു.
നിലവില്‍ വായുവില്‍ അവര്‍ വരച്ചിരിക്കുന്ന രൂപം മാറുകയും ആകാശത്ത് മറ്റൊരു രൂപം അനാവൃതമാക്കപ്പെടുകയും ചെയ്യുന്നു.
അത് ചിലപ്പോള്‍ ഒരു തിമിംഗലത്തിന്‍റെ രൂപമായിരിക്കാം മറ്റ് ചിലപ്പോള്‍ വലിയ പക്ഷിയുടെ രൂപമായിരിക്കാം അല്ലെങ്കില്‍ ഒരു ട്രയിനിന്‍റെ രൂപം. രൂപങ്ങള്‍ അനുനിമിഷം മാറുമ്പോള്‍ വലിയ ശീല്‍ക്കാരവും ആകാശത്ത് കേള്‍ക്കാം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona